- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നോട്ട് പിൻവലിക്കാനുള്ള തീരുമാനം ചോർന്നതിന് തെളിവുണ്ടെങ്കിൽ പുറത്തുവിടണം; സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്നനിലയിൽ പിണറായി വിജയൻ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണമെന്നും കുമ്മനം
തിരുവനന്തപുരം: നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി വേണ്ടപ്പെട്ടവർക്ക് ചോർത്തി നൽകി എന്നതിന് തെളിവുണ്ടെങ്കിൽ മുഖ്യമന്ത്രി പുറത്തു വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് വെളിപ്പെടുത്തണം. പ്രസ്താവന നടത്തിയത് സിപിഐ(എം) നേതാവല്ല, മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്നനിലയിൽ പിണറായി വിജയൻ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം. ഫേസ്‌ബുക്ക് പേജിലൂടെയാണ് കുമ്മനം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സിപിഐ(എം) അടക്കി ഭരിക്കുന്ന സഹകരണ മേഖലയിൽ മുപ്പതിനായിരം കോടിയുടെ കള്ളപ്പണമുണ്ടെന്ന വാർത്ത പുറത്തു വന്നതിന്റെ വേവലാതിയാണ് മുഖ്യമന്ത്രി അടക്കമുള്ള സിപിഐ(എം) നേതാക്കൾ ഇപ്പോൾ പ്രകടിപ്പിക്കുന്നത്. ഇത്ര കാലവും കള്ളപ്പണക്കാരെ സംരക്ഷിച്ചത് സിപിഐ(എം) നേതാക്കളാണ്. കുമ്മനം പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം... നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി വേണ്ടപ്പെട്ടവർക്ക് ചോർത്തി നൽകി എന്
തിരുവനന്തപുരം: നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി വേണ്ടപ്പെട്ടവർക്ക് ചോർത്തി നൽകി എന്നതിന് തെളിവുണ്ടെങ്കിൽ മുഖ്യമന്ത്രി പുറത്തു വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് വെളിപ്പെടുത്തണം. പ്രസ്താവന നടത്തിയത് സിപിഐ(എം) നേതാവല്ല, മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്നനിലയിൽ പിണറായി വിജയൻ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം.
ഫേസ്‌ബുക്ക് പേജിലൂടെയാണ് കുമ്മനം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സിപിഐ(എം) അടക്കി ഭരിക്കുന്ന സഹകരണ മേഖലയിൽ മുപ്പതിനായിരം കോടിയുടെ കള്ളപ്പണമുണ്ടെന്ന വാർത്ത പുറത്തു വന്നതിന്റെ വേവലാതിയാണ് മുഖ്യമന്ത്രി അടക്കമുള്ള സിപിഐ(എം) നേതാക്കൾ ഇപ്പോൾ പ്രകടിപ്പിക്കുന്നത്. ഇത്ര കാലവും കള്ളപ്പണക്കാരെ സംരക്ഷിച്ചത് സിപിഐ(എം) നേതാക്കളാണ്. കുമ്മനം പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി വേണ്ടപ്പെട്ടവർക്ക് ചോർത്തി നൽകി എന്നതിന് തെളിവുണ്ടെങ്കിൽ മുഖ്യമന്ത്രി പുറത്തു വിടണം. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് വെളിപ്പെടുത്തണം. പ്രസ്താവന നടത്തിയത് സിപിഐ(എം) നേതാവല്ല, മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്നനിലയിൽ പിണറായി വിജയൻ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം.
സിപിഐ(എം) അടക്കി ഭരിക്കുന്ന സഹകരണ മേഖലയിൽ മുപ്പതിനായിരം കോടിയുടെ കള്ളപ്പണമുണ്ടെന്ന വാർത്ത പുറത്തു വന്നതിന്റെ വേവലാതിയാണ് മുഖ്യമന്ത്രി അടക്കമുള്ള സിപിഐ(എം) നേതാക്കൾ ഇപ്പോൾ പ്രകടിപ്പിക്കുന്നത്. ഇത്ര കാലവും കള്ളപ്പണക്കാരെ സംരക്ഷിച്ചത് സിപിഐ(എം) നേതാക്കളാണ്. അവരെ എന്ത് വില കൊടുത്തും നിലനിർത്താനാണ് ഇപ്പോഴത്തെ തീരുമാനം അട്ടിമറിക്കാൻ സിപിഐ(എം) ശ്രമിക്കുന്നത്. കള്ളപ്പണക്കാരുടെ സഹായത്തോടെ കെട്ടിപ്പടുത്ത സാമ്രാജ്യം തകരാതിരിക്കാനുള്ള അവസാന വട്ട ശ്രമമായി മാത്രം ഇപ്പോഴത്തെ പ്രസ്താവനകളെ കണ്ടാൽ മതി.പ്രധാനമന്ത്രിയെ തുഗ്ലക്കിനോട് ഉപമിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ജനം അവജ്ഞയോടെയാണ് കാണുന്നത്. 60 വർഷത്തെ കോൺഗ്രസ് ഭരണത്തിന്റെ കെടുതികൾ രാജ്യം അനുഭവിച്ചതാണ്. അതിൽ നിന്ന് കരകയറാനുള്ള പരിശ്രമം നടത്തുന്ന ഭരണാധികാരികളെ അവഹേളിക്കുന്ന സമീപനം ജനം തിരിച്ചറിയും. കാര്യക്ഷമമായി കോൺഗ്രസ് സർക്കാരുകൾ ഭരണം നടത്തിയിരുന്നെങ്കിൽ ഇത്തരമൊരു കടുത്ത തീരുമാനം മോദി സർക്കാരിന് സ്വീകരിക്കേണ്ടി വരുമായിരുന്നില്ല. കേരളത്തെ മാറിമാറി ഭരിച്ച ഇരു മുന്നണികളും കൂടി ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ കടമാണ് സംസ്ഥാനത്തിന് വരുത്തി വച്ചത്. ഇതിന് ഉത്തരവാദികളായവരാണ് രാജ്യ നന്മക്കെന്ന് എല്ലാവരും അഭിനന്ദിച്ച മോദിയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
കള്ളപ്പണത്തിനെതിരായ യുദ്ധമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. അതിന്റെ മുന്നണിപ്പോരാളിയായി രാജ്യത്തെ ഓരോ പൗരനും മാറിയിട്ടുണ്ട്. സാധാരണ ജനങ്ങൾ അതിനോട് സഹകരിക്കാൻ തയ്യാറാകുമ്പോഴും അതിന് അവരെ അനുവദിക്കില്ലെന്ന നിലപാടാണ് കേരളത്തിലെ ഇരു മുന്നണികളും സ്വീകരിച്ചിരിക്കുന്നത്. ഇത് രാഷ്ട്രദ്രോഹികളുടെ മനോഭാവമാണ്. അവരോടൊപ്പം ചേർന്ന് കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്ന വ്യാപാരികൾ അതിൽ നിന്ന് പിന്മാറണം. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത എതിർപ്പ് കേരളത്തിൽ മാത്രമാണ് ഉള്ളത്. ഇപ്പോഴത്തെ സമര പ്രഖ്യാപനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. രാജ്യ നന്മക്കായി അധിക സമയം പ്രയത്‌നിക്കുന്ന ബാങ്ക് ജീവനക്കാരെയും അതിനോട് സഹകരിക്കുന്ന ജനങ്ങളെയും ബിജെപി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അഭിനന്ദിക്കുന്നു.



