- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയാണ് രണ്ടു മുന്നണികൾക്കും ശത്രു; ബിജെപിയെ തോല്പിക്കുകയാണ് മുഖ്യ അജണ്ട; വോട്ട് കച്ചവടമാണ് ഇവർ പരസ്പരം നടത്തുന്നതെന്നും കുമ്മനം രാജശേഖരൻ
തിരുവനന്തപുരം; നേമത്ത് ഇരു മുന്നണികൾക്കും ഭയമാണെന്ന് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബിജെപിക്കെതിരെ കരുത്തന്മാരെ തേടിയത് അതുകൊണ്ടെന്ന് പൂങ്കുളത്ത് വനിതാ സംഗമത്തിൽ കുമ്മനം പറഞ്ഞു. ബിജെപിയാണ് രണ്ടു മുന്നണികൾക്കും ശത്രു. ബിജെപിയെ തോല്പിക്കുകയാണ് മുഖ്യ അജണ്ട. വോട്ട് കച്ചവടമാണ് ഇവർ പരസ്പരം നടത്തുന്നത്. ബിജെപിയെ തോൽപ്പിക്കുകയെന്ന നിഷേധാത്മക രാഷ്ട്രീയമാണ് ഇരുവർക്കും. നേമത്തെ ജനത ഇത് തിരിച്ചറിയും. കുമ്മനം പറഞ്ഞു.
കേരളത്തിന് യതൊരുവിധ വികസനം ഇല്ലങ്കിലും സർക്കാരിന് മേനി നടിക്കാൻ 500 കോടിയുടെ പരസ്യ ധൂർത്താണ് നടത്തിയതെന്നും തിരുവല്ലത്തു നടന്ന വനിതാ സംഗമത്തിൽ കുമ്മനം പറഞ്ഞു. പൊതുജനങ്ങളുടെ കാശുകൊണ്ട് മാധ്യമങ്ങളെ വിലയ്ക്കെടുക്കാനാണ് ഇത്രയേറെ പരസ്യധൂർത്ത്. കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്ന സർക്കാർ നയമാണ്. കേരളം ഇപ്പോൾ തുടർ പ്രകൃതി ദുരിതത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്-കുമ്മനം വിശദീകരിച്ചു.
പ്രളയ ദുരിതർക്ക് ഇനിയും വേണ്ടത്ര ആശ്വാസം എത്തിയിട്ടില്ല. ദുരിത ബാധിതരെ കൈപിടിച്ച് ഉയർത്താൻ കേന്ദ്രം നൽകിയ വിഭവങ്ങൾ പോലും കൊള്ളയടിച്ച സംസ്ഥാനമാണിത്.പാർട്ടിക്കാർക്കും നേതാക്കൾക്കും മക്കൾക്കും മാത്രമാണ് എന്തും. മക്കൾ രാഷ്ട്രീയവും മരുമക്കൾ രാഷ്ട്രീയവുമാണ് സർക്കാരിന്റെ മുഖമുദ്ര. കുമ്മനം പറഞ്ഞു.