- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എൻഡിപിയുടെ വോട്ട് ബിജെപിക്ക് തന്നെ; സഹായിച്ചവർക്കൊപ്പമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് ബിജെപിയെ ഉദ്ദേശിച്ച്; ചെങ്ങന്നൂരിൽ ആത്മവിശ്വാസത്താടെ കുമ്മനം രാജശേഖരൻ
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി ബിജെപിക്ക് ഒപ്പം തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തങ്ങളെ സഹായിച്ചവർക്കൊപ്പമാണ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ബിജെപിക്കൊപ്പം തന്നെയാണ്. അവരെ സഹായിച്ചത് ബിജെപിയാണ്. കോൺഗ്രസ്സും കമ്യൂണിസ്റ്റും എസ്.എൻ.ഡി.പി യെ ദ്രോഹിച്ചിട്ടേയുള്ളൂ. അതിനാൽ മുഴുവൻ വോട്ടും ബിജെപിക്ക് തന്നെയാണെന്ന് കുമ്മനം മറുനാടൻ മലയാളിയോട് പറഞ്ഞു. എസ് എൻ ഡി പി യോഗത്തിന്റെ നിലപാട് ഇടത് വലത് മുന്നണികൾക്കേറ്റ തിരിച്ചടിയാണ്. കാലങ്ങളായി വാഗ്ദാനം നൽകി ഈഴവ സമുദായത്തെ വഞ്ചിച്ച ഇരു മുന്നണികൾക്കും വോട്ടില്ലെന്നാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയാതെ പറഞ്ഞത്. ശ്രീനാരായണീയരെ വഞ്ചിക്കാത്ത ഏക പ്രസ്ഥാനം എൻഡിഎയാണ്. തരം കിട്ടുമ്പോഴെല്ലാം നാരായണ ഗുരുദേവനെ അവഹേളിച്ച പ്രസ്ഥാനമാണ് സിപിഎമ്മും കോൺഗ്രസും. 60 വർഷമായി ഇരു മുന്നണികളും ഈഴവ സമുദായത്തെ വേട്ടയാടുകയാണ്. വോട്ടിനായി മാത്രമാണ് ഈഴവ സമുദായത്തെ ഇരുമുന്നണികളും ഉപയോഗിച്ചിട്ടുള്ളത്. ഇത് തിരിച്ചറിഞ്ഞ
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി ബിജെപിക്ക് ഒപ്പം തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തങ്ങളെ സഹായിച്ചവർക്കൊപ്പമാണ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ബിജെപിക്കൊപ്പം തന്നെയാണ്. അവരെ സഹായിച്ചത് ബിജെപിയാണ്. കോൺഗ്രസ്സും കമ്യൂണിസ്റ്റും എസ്.എൻ.ഡി.പി യെ ദ്രോഹിച്ചിട്ടേയുള്ളൂ. അതിനാൽ മുഴുവൻ വോട്ടും ബിജെപിക്ക് തന്നെയാണെന്ന് കുമ്മനം മറുനാടൻ മലയാളിയോട് പറഞ്ഞു.
എസ് എൻ ഡി പി യോഗത്തിന്റെ നിലപാട് ഇടത് വലത് മുന്നണികൾക്കേറ്റ തിരിച്ചടിയാണ്. കാലങ്ങളായി വാഗ്ദാനം നൽകി ഈഴവ സമുദായത്തെ വഞ്ചിച്ച ഇരു മുന്നണികൾക്കും വോട്ടില്ലെന്നാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയാതെ പറഞ്ഞത്. ശ്രീനാരായണീയരെ വഞ്ചിക്കാത്ത ഏക പ്രസ്ഥാനം എൻഡിഎയാണ്. തരം കിട്ടുമ്പോഴെല്ലാം നാരായണ ഗുരുദേവനെ അവഹേളിച്ച പ്രസ്ഥാനമാണ് സിപിഎമ്മും കോൺഗ്രസും. 60 വർഷമായി ഇരു മുന്നണികളും ഈഴവ സമുദായത്തെ വേട്ടയാടുകയാണ്. വോട്ടിനായി മാത്രമാണ് ഈഴവ സമുദായത്തെ ഇരുമുന്നണികളും ഉപയോഗിച്ചിട്ടുള്ളത്. ഇത് തിരിച്ചറിഞ്ഞ് സമുദായാംഗങ്ങൾ പ്രവർത്തിക്കണമെന്ന യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശം എൻഡിഎയ്ക്കുള്ള അംഗീകാരമാണ്. എന്നും കുമ്മനം പറഞ്ഞു.
ബി.ഡി.ജെ.എസ് പൂർണ്ണ പിൻതുണയായി ഒപ്പമുള്ളതും കൂടുതൽ ആത്മവിശ്വാസം തരുന്നതായും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ കുടുംബ സംഗമങ്ങളിലും പ്രചരണങ്ങളിലും സജീവമാണ് കുമ്മനം. കുടുംബ സംഗമങ്ങിളിൽ ജനങ്ങളുടെ നിറസാന്നിധ്യമാണ്. പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അദ്ദേഹം കൃത്യമായ മറുപടിയും നൽകുന്നുണ്ട്. പെട്രോൾ വില വർദ്ധനയെപ്പറ്റി കേന്ദ്രം വേണ്ട തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ട് അതിനാൽ ജനങൾ ആശങ്കപ്പെടേണ്ട എന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.