- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്മനം രാജശേഖരൻ കെ.എച്ച്.എൻ.എ കൺവൻഷനിൽ പങ്കെടുക്കും
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ ഹിന്ദു സംഗമത്തിൽ ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറിയും, ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും, ജന്മഭൂമി ദിനപത്രത്തിന്റെ ചെയർമാനുമായ കുമ്മനം രാജശേഖരൻ പങ്കെടുക്കുന്നതാണെന്നു പ്രസിഡന്റ് ടി.എൻ. നായർ അറിയിച്ചു. ജൂലൈ രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ നീണ
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ ഹിന്ദു സംഗമത്തിൽ ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറിയും, ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും, ജന്മഭൂമി ദിനപത്രത്തിന്റെ ചെയർമാനുമായ കുമ്മനം രാജശേഖരൻ പങ്കെടുക്കുന്നതാണെന്നു പ്രസിഡന്റ് ടി.എൻ. നായർ അറിയിച്ചു.
ജൂലൈ രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ നീണ്ടുനിൽക്കുന്ന ഈ ഹിന്ദു മഹാസംഗമം ഡാളസ് എയർപോർട്ടിലുള്ള ഹയാത്ത് റീജൻസിയിൽ വച്ചായിരിക്കും നടക്കുക. മതാചാര്യന്മാർ, മതപണ്ഡിതർ, മതനേതാക്കൾ, മന്ത്രിമാർ, സാമൂഹിക-സാംസ്‌കാരിക നേതാക്കൾ തുടങ്ങി മറ്റനേകം പ്രമുഖർ ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമായി ഈ അന്തർദേശീയ ഹിന്ദു സംഗമത്തിൽ പങ്കെടുക്കുന്നതാണ്.
കൺവൻഷന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. നാലു ദിവസം നീണ്ടുനിൽക്കുന്ന ഈ ഹിന്ദു സംഗമത്തിൽ സ്വാമിജിമാരുടെ പ്രഭാഷണങ്ങൾ, യോഗ, മെഡിറ്റേഷൻ, ആദ്ധ്യാത്മിക സെമിനാറുകൾ, ബിസിനസ് സെമിനാറുകൾ, വിവിധ സംസ്ഥാനങ്ങളിലെ സംഘടനകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. പി.ആർ.ഒ സതീശൻ നായർ അറിയിച്ചതാണിത്.