നേമം : കോളനി സന്ദർശിച്ച് പ്രഭാത ഭക്ഷണം, പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്ത് വോട്ട് ഉറപ്പിക്കൽ, വികസന കാര്യങ്ങൾ വിശദമാക്കുന്ന വനിതാ സംഗമങ്ങൾ, സ്വീകരണം ഏറ്റുവാങ്ങി പദയാത്ര, രാഷ്ട്രീയം വിശദീകരിച്ച് കൺവൻഷൻ. രണ്ടു ദിവസമായി കുമ്മനം രാജശേഖരന്റെ പര്യടന പരിപാടിയുടെ രൂപം ഇതാണ്.

ആറ്റുകാൽ കൊഞ്ചിറവിള എം എസ് കെ കോളനി സന്ദർശിച്ചുകൊണ്ടായിരുന്നു ചെവ്വാഴ്ചത്തെ പര്യടന തുടക്കം. കേരള മൺപാത്ര സമുദായ സഭ പ്രസിഡന്റ് സുഭാഷ് ബോസിന്റെ നേതൃത്വത്തിലായിലുന്നു ഇവിടെ സ്വീകരണം.ആറ്റുകാൽ വാർഡിലെ പ്രമുഖവ്യക്തികളെ സന്ദർശിച്ചു.
ഉച്ചയക്ക് ശേഷം നാല് വനിതാ സംഗമങ്ങൾ. സിനിമാ സീരിയൽ താരങ്ങളായ പ്രഭാശങ്കർ, വർഷ,നന്ദന തുടങ്ങിയവർ പ്രചരണത്തിനിറങ്ങി. നേമം വാർഡിലേതായിരുന്നു ആദ്യം. വ്യവസായ സംരംഭങ്ങൾ കേരളത്തിന് അന്യമായാണ് അവിടെ കുമ്മനം വിശദീകരിച്ചത്.

മലയാളികൾ സംസ്ഥാനം വിടുകയാണ്. മാറി മാറി ഭരിച്ച ഇരു മുന്നണികൾക്കും ഒരുപോലെ ഉത്തരവാദിത്തമാണ് ഇതിൽ. ഇനിയും കടം വാങ്ങാതെ കേരള സര്ക്കാരിന് മുന്നോട്ട് പോകാൻ ആകില്ല. കേരളം കടമെടുത്തു പിഴയും പലിശയും അടച്ചു തകർന്ന് അടിയുകയാണ്. ഖജനാവിൽ ഒന്നുമില്ല ! വീണ്ടും കടമെടുക്കുകയാണ്. ഇരു മുന്നണികളുടെയും ചരിത്രം തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും മാത്രമാണ് . കുമ്മനം കുറ്റപ്പെടുത്തി.

പുന്നയ്ക്കാമുകളിൽ നടന്ന വനിതാ സംഗമത്തിൽമെട്രോ റെയിൽ, വേളി റെയിൽവേ സ്റ്റേഷൻ , അദാനി പോർട്ടിന്റെ വികസനം, വിമാനത്തവാള വികസനം എന്നിവയിലൂടെ തലസ്ഥാന നഗരിയെ ഏറ്റവും മികച്ച ഗതാഗത ഹബ്ബാക്കി മാറ്റുമെന്ന് ഉറപ്പാണ് നൽകാനുണ്ടായിരുന്നത്.
കേരളത്തിന്റെ തകർന്നടിഞ്ഞ കയർ കൈത്തറി കരകൗശല മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന് തൃക്കണ്ണാപുരത്തെ വനിതാസംഗമത്തിൽ പറഞ്ഞു. കരമനയിലും വനിതാ സംഗമം നടന്നു. തിരിമല വാർഡിലായിരുന്നു പദയാത്ര. തിരുമലയിലും പാപ്പനംകോടും കൺവൻഷനും നടന്നു.ഈ തിരഞ്ഞെടുപ്പോടുകൂടി ഇടതോ വലതോ എന്നത് ബിജെപി എന്നതിലേക്ക് തിരഞ്ഞെടുപ്പ് അജണ്ട മാറ്റാൻ കേരളത്തിലെ ബിജെപിക്ക് ആയതായി കൺവൻഷനിൽ കുമ്മനം പറഞ്ഞു.