- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ സൗഹൃദ വേദി കലാപുരസ്‌കാരം ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക്
മനാമ: ബഹ്‌റിനിലെ മലയാളി സംഘടനയായ കുടുംബ സൗഹൃദവേദിയുടെ പ്രഥമ കലാപുരസ്‌കാരം കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് നല്കുമെന്ന് സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക ആതുര സേവന രംഗത്ത് പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് കുടുംബ സൗഹൃദ വേദി. അരലക്ഷം രൂപയും പ്രശസ്തി പത്

മനാമ: ബഹ്‌റിനിലെ മലയാളി സംഘടനയായ കുടുംബ സൗഹൃദവേദിയുടെ പ്രഥമ കലാപുരസ്‌കാരം കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് നല്കുമെന്ന് സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക ആതുര സേവന രംഗത്ത് പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് കുടുംബ സൗഹൃദ വേദി.
അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 30 ന് തലശേരി ടൗൺ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. 80 വർഷത്തോളമായി കഥകളി രംഗത്ത് സജീവമായ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ കഥകളിക്ക് നല്കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം സമാനിക്കുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു. തലശ്ശേരി അഞ്ജലി കൾച്ചറൽ ഫോറവുമായി ചേർന്നാണ് പരുപാടി നടത്തുന്നത് .അവാർഡ് ദാന ചടങ്ങിൽ സാംസ്‌കാരിക പരുപാടികളും അരങ്ങേറും.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ടി വി ചന്ദ്രമോഹൻ, സ്വാമി ജ്ഞാന തപസ്വി ,കൃഷി മന്ത്രി കെ പി മോഹനൻ തുടങ്ങിയവർ പരുപാടിയിൽ പങ്കെടുക്കും. വരും വർഷങ്ങളിലും ഈ അവാർഡ് നല്കുവാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. ജനറൽ കൺവീനർ കെ ആർ നായർ, പ്രസിഡന്റ് കെ എം അജിത് കുമാർ, സെക്രട്ടറി ജേക്കബ് തെക്കുതോട്, ആർ പവിത്രൻ, മനോജ് മയ്യന്നൂർ, തോമസ് സൈമൺ, ചന്ദ്രബോസ്, ജോർജ് മാത്യു, വി സി ഗോപലാൻ, സി എസ് രാജേഷ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു 

