- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ സംരക്ഷണവലയത്തിൽ ഇരുന്ന് വീരവാദംമുഴക്കി പിണറായി സ്വയം അപഹാസ്യനായി; ഇല്ലാത്തത് പ്രചരിപ്പിച്ച് സ്വയം വലുതാകാനുള്ള ശ്രമം തരംതാഴ്ന്നത്; ക്വട്ടേഷന്റെയും ഗുണ്ടായിസത്തിന്റെയും നാടാക്കി പിണറായി കേരളത്തെ മാറ്റിയെന്നും കുമ്മനം
പാലക്കാട്: കേരള-കർണാട പൊലീസിന്റെ സംരക്ഷണവലയത്തിലിരുന്ന് വീരവാദം മുഴക്കി മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം അപഹാസ്യനാവുകയാണ് ചെയ്തതെന്നും ഇതിന് വേണ്ടി മംഗളൂരുവിൽ മുഖ്യമന്ത്രി തടയുമെന്ന് പറഞ്ഞതായി തെറ്റായി പ്രചരിപ്പിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കഞ്ചിക്കോട്ട് രാഷ്ട്രീയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിമലാദേവിയുടെ ചിതാഭസ്മ നിമജ്ജ്‌ന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മംഗളൂരുവിൽ മുഖ്യമന്ത്രിയെ തടയുമെന്ന് ബിജെപിയോ സംഘപരിവാർ സംഘടനകളോ പറഞ്ഞിട്ടില്ല. ഇല്ലാത്തത് പ്രചരിപ്പിച്ച് സ്വയം വലുതാകാനുള്ള പിണറായുടെ ശ്രമം തരംതാഴ്ന്നതാണെന്നും ആശയം കൊണ്ടാണ് ബിജെപി രാഷ്ട്രീയം പ്രചരിപ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ എട്ടുമാസത്തെ ഭരണത്തിൽ സംസ്ഥാനത്ത് 18 രാഷ്ട്രീയ കൊലപാതകം നടന്നു. പാർട്ടി സെൽഭരണമാണ് നടപ്പാക്കുന്നത്. ആശയവും ആദർശവും നഷ്ടപ്പെട്ട പാർട്ടിയായി സിപിഐ(എം) മാറിക്കഴിഞ്ഞിരിക്കുന്നു. എറണാകുളത്ത് കോടതിയിൽ കണ്ടത് കേരളത്തിലെ നിയമസംവിധാന തകർച്ചയുടെ നേർരൂപമാണെന്നും. ക്വട
പാലക്കാട്: കേരള-കർണാട പൊലീസിന്റെ സംരക്ഷണവലയത്തിലിരുന്ന് വീരവാദം മുഴക്കി മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം അപഹാസ്യനാവുകയാണ് ചെയ്തതെന്നും ഇതിന് വേണ്ടി മംഗളൂരുവിൽ മുഖ്യമന്ത്രി തടയുമെന്ന് പറഞ്ഞതായി തെറ്റായി പ്രചരിപ്പിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കഞ്ചിക്കോട്ട് രാഷ്ട്രീയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിമലാദേവിയുടെ ചിതാഭസ്മ നിമജ്ജ്‌ന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മംഗളൂരുവിൽ മുഖ്യമന്ത്രിയെ തടയുമെന്ന് ബിജെപിയോ സംഘപരിവാർ സംഘടനകളോ പറഞ്ഞിട്ടില്ല. ഇല്ലാത്തത് പ്രചരിപ്പിച്ച് സ്വയം വലുതാകാനുള്ള പിണറായുടെ ശ്രമം തരംതാഴ്ന്നതാണെന്നും ആശയം കൊണ്ടാണ് ബിജെപി രാഷ്ട്രീയം പ്രചരിപ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ എട്ടുമാസത്തെ ഭരണത്തിൽ സംസ്ഥാനത്ത് 18 രാഷ്ട്രീയ കൊലപാതകം നടന്നു.
പാർട്ടി സെൽഭരണമാണ് നടപ്പാക്കുന്നത്. ആശയവും ആദർശവും നഷ്ടപ്പെട്ട പാർട്ടിയായി സിപിഐ(എം) മാറിക്കഴിഞ്ഞിരിക്കുന്നു. എറണാകുളത്ത് കോടതിയിൽ കണ്ടത് കേരളത്തിലെ നിയമസംവിധാന തകർച്ചയുടെ നേർരൂപമാണെന്നും. ക്വട്ടേഷന്റെയും ഗുണ്ടായിസത്തിന്റെയും വിഹാരമാക്കി കേരളത്തെ പിണറായി മാറ്റിയെന്നും കുമ്മനം കുറ്റപ്പെടുത്തി.
ചിതാഭസ്മം വഹിച്ച് പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ദക്ഷിണമേഖല ജാഥ മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷും പാലക്കാട് മുതൽ മഞ്ചേശ്വരംവരെയുള്ള ഉത്തരമേഖല ജാഥ ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രനുമാണ് നയിക്കുന്നത്. വിവിധ ജില്ലാ കേന്ദ്രങ്ങളിലായി 55 കേന്ദ്രങ്ങളിൽ ജാഥകൾ എത്തും. ദക്ഷിണമേഖല ജാഥ തിരുവല്ലത്തും ഉത്തരമേഖലജാഥ കാസർകോട് കണ്യതീർത്ഥം കടപ്പുറത്തും സമാപിക്കും.