- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമരകത്തിന്റെ സവിശേഷതകൾ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ മന്ത്രിയും കൂട്ടരും പരാജയപ്പെട്ടതോടെ കുമരകത്തിന് ലോക ടൂറിസം അവാർഡ് കൈയിൽ നിന്നും വഴുതിപ്പോയി; പുരസ്ക്കാരം തേടി വന്ന കേരള സംഘം മടങ്ങിയത് സമാശ്വാസ സമ്മാനവുമായി; കടകംപള്ളി സുരേന്ദ്രൻ തള്ളുമായി ഫേസ്‌ബുക്കിൽ എത്തിയപ്പോൾ യഥാർത്ഥ ജേതാക്കളെ കുറിച്ച് വെളിപ്പെടുത്തി ആഫ്രിക്കൻ പത്രപ്രവർത്തകയുടെ ട്വീറ്റും; തള്ളു പൊളിഞ്ഞ ജാള്യതയിൽ മന്ത്രിയും
ലണ്ടൻ: ഏറെ പ്രതീക്ഷകളോടെയാണ് കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ നടന്ന ട്രാവൽ മാർട്ടിൽ കേരളത്തിന്റെ പ്രതീക്ഷകൾ തകിടം മറിക്കാൻ ഉള്ള കരുത്തുമായാണ് ദക്ഷിണ ആഫ്രിക്ക പങ്കെടുത്തത്. കേരള വിനോദ സഞ്ചാര മേഖലക്ക് എല്ലായ്‌പ്പോഴും സഞ്ചാരികളെ കണ്ടെത്താൻ സഹായിക്കുന്ന ഏറ്റവും നിർണായക വേദി കൂടിയായ വേൾഡ് ട്രാവൽ മാർട്ടിൽ ഇത്തവണ കേരളം പ്രതീക്ഷയോടെ കണ്ടിരുന്നത് റെസ്‌പോണ്‌സിബിൽ ടൂറിസം എന്ന മേഖലയിലെ അവാർഡ് കൂടിയാണ്. ഇതിനായി കുമാരകമാണ് കേരളം തിരഞ്ഞെടുത്തിരുന്നത്. വേൾഡ് ട്രാവൽ മാർട്ട് ആരംഭിക്കും മുൻപായി ലോബിയിങ്ങിനു സഹായിക്കും വിധം ആവശ്യമായ മാധ്യമ പ്രചാരണവും നൽകി. ഇന്ത്യയിൽ ദേശീയ മാധ്യമങ്ങൾ ആവശ്യത്തിന് പിന്തുണ നല്കിയിരുന്നെകിലും കുമരകം പ്രചാരണം വേണ്ട വിധം അന്താരാഷ്ട്ര മാധ്യമങ്ങളിൽ എത്തിയിരുന്നുമില്ല. എന്നാൽ ലണ്ടനിൽ തങ്ങിയ സമയമത്രയും അത്യാവശ്യം രാഷ്ട്രീയം സോഷ്യൽ മീഡിയ വഴി കൈകാര്യം ചെ
ലണ്ടൻ: ഏറെ പ്രതീക്ഷകളോടെയാണ് കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ നടന്ന ട്രാവൽ മാർട്ടിൽ കേരളത്തിന്റെ പ്രതീക്ഷകൾ തകിടം മറിക്കാൻ ഉള്ള കരുത്തുമായാണ് ദക്ഷിണ ആഫ്രിക്ക പങ്കെടുത്തത്. കേരള വിനോദ സഞ്ചാര മേഖലക്ക് എല്ലായ്‌പ്പോഴും സഞ്ചാരികളെ കണ്ടെത്താൻ സഹായിക്കുന്ന ഏറ്റവും നിർണായക വേദി കൂടിയായ വേൾഡ് ട്രാവൽ മാർട്ടിൽ ഇത്തവണ കേരളം പ്രതീക്ഷയോടെ കണ്ടിരുന്നത് റെസ്‌പോണ്‌സിബിൽ ടൂറിസം എന്ന മേഖലയിലെ അവാർഡ് കൂടിയാണ്. ഇതിനായി കുമാരകമാണ് കേരളം തിരഞ്ഞെടുത്തിരുന്നത്.
വേൾഡ് ട്രാവൽ മാർട്ട് ആരംഭിക്കും മുൻപായി ലോബിയിങ്ങിനു സഹായിക്കും വിധം ആവശ്യമായ മാധ്യമ പ്രചാരണവും നൽകി. ഇന്ത്യയിൽ ദേശീയ മാധ്യമങ്ങൾ ആവശ്യത്തിന് പിന്തുണ നല്കിയിരുന്നെകിലും കുമരകം പ്രചാരണം വേണ്ട വിധം അന്താരാഷ്ട്ര മാധ്യമങ്ങളിൽ എത്തിയിരുന്നുമില്ല. എന്നാൽ ലണ്ടനിൽ തങ്ങിയ സമയമത്രയും അത്യാവശ്യം രാഷ്ട്രീയം സോഷ്യൽ മീഡിയ വഴി കൈകാര്യം ചെയ്തിരുന്ന മന്ത്രിക്കും സംഘത്തിനും ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ എത്തിയ പ്രതിനിധികളിൽ കുമാരകത്തിന്റെ പ്രാധാന്യം എത്തിക്കാൻ കഴിഞ്ഞോ എന്ന സംശയം സൃഷ്ടിച്ചാണ് ദക്ഷിണ ആഫ്രിക്കയിലെ ദി കേപ്പ് വൈൽ കോസ്റ്റ് ട്രാവൽ മാർട്ടിലെ സവിശേഷമായ അവാർഡ് കൈക്കലാക്കിയത്.
രണ്ടായിരത്തിലേറെ പ്രതിനിധികൾ പങ്കെടുത്ത വേൾഡ് ട്രാവൽ മാർട്ടിൽ ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ളവർ നയിച്ച ചർച്ചകളുടെയും തുടർന്നുള്ള വോട്ടെടുപ്പും വഴിയാണ് വിജയികളെ നിശ്ചയിച്ചത്. ഇക്കൂട്ടത്തിൽ കുമാരകത്തിനു കടന്നു കൂടാൻ പറ്റാതെ പോയത് മന്ത്രിക്കും സംഘത്തിനും കുമരകത്തെ വേണ്ട വിധം അവതരിപ്പിക്കാൻ കഴിയാതെ പോയതിനാൽ ആകണം. എന്നാൽ കുമാരകത്തിന്റെ പ്രത്യേകതകൾ മനസിലാക്കി വേൾഡ് ട്രാവൽ മാർട്ട് നൽകിയ സമാശ്വാസ സമ്മാനത്തെ പ്രധാന സമ്മാനമായി വിശേഷിപ്പിച്ചു നാട്ടിൽ എത്തിയ മന്ത്രി നൽകിയ ഫേസ്‌ബുക് പോസ്റ്റ് കൗതുകമായി മാറുകയാണ്.
കേരളത്തിന് ലഭിച്ചത് ആശ്വാസ സമ്മാനമാണ് എന്ന് മറച്ചു പിടിച്ചും യഥാർത്ഥ വിജയിയുടെ പേര് വെളിപ്പെടുത്താതെയുമാണ് മന്ത്രി ലണ്ടൻ സന്ദർശനം വിജയമായി എന്ന് സ്ഥാപിക്കാൻ ഫേസ്‌ബുക്കിൽ എത്തിയത് എന്നതും സ്രെധേയമാണ്. അടുത്തിടെ നിയമ , സാംസ്‌കാരിക മന്ത്രി എ കെ ബാലൻ ഉൾപ്പെടുന്ന ഒൻപത് അംഗ എം എൽ എ സംഘം ബ്രിട്ടീഷ് പാർലിമെന്റ് സന്ദർശിക്കാൻ എത്തിയപ്പോൾ അടഞ്ഞു കിടന്ന പാർലിമെന്റ് കണ്ടു മടങ്ങേണ്ടി വന്ന ജാള്യത ടൂറിസം വകുപ്പിനും ഉണ്ടായില്ല എന്ന് വരുത്താനുള്ള വ്യഗ്രതയാകും മന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം ടൂറിസം വിപണനം ചെയ്യാൻ എത്തിയ മന്ത്രി അവസരം കിട്ടുമ്പോൾ ഒക്കെ രാഷ്ട്രീയം പറയാൻ ലണ്ടനിൽ ഇരുന്നും സമയം കണ്ടെത്തിയിരിന്നു എന്നതാണ് വസ്തുത. കറൻസി നിരോധനവും ഗുരുവായൂരിലെ പാർത്ഥ സാരഥി വിഷയത്തിലെ നീണ്ട കുറിപ്പും ഒക്കെ ലണ്ടനിൽ ഇരുന്നാണ് മന്ത്രി ഫേസ്‌ബുക് വഴി ചർച്ച ചെയ്തത്. ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്ന പ്രതിനിധികളെ നേരിൽ കാണാൻ ലഭിച്ച അവസരം പാഴാക്കി സോഷ്യൽ മീഡിയ ചർച്ചക്ക് സമയം കണ്ടെത്തിയ മന്ത്രി സംസഥാനത്തിനു ലഭിക്കേണ്ടിയിരുന്ന വലിയ സാദ്ധ്യതകൾ കൂടിയാണ് ഇല്ലാതാക്കിയത്. എന്നാൽ കേരളത്തിന് സമാശ്വാസ സമ്മാനം ലഭിച്ചപ്പോൾ അതിനേക്കാൾ മികച്ച നേട്ടമായി വിലയിരുത്തപ്പെടുന്ന ബേസ്ഡ് ഫോർ പോവെർട്ടി റിഡക്ഷൻ അവാർഡ് നേടിയ മഹാരാഷ്ട്ര ടൂറിസത്തിലെ വില്ലേജ് വെയ്‌സ് കാര്യമായ അവകാശ വാദവുമായി രംഗത്ത് ഇല്ലെന്നതും സ്രെധേയമാണ്. ട്രാവൽ മാർട്ട് അധികൃതർ തന്നെ വില്ലേജ് വെയ്‌സ് നേടിയ നേട്ടം ഉയർത്തിക്കാട്ടുന്നുമുണ്ട്.
മന്ത്രി കടകംപള്ളി പറയുന്ന റെസ്‌പോണ്‌സിബിൽ ടൂറിസം അവാർഡ് യഥാർത്ഥത്തിൽ ലഭിച്ച സൗത്ത് ആഫ്രിക്കയിലെ ദി കേപ് വേൽ കോസ്റ്റ് ലോകത്തു ഏറ്റവും സുന്ദരമായി തിമിംഗലങ്ങളെ കാണുവാൻ പറ്റുന്ന സ്ഥലമാണ്. ലോക വേദികളിൽ ദക്ഷിണ ആഫ്രിക്കൻ അധികൃതർ നടത്തുന്ന കൃത്യമായ ഇടപെടലുകൾ മൂലം ലോകമെങ്ങും നിന്നും ഇങ്ങോട്ടു ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രവഹിക്കുന്നത്. കേപ് വേൽ നേടിയ അംഗീകാരം ആഫ്രിക്കൻ പത്രപ്രവർത്തകയായ ബ്രെൻഡ ഡ്യു ടോയ്റ്റാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. വേൾഡ് ട്രാവൽ മാർട്ട് നൽകിയ പട്ടിക പ്രകാരം ബേസ്ഡ് അക്കോമോടെഷൻ അവാർഡ് ദക്ഷിണ ആഫ്രിക്കയിലെ ഗ്രൂറ്‌ബോക്‌സിനും , കാർബൺ വികിരണം കുറക്കുന്നതിനുള്ള അവാർഡ് ദക്ഷിണ ആഫ്രിക്കയിലെ തന്നെ ചോപ് ഗെയിം ലോഡ്ജിനും ബേസ്ഡ് കമ്മ്യൂണിക്കേഷൻ അവാർഡ് സ്ലോവേനിയയിലെ സിറ്റി ഓഫ് ലുബ്ജനക്കുമാണ്.
ബേസ്ഡ് കമ്മ്യൂണിറ്റി ഇനിഷ്യയെറ്റിവ് അവാർഡ് വിയറ്റ്‌നാമിലെ സപ ഒച്ചു ട്രാവൽ സോഷ്യൽ എന്റർപ്രൈസ് കരസ്ഥമാക്കി. ബേസ്ഡ് ടൂർ ഓപ്പറേറ്റർ അവാർഡും ദക്ഷിണ ആഫ്രിക്കയിലെ സ്ഥാപനത്തിനാണ്. ഇതോടെ ഇത്തവണത്തെ വേൾഡ് ട്രാവൽ മാർട്ടിൽ തിളങ്ങിയത് ദക്ഷിണ ആഫ്രിക്കയാണ് എന്ന് വെക്തം. എന്നാൽ കേരള മന്ത്രിയുടെ തള്ളു കണ്ടാൽ ലണ്ടൻ കീഴടക്കിയാണ് തിരികെ തിരുവനന്തപുരത്തു എത്തിയത് എന്ന് തോന്നലുണ്ടാക്കാൻ പര്യാപ്തമാണ്.
എന്നാൽ മോഹിച്ചു നേടിയത് കിട്ടാതെ പോയ കുമരകത്തെ ആശ്വസിപ്പിക്കൻ എന്ന വിധം ഹൈലി കമണ്ടഡ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് കടകംപള്ളിയുടെ ഭാഷയിൽ ബേസ്ഡ് അവാർഡ് ആയി മാറിയത്. എന്നാൽ കുമാരകത്തിനു ഒപ്പം ഓസ്‌ട്രേലിയയിലെ ക്രിസ്റ്റൽ ക്രീക് മെഡോസ് , സ്‌കോട്‌ലൻഡിലെ ഗ്രീൻ ടൂറിസം ബിസിനസ് സ്‌കീം , കെനിയയിലെ വന്യ മൃഗ സംരക്ഷണ പദ്ധതിയായ ഓ ഐ പിജിത , ജർമനിയിലെ കപ്പൽ കമ്പനിയായ ടി യു ഐ ക്രൂസ് , സ്രാവുകളെ കണ്ടെത്താൻ സഹായിക്കുന്ന ദക്ഷിണ ആഫ്രിക്കയിലെ മറൈൻ ഡൈനാമിക്‌സും ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും മികച്ച അവാർഡ് ആയിരുന്നെങ്കിൽ അതെങ്ങനെ ഒട്ടേറെ പേർക്ക് ലഭിക്കും എന്ന ന്യായമായ സംശയത്തിന് ഉത്തരം നൽകേണ്ട ആൾ മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ തന്നെയാണ്.
കഴിഞ്ഞ ചൊവാഴ്ചയും ബുധനാഴ്ചയും ഉച്ചക്ക് രണ്ടു മുതൽ അഞ്ചു മണിവരെ നടന്ന പാനൽ ചർച്ചയിൽ ആണ് മികച്ച റെസ്‌പോണ്‌സിബിൽ ടൂറിസം അവാർഡ് നിർണയിക്കപ്പെട്ടതു. ഈ ചർച്ചയിൽ മികവ് കാട്ടാൻ ദക്ഷിണ ആഫ്രിക്കയ്ക്ക് കഴിഞ്ഞപ്പോൾ ലോകത്തെ മറ്റു പല വിനോദ കേന്ദ്രങ്ങൾക്കും ഒപ്പം സമാശ്വാസ പട്ടികയിൽ ഇടം പിടിക്കാനേ കേരളത്തിന് കഴിഞ്ഞുള്ളു. എന്നാൽ കേരള മന്ത്രിക്കു അത് നാട്ടുകാർക്ക് മുന്നിൽ ലോകത്തെ ഏറ്റവും വലിയ അംഗീകാരമായി മാറുക ആയിരുന്നു.