- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ തൊഗാഡിയ വിഭാഗം ഇടപെടൽ ആശങ്കയാകുന്നു; പ്രതിഷേധം ഏറ്റെടുക്കാനുറച്ച് സംഘ പരിവാറും; സ്ത്രീ പ്രവേശനത്തെ തള്ളി പ്രക്ഷോഭം നയിക്കാൻ സാക്ഷാൽ കുമ്മനം എത്തിയേക്കും; മിസോറാം ഗവർണ്ണറെ രാജിവയ്പ്പിച്ച് കേരളത്തിൽ സജീവമാക്കാൻ വീണ്ടും ചരട് വലികൾ സജീവം; മോദി അനുവദിച്ചാൽ സ്ഥാനം ഒഴിയാൻ സന്നദ്ധനായി കുമ്മനവും; നിലയ്ക്കൽ മോഡൽ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ പിപി മുകുന്ദനും സജീവമാകും
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ ഹൈന്ദവ സമൂഹത്തിൽ നിന്നുയരുന്ന പ്രതിഷേധം മനസ്സിലാക്കി നിലപാട് മാറ്റത്തിന് ആർ എസ് എസും. സ്ത്രീ പ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്ത ആർഎസ്എസ് പതിയെ നിലപാട് മാറ്റുമെന്നാണ് സൂചന. ഹൈന്ദവ സംഘടനകളുടെ നിയന്ത്രണം പരിവാർ പ്രസ്ഥാനങ്ങൾക്ക് നഷ്ടമാകാതിരിക്കാൻ കൂടിയാണ് ഇത്. നിലയ്ക്കൽ പ്രക്ഷോഭ മാതൃകയിൽ പ്രക്ഷോഭത്തിന് ആർ എസ് എസും പച്ചക്കൊടി കാട്ടിയേക്കും. അയ്യപ്പക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലേക്ക് സംഘ ബന്ധുക്കളെത്തിയതും ഇതിന് കാരണമാണ്. കേരളത്തിൽ വേരുറപ്പിക്കാൻ പ്രവീൺ തൊഗാഡിയെ നടത്തുന്ന ശ്രമങ്ങളേയും ആർഎസ്എസ് കരുതലോടെയാണ് കാണുന്നത്. ഈ ഘട്ടത്തിൽ ശബരിമല പ്രക്ഷോഭം ഏറ്റെടുക്കാൻ കുമ്മനം രാജശേഖരനെ നിയോഗിക്കാനും ആലോചനയുണ്ട്. മിസോറാം ഗവർണ്ണറാണ് നിലവിൽ കുമ്മനം. ശബരിമലയുമായി വൈകാരിക അടുപ്പം കുമ്മനത്തിനുണ്ട്. നിലയ്ക്കൽ പ്രക്ഷോഭം നയിച്ചവരിൽ പ്രധാനി കുമ്മനമായിരുന്നു. പി പരമേശ്വരന്റെ നിർദ്ദേശാനുസരണം പിപി മുകുന്ദനൊപ്പം ചേർന്നായിരുന്നു കുമ്
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ ഹൈന്ദവ സമൂഹത്തിൽ നിന്നുയരുന്ന പ്രതിഷേധം മനസ്സിലാക്കി നിലപാട് മാറ്റത്തിന് ആർ എസ് എസും. സ്ത്രീ പ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്ത ആർഎസ്എസ് പതിയെ നിലപാട് മാറ്റുമെന്നാണ് സൂചന. ഹൈന്ദവ സംഘടനകളുടെ നിയന്ത്രണം പരിവാർ പ്രസ്ഥാനങ്ങൾക്ക് നഷ്ടമാകാതിരിക്കാൻ കൂടിയാണ് ഇത്. നിലയ്ക്കൽ പ്രക്ഷോഭ മാതൃകയിൽ പ്രക്ഷോഭത്തിന് ആർ എസ് എസും പച്ചക്കൊടി കാട്ടിയേക്കും. അയ്യപ്പക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലേക്ക് സംഘ ബന്ധുക്കളെത്തിയതും ഇതിന് കാരണമാണ്. കേരളത്തിൽ വേരുറപ്പിക്കാൻ പ്രവീൺ തൊഗാഡിയെ നടത്തുന്ന ശ്രമങ്ങളേയും ആർഎസ്എസ് കരുതലോടെയാണ് കാണുന്നത്. ഈ ഘട്ടത്തിൽ ശബരിമല പ്രക്ഷോഭം ഏറ്റെടുക്കാൻ കുമ്മനം രാജശേഖരനെ നിയോഗിക്കാനും ആലോചനയുണ്ട്.
മിസോറാം ഗവർണ്ണറാണ് നിലവിൽ കുമ്മനം. ശബരിമലയുമായി വൈകാരിക അടുപ്പം കുമ്മനത്തിനുണ്ട്. നിലയ്ക്കൽ പ്രക്ഷോഭം നയിച്ചവരിൽ പ്രധാനി കുമ്മനമായിരുന്നു. പി പരമേശ്വരന്റെ നിർദ്ദേശാനുസരണം പിപി മുകുന്ദനൊപ്പം ചേർന്നായിരുന്നു കുമ്മനത്തിന്റെ പ്രവർത്തനം. ഇത് ഏറെ ഫലം കാണുകയും ചെയ്തു. അതിന് ശേഷം കേരളത്തിലെ ഹൈന്ദവ പോരാട്ടങ്ങളുടെ മുഖമായി കുമ്മനം മാറി. അയ്യപ്പ സേവാ സമാജമെന്ന സംഘടനയുണ്ടാക്കി ശബരിമലയിൽ ഇടപെടൽ നടത്തി. ഹിന്ദു ഐക്യവേദിയുടെ നേതാവെന്ന നിലയിൽ സർവ്വ സമ്മതനായി മാറുകയും ചെയ്തു. മാറാട് സമരത്തിൽ ഉൾപ്പെടെ ഗാന്ധിയൻ വഴിയിൽ പോരാട്ടം നടത്തി പരിവാർ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്തത് കുമ്മനമാണ്. ഇത്തരത്തിലൊരു ഇടപെടലാണ് ശബരിമലിയിലും അനിവാര്യം. ആറന്മുളയിലും മറ്റും രാഷ്ട്രീയത്തിന് അതീതമായി ആളുകളെ ആകർഷിക്കാൻ കുമ്മനത്തിന്റെ സമര രീതിക്ക് കഴിയുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് കുമ്മനത്തെ തിരികെ കൊണ്ടു വരാനുള്ള ശ്രമം.
വലിയൊരു വിഭാഗം ഹൈന്ദവ നേതാക്കളും കുമ്മനത്തിന്റെ നഷ്ടം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിൽ പ്രക്ഷോഭം നയിക്കാൻ കുമ്മനമാണ് നല്ലതെന്ന് അവർ പരിവാറുകാരേയും അറിയിച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തെ കൂടി വിശ്വാസത്തിലെടുത്ത് മിസോറാം ഗവർണ്ണർ പദവിയിൽ നിന്ന് കുമ്മനത്തെ രാജി വയ്‌പ്പിക്കാനാണ് നീക്കം. കേരളത്തിലെ എത് ഉത്തരവാദിത്വം ഏറ്റെടുക്കാനും താൻ തയ്യാറാണെന്ന് കുമ്മനവും അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് നേരത്തേയും കുമ്മനം വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ വീണ്ടും അദ്ദേഹത്തിന്റെ അടുപ്പക്കാർ ചർച്ചയിൽ എത്തിക്കുന്നത്. കുമ്മനം എത്തിയാൽ ശബരിമല സമരത്തിന് പുതിയ ഊർജ്ജം കൈവരുമെന്നാണ് ഏവരുടേയും പ്രതീക്ഷ. അതിനിടെ പ്രക്ഷോഭ പരിപാടികലിൽ സജീവ സാന്നിധ്യമായി പിപി മുകുന്ദൻ മാറിക്കഴിഞ്ഞു.
കണ്ണൂരിലെ മലയോര മേഖലയിലെ സമരങ്ങളിൽ മുകുന്ദൻ സജീവ സാന്നിധ്യമാണ്. ആറാം തീയതി കൊച്ചിയിൽ നടക്കുന്ന ആലോചനാ യോഗത്തിലും പന്തളം രാജകുടുംബത്തിനൊപ്പം മുകുന്ദനും പങ്കെടുക്കും. സമര പരിപാടികൾക്ക് ഈ യോഗം അന്തിമ രൂപം നൽകും. പന്തളത്ത് നടന്ന നാമജപ പ്രതിഷേധത്തിലെ സ്ത്രീ പങ്കാളിത്തമാണ് ഈ യോഗത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. എൻ എസ് എസും എല്ലാ പിന്തുണയും നൽകും. എസ് എൻ ഡി പി സ്ത്രീ പ്രവേശനത്തിന് എതിരാണെന്ന സൂചന വെള്ളാപ്പള്ളി നടേശനും നൽകിയിട്ടുണ്ട്. ഈ യോഗത്തിൽ എൻ എസ് എസിനേയും എസ് എൻഡിപിയേയും പങ്കെടുപ്പിക്കാനും നീക്കമുണ്ട്. ഇതിന് സമാന്തരമായാണ് കുമ്മനത്തെ എത്തിച്ച് സമര നേതൃത്വം ഏറ്റെടുക്കാൻ പരിവാറുകാരും ശ്രമിക്കുന്നത്. കുമ്മനം വരുന്നതിനോട് ബിജെപിക്കാർക്കും താൽപ്പര്യമുണ്ട്.
ശബരിമല സമരം കുമ്മനം ഏറ്റെടുത്ത ശേഷം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന് താൽപ്പര്യം. തിരുവനന്തപുരത്ത് മത്സരിക്കാൻ മോഹൻലാൽ തയ്യാറാകില്ലെന്ന് ഏതാണ് ഉറപ്പായി കഴിഞ്ഞു. അതുകൊണ്ട് തന്നെ കുമ്മനത്തെ വീണ്ടും കളത്തിലിറക്കാനാണ് ആലോചന. ഇത് മുന്നിൽ കണ്ട് കൂടിയാണ് ശബരിമല വിഷയത്തിൽ കുമ്മനത്തെ സജീവമാക്കാനുള്ള നീക്കം. മിസോറാം ഗവർണ്ണറായി കുമ്മനത്തെ നിയോഗിച്ചതും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള ഇമേജ് ഉയർത്താനുള്ള ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രത്യേക താൽപ്പര്യമാണെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. ആർ എസ് എസിൽ നിന്ന് പുറത്തു പോയ വിഎച്ച്പിയുടെ മുൻ നേതാവ് പ്രവീണ്ട തൊഗാഡിയയുടെ ഇടപെടൽ കേരളത്തിലും സജീവമാണ്. പ്രതീഷ് വിശ്വനാഥനാണ് നേതൃത്വം. ശബരിമല വിഷയത്തിൽ തൊഗാഡിയയുടെ സംഘടന നടത്തി പ്രക്ഷോഭത്തിൽ സംഘപരിവാർ അണികളും പങ്കെടുത്തിരുന്നു. ഇതും പരിവാറുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്.
കരുത്തനായ നേതാവി ഇല്ലാത്തതാണ് ഇതിന് കാരണം. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് സ്ത്രീശക്തി കൊടുങ്കാറ്റാകുമെന്നും പ്രക്ഷോഭം നാടെങ്ങും ശക്തിപ്പെടുരുകയും ചെയ്യുമ്പോൾ അത് പരിവാറുകാർക്ക് എതിരാവരുതെന്നാണ് കണക്കുകൂട്ടൽ. സുപ്രീം കോടതിയിലെ കേസ് ശരിയായി നടത്താതെ കേസ് തോറ്റതിലും കോടതിവിധിയുടെ മറവിൽ സംസ്ഥാന സർക്കാർ ശബരിമലക്കെതിരേ ഗൂഢനീക്കം നടത്തുന്നതിലും പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമാക്കാൻ ആർഎസ്എസ് തയ്യാറെടുക്കുന്നതും ഇതുകൊണ്ടാണ്. സമരം നയിക്കുന്നത് സ്ത്രീകളാണ്. അയ്യപ്പ സേവാ സമാജം ഉൾപ്പെടെ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പന്തളത്ത് പ്രതിഷേധം പന്തളം കൊട്ടാരത്തിന്റെ ആഹ്വാന പ്രകാരമായിരുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം , പാലക്കാട് ജില്ലകളിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നു.
കോടതിവിധിക്കിടയാക്കിയ സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അനാസ്ഥയ്ക്കും കോടതിവിധി നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന ധൃതിക്കും എതിരേ പന്തളം കൊട്ടാരമാണ് പ്രതിഷേധത്തന് ആഹ്വാനം ചെയ്തത്. ആഹ്വാനം ചെവിക്കൊണ്ട നാട്ടുകാരും വിവിധ ഹിന്ദു സംഘടനകളുടെ ആഹ്വാന പ്രകാരം പ്രവർത്തകരും എത്തിയതോടെ പ്രകടനം നിശ്ചയിച്ച പന്തളം മെഡിക്കൽ മിഷൻ പരിസരം ജനസമുദ്രമായി. തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് നടന്ന പ്രതിഷേധ നാമ ജപ യാത്ര ജനവികാരം വെളിപ്പെടുത്തുന്നതായി. അമ്മമാരും യുവതികളും അടങ്ങിയ ജനക്കൂട്ടം ശരണ മന്ത്രം മുഴക്കിയും വിശ്വാസ സംരക്ഷണ പ്രഖ്യാപനം നടത്തിയും മുന്നേറി.
ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ റോഡ് ഉപരോധിച്ചു. പാലക്കാട് പട്ടാമ്പിയിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പമ്പയിൽ നാമജപ പ്രതിഷേധമായിരുന്നു.