- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ വീടു വിട്ടിറങ്ങിയ അഭിരാമി തിരിച്ചെത്താതായപ്പോൾ പൊലീസിന് സമീപിച്ച് വീട്ടുകാർ; ആത്മഹത്യാ ഫോൺ വിളി കിട്ടിയപ്പോൾ ധനേഷിന്റെ സുഹൃത്തുക്കളും അന്വേഷണം തുടങ്ങി; ഏറെ നാളായുള്ള പ്രണയം അവസാനിച്ചത് കുമളിയിലെ ലോഡ്ജിൽ; കമിതാക്കളുടെ ആത്മഹത്യയിൽ അന്വേഷണം തുടരും
കുമളി: കമിതാക്കളെ ലോഡ്ജ് മുറിക്കുള്ളിൽ വിഷം ഉള്ളിൽചെന്നു മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ മരണ കാരണം ഇനിയും ആർക്കും അറിയില്ല. കുമളി അട്ടപ്പള്ളം സ്വദേശി കുമ്പൻതാനം ധനേഷ് (24) പുറ്റടി രഞ്ജിത്ത് ഭവനിൽ അഭിരാമി (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇവർ.
ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ അഭിരാമി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ തങ്ങൾ ജീവനൊടുക്കാൻ പോകുന്നു എന്ന സന്ദേശം ധനേഷ് തന്റെ സുഹൃത്തുകളിൽ ചിലർക്ക് കൈമാറിയിരുന്നു. വീട്ടുകാരും ഇത് അറിഞ്ഞു. ഇതിനൊപ്പം സുഹൃത്തുക്കളിൽ ഒരാൾ ഈ വിവരം പൊലീസിനെയും വിളിച്ചറിയിച്ചു.
തുടർന്ന് കുമളിയിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ധനേഷ് വെൽഡിങ് ജോലിക്കാരനാണ്. അഭിരാമി ലാബ് ടെക്നീഷനും. വിഷം കഴിച്ചാണ് അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും.
രണ്ട് വർഷത്തിന് ശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് വീട്ടുകാർ ഉറപ്പ് നൽകിയിരുന്നതായും പറയുന്നു. എന്നാൽ ഇന്നലെ രാവിലെ അഭിരാമി ധനേഷിനെ തേടി എത്തി. പിന്നീട് കുമളിയിലെ സ്വകാര്യ ലോഡ്ജിൽ റും എടുക്കുകയായിരുന്നു. കുമളിയിലെ ശിവ ലോഡ്ജിൽ ആണ് റൂം എടുത്തത്. ധനേഷ് ആത്മഹത്യ ചെയ്യാൻ പോകുവാണന്ന് മാതാപിതാക്കളെ വിളിച്ചു പറഞ്ഞത്തിനെ തുടർന്ന് അവർ പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് പൊലീസ് ഇവരെ അന്വേഷ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ടവർ ലൊക്കെറ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് എവിടെ ഉണ്ടെന്ന് മനസ്സിലാക്കി. അപ്പോഴാണ് മരണം അറിയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരും. ബന്ധുക്കളേയും സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷം ആത്മഹത്യാ കാരണം കണ്ടെത്തും.
മറുനാടന് മലയാളി ബ്യൂറോ