കൊച്ചി : സിനിമാ നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. നാടകലോകത്തു നിന്നാണ് പടന്നയിൽ സിനിമാ ലോകത്തെത്തുന്നത്. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറയിൽ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, ചേട്ടൻ ബാവ അനിയൻ ബാവ, അമർ അക്‌ബർ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയിൽ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.

തന്റെ സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത കാരണവരായി നിറഞ്ഞു നിന്ന നടനാണ് കെ.ടി.എസ് പടന്നയിൽ.