ടനും സംവിധായകനുമായ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും സിനിമാ നിർമ്മാണ മേഖലയിലേക്ക് കടക്കുന്നു. വർക്കിങ് ക്‌ളാസ് ഹീറോ എന്ന പേരിലുള്ള തങ്ങളുടെ ആദ്യ സംരംഭത്തെക്കുറിച്ച് ദിലീഷ് തന്നെയാണ് ഫേസ്‌ബുക്കിൽ കുറിച്ചത്. മാത്രമല്ല പുതിയ നിർമ്മാണ കമ്പനിയുടെ കീഴിലുള്ള ആദ്യ ചിത്രത്തിന്റെ പോസ്റ്ററും പുറത്ത് വിട്ടു.

മധുനാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന കുമ്പളങ്ങി നൈറ്റ്സാണ് ഇരുവരും ചേർന്ന് നിർമ്മിക്കുന്ന സിനിമ. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ.ഷൈൻ നിഗം, സൗബിൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിർമ്മാണത്തിൽ നസ്രിയ നസീമും പങ്കാളിയാണ്.