മനാമ: കഴിഞ്ഞ 17 വർഷമായി ബഹറിനിൽ സാംസ്‌കാരിക സാമൂഹിക രംഗത്ത് സജീവമായിരുന്ന കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സാഹിത്യ വിഭാഗത്തിന്റെ ഉത്ഘാടനം ഏപ്രിൽ രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഗുദൈബിയ സൗത്ത് പാർക്ക് റെസ്റ്റോറന്റിൽ  വച്ച് വൈകിട്ട് 7.30  പ്രശസ്ത സാഹിത്യകാരൻ പി കെ പാറക്കടവ് ഉത്ഘാടനം ചെയ്യും. തുടർന്ന് പഴയകാല മലയാളഗാനങ്ങൾ അവതരിപ്പിക്കും. ശുഭ അജിത്തുകൊറിയോഗ്രാഫ് ചെയ്ത മോഹിനിയാട്ടവും തിരുവാതിര കളിയും അരങ്ങേറും. ഏപ്രിൽ മൂന്നിന് പാറക്കടവുമായി മുഖാമുഖം. തുടർന്ന് സാഹിത്യ ചർച്ചയും ഉണ്ടാകും. സി എസ് രാജേഷ് കുമാർ, ടി സി ജോൺ, ജേക്കബ് തെക്കുതോട്, ജയചന്ദ്രൻ, ഫൈസൽ എഫ് എം, വി സി ഗോപാലൻ, തോമസ് സൈമൺ, പി കെ വേണുഗോപാൽ, ജ്യോതിഷ്, രാഹുൽ, ജഗത് കൃഷ്ണകുമാർ  എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.