- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോമ്പാലയിലെ സ്വാതന്ത്ര്യ സമരസേനാനിക്ക്ബഹറിനിൽ സ്വീകരണവും ആദരവും
മനാമ :മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബഹറിനിലെ ഓവർസീസ് ഇന്ത്യൻ കൾച്ചർ ആസ്ഥാനമന്ദിരത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം ചോമ്പാല സ്വദേശിയും മയ്യഴിയുടെ സ്വാതന്ത്ര്യസമരസേനാനിയുമായ 'കൊന്നപ്പാട്ട് കുന്നുമ്മൽ കുമാരേട്ടൻ' ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. ഓ ഐ സി സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം സമ്മേളനത്തിൽഅദ്ധ്യക്ഷതവഹിച്ചു. മുൻ മുഖ്യമന്ത്രി കെ .കരുണാകരനാണ് അദ്ദേഹത്തിന് ആദ്യമായി അംഗീകാരങ്ങളും ആനുകൂല്യങ്ങളും നൽകി ആദരിച്ചതെന്നും യോഗത്തിൽ അനുസ്മരിക്കുകയുണ്ടായി.ലോക കേരളസഭ അംഗവും OICC ഗ്ലോബൽ ജനറൽ സെക്രട്ടറിയുമായ രാജു കല്ലുമ്പുറം മുഖ്യ പ്രഭാഷണം നടത്തി . ' രാജ്യത്ത് ഈ അടുത്തകാലത്തായി നടന്നുവരുന്ന സംഭവവികാസങ്ങൾവളരെ യേറെ വേദനാജനകമാണെന്നും ,ജനങ്ങളെ പരസ്പരം ശത്രുക്കളാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും, മഹാത്മജിതന്റെ ജീവിതം തന്നെയാണ് ലോകത്തിന് സംഭാവനനൽകിയതെന്നും ഉത്ഘാടന പ്രസംഗത്തിൽ കുമാരേട്ടൻ വ്യക്തമാക്കി. കൂടാതെ മയ്യഴിയുടെ വിമോചനത്തിന്വേണ്ടി നടത്തിയ സമരങ്ങളു
മനാമ :മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബഹറിനിലെ ഓവർസീസ് ഇന്ത്യൻ കൾച്ചർ ആസ്ഥാനമന്ദിരത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം ചോമ്പാല സ്വദേശിയും മയ്യഴിയുടെ സ്വാതന്ത്ര്യസമരസേനാനിയുമായ 'കൊന്നപ്പാട്ട് കുന്നുമ്മൽ കുമാരേട്ടൻ' ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. ഓ ഐ സി സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം സമ്മേളനത്തിൽഅദ്ധ്യക്ഷതവഹിച്ചു.
മുൻ മുഖ്യമന്ത്രി കെ .കരുണാകരനാണ് അദ്ദേഹത്തിന് ആദ്യമായി അംഗീകാരങ്ങളും ആനുകൂല്യങ്ങളും നൽകി ആദരിച്ചതെന്നും യോഗത്തിൽ അനുസ്മരിക്കുകയുണ്ടായി.ലോക കേരളസഭ അംഗവും OICC ഗ്ലോബൽ ജനറൽ സെക്രട്ടറിയുമായ രാജു കല്ലുമ്പുറം മുഖ്യ പ്രഭാഷണം നടത്തി .
' രാജ്യത്ത് ഈ അടുത്തകാലത്തായി നടന്നുവരുന്ന സംഭവവികാസങ്ങൾവളരെ യേറെ വേദനാജനകമാണെന്നും ,ജനങ്ങളെ പരസ്പരം ശത്രുക്കളാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും, മഹാത്മജിതന്റെ ജീവിതം തന്നെയാണ് ലോകത്തിന് സംഭാവനനൽകിയതെന്നും ഉത്ഘാടന പ്രസംഗത്തിൽ കുമാരേട്ടൻ വ്യക്തമാക്കി.
കൂടാതെ മയ്യഴിയുടെ വിമോചനത്തിന്വേണ്ടി നടത്തിയ സമരങ്ങളുടെ ചരിത്ര സ്മൃതികൾ പുതുതലമുറക്കാർക്കായിഅദ്ദേഹം യോഗത്തിൽ പങ്കുവെക്കുകയുമുണ്ടായി .സമരാനുഭവങ്ങളും തുടർന്നുള്ള ജീവിതവും ഹ്രസ്വവും ഗഹനവുമായ രീതിയിൽ ഉത്ഘാടനപ്രസംഗത്തിൽ അവതരിപ്പിച്ച കുമാരേട്ടന്റെ വാക്കുകൾ പ്രവത്തകരിൽ ആവേശം ഉളവാക്കി.
ദേശീയ സെക്രട്ടറിമാരായ ബോബി പാറയിൽ ,ഗഫുർ ഉണ്ണിക്കുളം .വൈസ്പ്രസിഡണ്ടുമാ രായ ലത്തീഫ് ആയഞ്ചേരി ,രവി കണ്ണൂർ,മഹിളാകോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി ബിനി അനിൽ, അഷറഫ് അൽമർവ, സെക്രട്ടറിമാരായമാത്യുസ് വാളക്കുഴി,ജവ്വാദ് വക്കം പ്രസിഡണ്ടുമാരായ ജമാൽ കുറ്റിക്കാട്ടിൽ ,നിസാമുദ്ധീൻ തൊടിയൂർ,ഷിബുഎബ്രഹാം , വനിതാവിങ് പ്രസിഡണ്ട് ഷീജ നടരാജ്,,ജില്ലാ ജനറൽ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ് ,,ബിജുബാൽ ,അനിൽ കൊല്ലം ,ജോർജ്ജ് വർഗ്ഗീസ് , യൂത്ത്വിങ് ഭാരവാഹികൾ സുനിൽ ചെറിയാൻ ,ഷമീം നടുവണ്ണൂർ ,നിസാർ പാലക്കാട് ,ജാലീസ് ,ഫിറോസ് അറഫ, ആക്രിഫ് നൂറ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു .