- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഫലപ്രദ അന്വേഷണം ഉണ്ടായില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ ഇടപെടും; മുന്നറിയിപ്പുമായി കുമ്മനം
ചേർത്തല: വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദു വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഉത്തരവാദികളായവരുടെ വേരുകൾ കണ്ടെത്തുന്ന തരത്തിലെ ഫലപ്രദ അന്വേഷണം ഉണ്ടായില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ ഇടപെടുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആക്രമണത്തിന് പിന്നിൽ ഭീകരപ്രവർത്തനം നടത്തുന്നവരാണെന്നും കുമ്മനം പറഞ്ഞു.
നിലവിലെ അന്വേഷണവും അറസ്റ്റും ഒത്തുതീർപ്പുകളുടെ ഭാഗമാണെന്നും പൊലീസിനും സർക്കാറിനും കൊലപാതകത്തിൽ ഉത്തരവാദിത്തമുണ്ടെന്നും കുമ്മനം ആരോപിച്ചു. നന്ദുവിന്റെ വയലാറിലെ വീട്ടിലെത്തിയ കുമ്മനം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ലോക്കൽ പൊലീസിന്റെ അന്വേഷണം പ്രായോഗികമല്ല. പ്രത്യേക ഭീകരവിരുദ്ധസംഘത്തിന് രൂപംനൽകി അന്വേഷിക്കുകയാണ് വേണ്ടത്. മൂന്നുദിവസത്തിനുള്ളിൽ ഇതിന് നടപടിയില്ലെങ്കിൽ ബിജെപി മറ്റുവഴികൾ തേടുമെന്നും കേന്ദ്രമന്ത്രിമാരടക്കം സ്ഥലത്തെത്തുന്നുണ്ടെന്നും അവരുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും കുമ്മനം അറിയിച്ചു.