- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കി നടി പ്രിയങ്കയെ മരണത്തിന് എറിഞ്ഞു കൊടുത്ത റഹിം; നേരിട്ട് ഓപ്പറേഷനെത്തുന്ന കുഞ്ഞുവാവ; എല്ലാം നിയന്ത്രിക്കുന്നത് കെഎം ഷാജിയുടെ സുഹൃത്തായ മൂത്തമകനും; കരിപ്പൂരിൽ കസ്റ്റംസ് ഇനിയെത്തുക താമരശ്ശേരിയിലെ കുടുക്കിലുമ്മാരം മൂസയുടെ വീട്ടിൽ; ആയങ്കിയെ നോട്ടമിട്ട കുടുക്കിൽ ബ്രദേഴ്സിന്റെ കഥ
കോഴിക്കോട്: മലബാറിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്ന ശതകോടീശ്വരന്മാരാണ് കുടുക്കിൽ സഹോദരന്മാർ. കരിപ്പൂർ സ്വർണക്കടത്തു കേസ് സംബന്ധിച്ച കസ്റ്റംസ് അന്വേഷണവും കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താമരശ്ശേരിക്കാരായ കുടുക്കിൽ ബ്രദേഴ്സിലേക്ക് എത്തുകയാണ്. കൊലക്കേസിൽ വരെ കുടുങ്ങിയിട്ടും കുലക്കമില്ലാതെ മുമ്പോട്ട് പോകുന്ന വൻ ടീമാണ് ഇവർ. വിശ്വാസവഞ്ചന കാട്ടുന്ന കാരിയർമാരെയും സ്വർണം തട്ടിയെടുക്കുന്നവരെയും ക്രൂരമായി മർദിക്കുന്നതിൽ കുപ്രസിദ്ധരാണിവർ.
കുടുക്കിൽ ബ്രദേഴ്സ് അടക്കം 4 സംഘങ്ങളുടേതാണു കോഴിക്കോട് വിമാനത്താവളത്തിൽ 21നു പുലർച്ചെ പിടിയിലായ 2.33 കിലോഗ്രാം സ്വർണമെന്നാണു കസ്റ്റംസിനു ലഭിച്ച വിവരം. 3 സംഘങ്ങളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അർജുൻ ആയങ്കിയെ കുടുക്കാൻ ഡമ്മി കാരിയറെ ഏർപ്പാടാക്കിയതും കുടുക്കിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിലാണ്. നേരത്തെ ഒട്ടേറെ സ്വർണക്കടത്ത്, ഹവാല കേസുകൾക്കു പുറമെ, ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുകളിലും പ്രതികളാണു കുടുക്കിൽ ബ്രദേഴ്സ്.
സാനു വധശ്രമ കേസിലെ മുഖ്യപ്രതികളാണ് കുടുക്കിൽ സഹോദരന്മാർ. താമരശ്ശേരി കുടുക്കിലുമ്മാരം മൂസയുടെ മക്കളായ സൈനുൽ ആബിദീൻ എന്ന ബാബു, അബ്ദുൽ റഹീം എന്ന കുടുക്കിൽ റഹീം, ഇവരുടെ സഹായി ഷഫീഖ് എന്നിവർ ഈ കേസിൽ അകത്തു കിടക്കുകയും ചെയ്തു. കള്ളക്കടത്ത് രഹസ്യം പൊലീസിന് ചോർത്തിക്കൊടുക്കുമെന്നു ഭയന്ന് മാനിപുരം സ്വദേശി മുഹമ്മദ് സാനുവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പിന്നീട് കുടുക്കിലുമ്മാരത്ത് മുഹമ്മദാലിയെയും (കുഞ്ഞാവ) അറസ്റ്റുചെയ്തിരുന്നു.
സാനുവിനെ വിളിച്ചുവരുത്തി ആക്രമിക്കാനത്തെിയ സംഘത്തിൽ കുഞ്ഞാവ ഉൾപ്പെട്ടിരുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിലായ കുഞ്ഞാവയും റഹീമിന്റെ സഹോദരനാണ്. 2015 സെപ്റ്റംബർ 23ന് രാത്രി മാനിപുരം സ്വദേശി സാനുവിനെ തട്ടിക്കൊണ്ടുപോയി പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു ഈ കേസ്. ഈ കേസിലെ മൂന്ന് പ്രതികളും താമരശ്ശേരി കുടുക്കിലുമ്മാരം മൂസയുടെ മക്കളായിരുന്നു. നാലു ആൺമക്കളാണ് മൂസയ്ക്കുള്ളത്.
ഈ കേസ് അന്വേഷണ സമയത്ത് മുസ്ലിം ലീഗ് എംഎൽഎ കെ.എം ഷാജിയും കള്ളക്കടത്ത് സംഘമായ കുടുക്കിൽ സഹോദരന്മാരിൽ പ്രമുഖനായ കുടുക്കിൽ ബാബുവുമൊന്നിച്ചുള്ള ചിത്രമാണ് പുറത്ത് വന്നിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ബാബുവാങ്ങിയ ആഡംബരക്കാർ പുറത്തിറക്കുന്നത് കെ.എം ഷാജിയാണ്. ബാബുവുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്ന കാര്യം കെ.എം ഷാജി സമ്മതിക്കുകയും ചെയ്തിരുന്നു. മുസ്ലിം ലീഗുമായി ആ സമയത്ത് അടുത്ത ബന്ധം ബാബുവിനുണ്ടായിരുന്നു. പിന്നീട് മുസ്ലിം ലീഗിലെ വിമതർക്കൊപ്പം ചുവടുമാറുകയും ചെയ്തു.
ഹവാല കേസ് പ്രതികളായ കുടുക്കിൽ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണമെന്നാണ് പരാതി ഇപ്പോഴും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിലുണ്ട്. ഷാജിയ്ക്കെതിരെ വിജിലൻസ് നീങ്ങുന്നതും ഈ പരാതിയിൽ കൂടി എന്തെങ്കിലും തെളിവ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. ഇത്തരത്തിലൊരു വ്യക്തിയെയാണ് കരിപ്പൂർ കേസിൽ കസ്റ്റംസും നോട്ടമിടുന്നത്. സീരിയൽ നടി പ്രിയങ്ക കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റിൽ ആത്മഹത്യചെയ്ത കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതികളായിട്ടുണ്ട് കുടുക്കിൽ സഹോദരന്മാർ.
നടി പ്രിയങ്ക ജീവനൊടുക്കിയ കേസിൽ നിർണായക തെളിവായി ഫൊറൻസിക് പരിശോധന ഫലവും കുടുക്കിൽ കുടുംബത്തിന് എതിരായിരുന്നു. പ്രിയങ്കയുടെ മൊബൈൽ ഫോണിൽനിന്നും ലാപ്ടോപ്പിൽനിന്നും കാമുകനോടൊപ്പമുള്ള ചിത്രങ്ങൾ ലഭിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി കൂടെതാമസിപ്പിച്ച ശേഷം ഗർഭിണിയാക്കി ഉപേക്ഷിച്ച താമരശേരി കുടുക്കിൽ റഹീമായിരുന്നു കേസിലെ ഒന്നാം പ്രതി. അതായത് ബാബുവിന്റെ അനുജൻ. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കാമുകൻ താമരശേരി കുടുക്കിൽ റഹീമിനെ പിടികൂടിയിരുന്നു.
റഹീമും പ്രിയങ്കയും ഫ്ളാറ്റിൽ ഒന്നിച്ചു കഴിഞ്ഞതിന്റെ ചിത്രങ്ങൾ ലാപ്ടോപ്പിൽനിന്നും മൊബൈൽ ഫോണിൽനിന്നും ലഭിച്ചു. ഇതോടൊപ്പം, റഹീം പ്രിയങ്കയ്ക്ക് അയച്ച എസ്.എം.എസുകളും ഫൊറൻസിക് സംഘം വീണ്ടെടുത്തു. ഇരുവരും കാമുകി കാമുകന്മാരാണെന്ന് കോടതിയിൽ തെളിയിക്കാൻ ഈ തെളിവുകൾ മതിയെന്ന് പൊലീസ് പറയുകയും ചെയ്തു. പ്രിയങ്കയെ അവസാനം ഫോണിൽ വിളിച്ചതും റഹീമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രിയങ്ക ജീവനൊടുക്കിയ ശേഷം നാടുവിട്ട റഹീമിനെ ജില്ലാ ക്രൈംബ്രാഞ്ചാണ് അന്ന് പിടികൂടിയത്. പക്ഷേ ഈ കേസുകൾക്കൊന്നും പിന്നീട് വലിയ ചലനങ്ങൾ ഉണ്ടായില്ല.