കുളത്തൂപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. ഇയാളെ പൊലീസ് വീണ്ടും അറസ്റ്റിലായി.

കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്ത് (23) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് പെൺകുട്ടിയെ വിളിച്ചുവരുത്തി വീണ്ടും പീഡനത്തിനിരയാക്കിയത്.

ഒരു വർഷം മുൻപ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി അടുത്തിടെ ജാമ്യത്തിറങ്ങിയിരുന്നു. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.