- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം ഒടുവിൽ മനോരമയും മാതൃഭൂമിയും വരെ ചർച്ചയാക്കി; ഗവർണ്ണർ പദവി ഒഴിഞ്ഞ് കുമ്മനം തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്ന് ആദ്യം പ്രസിദ്ധീകരിച്ചത് മറുനാടൻ; രാജഗോപാലിന് നാല് നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച മുൻതൂക്കം വർദ്ധിപ്പിക്കാൻ ബിജിപി എത്തുന്നത് കുമ്മനം എന്ന ഏക സ്ഥാനാർത്ഥിയിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഒരു സീറ്റെങ്കിലും ഉറപ്പിക്കാൻ മറ്റൊരു വഴിയും കാണാതെ ബിജെപി
തിരുവനന്തപുരം: മിസോറാം ഗവർണ്ണറാണ് കുമ്മനം രാജശേഖരൻ. പക്ഷേ മനസ് മുഴുവൻ കേരളത്തിലും. ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്ര സർക്കാരിന്റേയും ബിജെപി നേതൃത്വത്തിന്റെയും മനസ്സ് ഭക്തർക്കൊപ്പമാക്കിയത് ഗവർണ്ണർ കുമ്മനമായിരുന്നു. ശബരിമലയിലെ സമരനായകനായി മാറാൻ ആഗ്രഹിച്ചെങ്കിലും മിസോറാമിലെ തെരഞ്ഞെടുപ്പ് മൂലം അതിന് കഴിഞ്ഞില്ല. മിസോറാമിൽ പുതിയ സർക്കാർ അധികാരത്തിലെത്തി. ഇനി വലിയ ഉത്തരവാദിത്തങ്ങൾ കുമ്മനത്തിന് മിസോറാമിൽ നിറവേറ്റാനില്ല. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് തിരിച്ചു മടങ്ങാൻ കാത്തിരിക്കുകയാണ് കുമ്മനം. കുമ്മനം തിരിച്ചെത്തുമെന്നും തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്നും മറുനാടൻ വാർത്ത നൽകിയിട്ട് ആഴ്ചകളായി. ബിജെപി അണികളുടെ വികാരം ആർഎസ്എസ് സംസ്ഥാന നേതൃത്വവും അംഗീകരിച്ചു. ഇനി വേണ്ടത് കേന്ദ്ര ബിജെപിയുടെ അനുകൂല തീരുമാനം മാത്രമാണ്. ഈ വാർത്ത മാതൃഭൂമിയും മനോരമയുമെല്ലാം ചർച്ചയാക്കുകയാണ്. തിരുവനന്തപുരം ലോക്സഭാ സീറ്റിൽ കുമ്മനമാകും സ്ഥാനാർത്ഥിയെന്ന് മറുനാടന് പിന്നാലെ മാതൃഭൂമിയും മനോരമയും സമ്മതിക്കുകയാണ്. മോഹൻലാലിനെ
തിരുവനന്തപുരം: മിസോറാം ഗവർണ്ണറാണ് കുമ്മനം രാജശേഖരൻ. പക്ഷേ മനസ് മുഴുവൻ കേരളത്തിലും. ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്ര സർക്കാരിന്റേയും ബിജെപി നേതൃത്വത്തിന്റെയും മനസ്സ് ഭക്തർക്കൊപ്പമാക്കിയത് ഗവർണ്ണർ കുമ്മനമായിരുന്നു. ശബരിമലയിലെ സമരനായകനായി മാറാൻ ആഗ്രഹിച്ചെങ്കിലും മിസോറാമിലെ തെരഞ്ഞെടുപ്പ് മൂലം അതിന് കഴിഞ്ഞില്ല. മിസോറാമിൽ പുതിയ സർക്കാർ അധികാരത്തിലെത്തി. ഇനി വലിയ ഉത്തരവാദിത്തങ്ങൾ കുമ്മനത്തിന് മിസോറാമിൽ നിറവേറ്റാനില്ല. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് തിരിച്ചു മടങ്ങാൻ കാത്തിരിക്കുകയാണ് കുമ്മനം. കുമ്മനം തിരിച്ചെത്തുമെന്നും തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്നും മറുനാടൻ വാർത്ത നൽകിയിട്ട് ആഴ്ചകളായി.
ബിജെപി അണികളുടെ വികാരം ആർഎസ്എസ് സംസ്ഥാന നേതൃത്വവും അംഗീകരിച്ചു. ഇനി വേണ്ടത് കേന്ദ്ര ബിജെപിയുടെ അനുകൂല തീരുമാനം മാത്രമാണ്. ഈ വാർത്ത മാതൃഭൂമിയും മനോരമയുമെല്ലാം ചർച്ചയാക്കുകയാണ്. തിരുവനന്തപുരം ലോക്സഭാ സീറ്റിൽ കുമ്മനമാകും സ്ഥാനാർത്ഥിയെന്ന് മറുനാടന് പിന്നാലെ മാതൃഭൂമിയും മനോരമയും സമ്മതിക്കുകയാണ്. മോഹൻലാലിനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കാൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ മോഹൻലാൽ മത്സരത്തിന് വിസമ്മതം അറിയിച്ചു. ഇതോടെയാണ് ചർച്ചകൾ കുമ്മനത്തിലേക്ക് എത്തിയത്. ഈ വാർത്ത മറുനാടൻ റിപ്പോർട്ട് നൽകിയിട്ട് ആഴ്ചകൾ ഏറെയായി. സോഷ്യൽ മീഡിയയിലും മറ്റും ചർച്ചകൾക്കും ഈ വാർത്ത വഴിവച്ചിരുന്നു. സംഘപരിവാർ അണികൾ ഏറെ ആവേശത്തോടെയാണ് കുമ്മനത്തിന്റെ മടങ്ങി വരവിനോട് പ്രതികരിച്ചത്. ഇപ്പോൾ മാതൃഭൂമിയേയും മനോരമയേയും ഈ വാർത്തയിലേക്ക് എത്തിക്കുന്നതും ഇത്തരം ചർച്ചകളിൽ നിന്നുയർന്ന പൊതുവികാരമാണ്.
കുമ്മനം തിരിച്ചുവരുമെന്നും തിരുവനന്തപുരത്ത് മൽസരിക്കാൻ സാധ്യതയേറിയെന്നുമാണ് മനോരമയിലെ വാർത്ത. മനോരമ ന്യൂസിലെ എൻ.കെ. ഗിരീഷാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. മിസോറം ഗവർണർ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായേക്കും. അദ്ദേഹം സജീവരാഷ്ട്രീയത്തിൽ മടങ്ങിവരണമെന്നും പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്നും ബിജെപി പ്രവർത്തകർ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തിൽ കുമ്മനത്തെ മടക്കിക്കൊണ്ടുവരാൻ ബിജെപി കേന്ദ്രനേതൃത്വത്തിനുമേൽ സമ്മർദ്ദവും ഏറുകയാണെന്ന് മനോരമ വിശദീകരിക്കുന്നു.
പാർട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാൻ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എൻ.സീമയെപ്പോലെ തലയെടുപ്പുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മൽസരിച്ചതുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിനുപുറമെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാർട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയർത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാൻ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തലെന്നാണ് മനോരമയുടെ റിപ്പോർട്ട്. 'തിരിച്ചുവരൂ, ശബരിമലയെ രക്ഷിക്കൂ...': കുമ്മനത്തോട് ആരാധകരുടെ അഭ്യർത്ഥനയെന്നും പറയുന്നു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ ശശിതരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലും കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജകമണ്ഡലങ്ങളിൽ ഒന്നാമതായിരുന്നു. കോവളം, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂർ രാജഗോപാലിനെ മറികടന്നത്. ഇപ്പോൾ സാഹചര്യങ്ങൾ കുറേക്കൂടി അനുകൂലമാണെന്നും ബിജെപി കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് കുമ്മനത്തെ രാഷ്ട്രീയത്തിൽ തിരികെ എത്തിക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിന് മേലും സമ്മർദ്ദമേറുന്നത്. കുമ്മനവും മടങ്ങിവരവ് ആഗ്രഹിക്കുന്നുവെന്ന് എം.എസ്.കുമാർ തുറന്നുപറഞ്ഞു. ഗവർണർമാർ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകുന്നതിന് രാജ്യം പലതവണ സാക്ഷിയായിട്ടുണ്ട്. കേരളം പോലും. അതുകൊണ്ടുതന്നെ കുമ്മനത്തിന്റെ മടങ്ങിവരവ് അസാധ്യകാര്യമൊന്നുമല്ല. 2014 ൽ കേരള ഗവർണറായിരുന്ന നിഖിൽ കുമാർ രാജിവെച്ച് ലോക്സഭാ തിഞ്ഞെടുപ്പിൽ ഔറംഗബാദിൽ മൽസരിച്ചിരുന്നു. അതുപോലെ കുമ്മനം രാജശേഖരനും മിസോറം ഗവർണർ സ്ഥാനം രാജിവെച്ച് സ്ഥാനാർത്ഥിയായാൽ വളരെ ശക്തമായ ത്രികോണമൽസരമാകും തിരുവനന്തപുരം മണ്ഡലത്തിലെന്നും മനോരമ എഴുതുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ്; കുമ്മനം വരുമോ, വരില്ലേ, വരണോ? എന്നാണ് മാതൃഭൂമിയുടെ ചോദ്യം. ബിജെപി പ്രവർത്തകർ കുമ്മനം സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് സംസ്ഥാന വക്താവ് എം.എസ് കുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞുവെന്നും റിപ്പോർട്ട് ചെയ്യുന്നു.. കുമ്മനത്തേപ്പോലെ ഒരാളെ പാർലമെന്ററി രാഷ്ട്രീയത്തിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെക്കൂടി ബിജെപി പരിഗണിക്കും. കുമ്മനത്തെ തിരികെ എത്തിക്കണമെന്ന ശക്തമായ വികാരം പാർട്ടി പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്നതായാണ് വിവരം. കുമ്മനം തിരികെ എത്തണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നതായി ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാർ പറയുന്നു.
മണ്ഡലത്തിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെയും, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെയും പേരുകൾ പരിഗണിക്കും. സ്ഥാനാർത്ഥികളുടെ പേരുകൾ പരിഗണിക്കുന്നതിന് മുമ്പ് പൊതു അഭിപ്രായം തേടിയേക്കുമെന്നും സൂചനകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെപ്പറ്റി ചർച്ചകൾ ബിജെപിക്കുള്ളിൽ തുടങ്ങിയിട്ടില്ലെങ്കിലും പരിവാർ സംഘടനകൾക്കിടയിൽ അനൗദ്യോഗിക കൂടിയാലോചനകൾ തുടങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. ഇവിടേക്ക് നിലവിൽ മിസോറാം ഗവർണറായ കുമ്മനം രാജശേഖരനെ എത്തിക്കാനുള്ള സാധ്യത ഏറെയാണ്. സ്ഥാനാർത്ഥി നിർണയം നടക്കുമ്പോൾ കുമ്മനത്തിന്റെ പേരും പരിഗണിക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വം ആഗ്രഹിക്കുന്നു. എന്നാൽ ഇതിന് ബിജെപിയുടെയും ആർ.എസ്.എസിന്റെയും കേന്ദ്രനേതൃത്വങ്ങളുടെ അനുമതി വേണ്ടിവരും.
അതേസമയം വിജയിക്കുമെന്ന് ഉറപ്പില്ലാതെ കുമ്മനത്തെ മത്സര രംഗത്തിറക്കുവാൻ ആർഎസ്എസ് മുതിരില്ലെന്നും മാതൃഭൂമി വാർത്തിയലുണ്ട്. നേതാക്കളുടെ പേരുകൾ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതിന് മുമ്പ് ആർ.എസ്.എസിന്റെ സംഘടനാ സംവിധാനം ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കും. വരും ദിനങ്ങളിൽ ഇതിനുള്ള നീക്കങ്ങൾ ആർ.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് മാതൃഭൂമി വിശദീകരിക്കുന്നത്.