ഫിന്തസ് : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി, കുവൈറ്റ്സംഘടിപ്പിക്കുന്ന ഭരണി കാഴ്ചകൾ -2018, 19 വെള്ളിയാഴ്ച രാവിലെ 10.00മണിക്ക് ഫിന്തസ് കോപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ തിരി തെളിയുന്നു.

പ്രശസ്ത ഭാഗവത യജ്ഞാചാര്യൻ ഭാഗവത ചൂഡാമണി ശ്രീമാൻ പള്ളിക്കൽ സുനിലിന്റെ ആത്മീയപ്രഭാഷണങ്ങളും, കുത്തിയോട്ടം എന്ന അനുഷ്ടാന കലയുടെ നാദവും ലയവും,ചെട്ടികുളങ്ങരയുടെ ജയവിജയന്മാർ എന്നറിയപ്പെടുന്ന പ്രമോദ് ശൈലനന്ദിനിയും,പ്രദീപ് ശൈലനന്ദിനിക്കും ഒപ്പം ശ്രീ ഭദ്രാ കുത്തിയോട്ട സമിതി , കുവൈറ്റ് അണിയിച്ചൊരുക്കുന്ന കുത്തിയോട്ട പാട്ടും ചുവടും, ഭാരതാഞ്ജലി സ്‌കൂൾ ഓഫ് ഡാൻസ്
അവതരിപ്പിക്കുന്ന നൃത്യ നൃത്തങ്ങൾ, വീണ കച്ചേരി, വഞ്ചിപ്പാട്ട്, ദേവീ
കീർത്തനങ്ങൾ, കെട്ടുകാഴ്ച , താലപ്പൊലി കൂടാതെ പതിനെട്ടു വാദ്യങ്ങളും ചെണ്ടക്കുകീഴിൽ എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പ്രശസ്തരായ വാദ്യ കലാകാരന്മാരും വാദ്യകലാനിധി സുശാന്ത് കോഴിക്കോടും അണി നിരക്കുന്ന, കുവൈറ്റിന്റെ ചരിത്രത്തിൽ ഇദംപ്രദമായി നടത്തുന്ന പാണ്ടി മേളം തുടങ്ങിയവ ഉൾപ്പെടുത്തി കുവൈറ്റിൽ ഒരുകുംഭഭരണി ഉത്സവം തന്നെ തീർക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.

കുവൈറ്റിലെ എല്ലാഭക്ത ജനങ്ങളേയും ഫിന്റാസ് കോപ്പറേറ്റിവ് ഓഡിറ്റോറിയത്തിലേക്കു സ്വാഗതംചെയ്യുന്നതായി ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി പത്രക്കുറിപ്പിൽഅറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 55337768 , 96626253 , 60771653 എന്നീ നമ്പറുകളിൽബന്ധപ്പെടുക.