പ്രവാസികളുടെ പ്രിയ വിഭവമായ ഖുബ്ബുസിന് വില കൂടും. സൗദിയിൽ ധാന്യപ്പൊടി മേഖല സ്വകാര്യവത്കരിക്കാൻ ശൂറ കൗൺസിൽ അംഗീകാരം നൽകിയതോടെയാണ് പ്രധാന ഭക്ഷ്യ വിഭവമായ ഖുബ്‌സിന്റെ സബ്‌സിഡി എടുത്ത് കളയുകയും വില വർദ്ദനവ് നിലവിൽ വരുകയും ചെയ്യുക.

തിങ്കളാഴ്ച തലസ്ഥാനത്ത് ചേർന്ന ശൂറ കൗൺസിൽ യോഗമാണ് നിയമാവലിക്ക് അംഗീകാരം നൽകിയത്. സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി 29 അനുഛേദങ്ങളുള്ളതാണ് നിയമാവലി. സ്വകാര്യ മേഖലയിൽ പുതിയ പൊടിമില്ലുകൾ സ്ഥാപിക്കാനും തീരുമാനമായി. ഒപ്പം ഈ മേഖലയിലെ സ്വകാര്യ മുതൽമുടക്കിന് പ്രേരിപ്പിക്കാനും പ്രേരിപ്പിക്കുന്നതാണ് പുതിയ നിയമാവലി.

ഖുബ്‌സിന് സർക്കാർ സബ്‌സിഡി കാരണമാണ് തുഛവിലക്ക് ലഭിക്കുന്നത്. ഖുബ്‌സിന് പുറമെ പൊടിയുൽപന്നങ്ങൾക്ക് മൊത്തത്തിൽ വില വർധിക്കാൻ സ്വകാര്യവത്കരണം കാരണമാവുമെന്നും ഇത് രാജ്യത്തെ സാധാരണക്കാരുടെ ജീവിതച്ചെലവ് അവതാളത്തിലാക്കുമെന്നുമുള്ള ആശങ്കയും ഇതോടെ വർദ്ധിച്ചിരിക്കുകയാണ്.