- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎ എച്ച്.സലാമിന് പൊതുവേദിയിൽ നിസ്കരിക്കാം; ജനീഷ് കുമാർ ശബരിമലകയറിയാൽ താക്കീത്; ഡിവൈഎഫ്ഐക്കെതിരെ വിമർശനവുമായി കുമ്മനം രാജശേഖരൻ; സംഘടനയ്ക്ക് എന്താണ് പറയാനുള്ളതെന്നും കുമ്മനം; പ്രതികരണം സലാം പൊതുവേദിയിൽ നിസ്‌കരിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ട്
തിരുവനന്തപുരം: നേതാക്കളോട് മതം നോക്കി പെരുമാറുന്ന ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനീഷ് കുമാർ തുടർച്ചയായി ശബരിമല ദർശനം നടത്തിയത് തെറ്റായ സന്ദർശനം നൽകുമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉയർന്നുകേട്ട വിമർശനം. എന്നാൽ അമ്പലപ്പുഴ എംഎൽഎ, എച്ച്.സലാം ആലപ്പുഴയിൽ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ സമ്മേളനത്തിൽ പരസ്യമായി നിസ്‌ക്കരിച്ചതിനെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് കുമ്മനം ചോദിച്ചു.
സലാം പൊതുവേദിയിൽ നിസ്‌കരിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഹൈന്ദവ ആരാധനാലയങ്ങളിലെ സമ്പത്തിൽ മാത്രമാണ് മാർക്സിസ്റ്റുകൾക്ക് കണ്ണ്. ദേവസ്വം ബോർഡ് ഭരണമടക്കം ക്ഷേത്രങ്ങളുടെ മേൽ അധികാരം സ്ഥാപിക്കുകയും ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യാൻ സിപിഎമ്മിന് മടിയില്ലെന്ന് മുൻകാല അനുഭവങ്ങൾ തന്നെ ധാരാളമാണെന്നും കുമ്മനം പറഞ്ഞു.
അതേ സമയം മുസ്ലിം ദേവാലയ ഭരണത്തിൽ ഒരു നിയന്ത്രണത്തിനും നിൽക്കാതെ അവിടുത്തെ ആചാരങ്ങൾ പിന്തുടരുന്നതിന് മാർക്സിസ്റ്റ് പാർട്ടിബന്ധം അതിന്റെ നേതാക്കൾക്കു തടസ്സമല്ലെന്നാണ് സലാമിന്റെ പരസ്യ നിസ്‌കാരം നൽകുന്ന സൂചനയെന്നും കുമ്മനം ആരോപിച്ചു. ഹിന്ദു ആചാരമനുഷ്ടിക്കുന്നത് തെറ്റായ സന്ദേശമെങ്കിൽ മുസ്ലിം എംഎൽഎയുടെ പരസ്യ നിസ്‌കാരം എന്തു സന്ദേശമാണ് നൽകുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.