കാസർഗോഡ് : ആരിക്കാടി കുമ്പോൽ നിവാസികളുടെ വാട്‌സപ്പ് കൂട്ടായമയായ കുമ്പോക്കാർ ഗ്രുപ്പ് ആരിക്കാടി കുമ്പോൽ യൂ പി സ്‌കൂളിലെ കുട്ടികൾക്കായി വാട്ടർ കൂളർ നൽകി കുമ്പോൽ മുസ്ലിം ജമായത്ത് മുദരിസ് ഹനീഫ് സഅദി ഉൽഘടനം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി കുമ്പോൽ പ്രദേശത്തിന്റെ സാമൂഹിയ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ ഈ കൂട്ടായിമ നടത്തിട്ടുണ്ട.

കുമ്പള പഞ്ചായത് അധികാരികളുടെ അവഗണന നേരിടുന്ന കുമ്പോൽ വാർഡിലെ വികസന പ്രവർത്തനത്തിന് അധികാരികളുടെ അവഗണനയ്ക്ക് എതിരെ വികസന പ്രവർത്തനം നടത്തിയാണ് ഈ കൂട്ടായിമ പ്രതിഷേധിക്കുന്നത്. നാട്ടിലെ നിർധനരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടുന്ന സഹായം എത്തിക്കാനും നാടിലെ വികസനത്തിലും എന്നും ഈ കൂട്ടായിമ ഉണ്ടാകുമെന്നും അഡ്‌മിന്മാർ അറിയിച്ചു.