- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയ്ക്കു നേരെ വംശീയാധിക്ഷേപം; കൗണ്ടി മത്സരത്തിനെത്തിയ താരം അപമാനിക്കപ്പെട്ടത് ലണ്ടൻ വിമാനത്താവളത്തിൽ
ലണ്ടൻ: ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയും വംശീയാധിക്ഷേപത്തിന് ഇരയായി. ലണ്ടൻ വിമാനത്താവളത്തിൽ വച്ചാണ് സംഗക്കാരയ്‌ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായത്. ട്വിറ്ററിലൂടെ സംഗക്കാര തന്നെയാണ് ഈ വിവരം അറിയിച്ചത്. സറേയിൽ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ 15 വർഷമായി താൻ ഇവിടേയ്ക്ക് യാത്ര ചെയ്യാറുണ്ടെന്നു
ലണ്ടൻ: ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയും വംശീയാധിക്ഷേപത്തിന് ഇരയായി. ലണ്ടൻ വിമാനത്താവളത്തിൽ വച്ചാണ് സംഗക്കാരയ്‌ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായത്.
ട്വിറ്ററിലൂടെ സംഗക്കാര തന്നെയാണ് ഈ വിവരം അറിയിച്ചത്. സറേയിൽ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ 15 വർഷമായി താൻ ഇവിടേയ്ക്ക് യാത്ര ചെയ്യാറുണ്ടെന്നും എന്നാൽ ആദ്യമായാണ് വിമാനത്താവളത്തിലെ അധികൃതരിൽ നിന്നും ഇത്തരത്തലൊരു മോശം പ്രതികരണം ഉണ്ടാകുന്നതെന്നും താരം പറഞ്ഞു. എല്ലാ യാത്രക്കാരും മര്യാദ അർഹിക്കുന്നുണ്ടെന്നും ആരുടേയും നിറമോ മതമോ പ്രശസ്തിയോ അതിന് തടസമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും സംഗക്കാര വെളിപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം താരത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ട്വീറ്റുകളിലൂടെ വ്യക്തമാണ്. സുരക്ഷയുടെ ആവശ്യം എന്തെന്ന് എനിക്കറിയാം എന്നാൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ അവ ചെയ്യണമെന്നാണ് സംഗക്കാര പറയുന്നത്. ഒരുദ്യോഗസ്ഥൻ വിമാനത്താവളത്തിൽ വച്ച് ആവർത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.