- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുമ്മനത്തെ പറ്റിച്ച് അമിത് ഷാ ഡൽഹിക്ക് മടങ്ങി'; കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രക്ക് ട്രോളിന്റെ പെരുമഴ; മുഖ്യാതിഥി യു.പി മുഖ്യമന്ത്രിക്കും കിട്ടി കണക്കിന്; യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവനകൾക്കും ട്രോളർമാരുടെ പൊങ്കാല
തിരുവനന്തപുരം: കേരളത്തിലെ ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി ജനരക്ഷാ യാത്രയിൽ ദേശീയ നേതാക്കൾ ഉൾപ്പടെ എത്തിയിട്ടും ജാഥക്ക് പ്രതീക്ഷിച്ച ജനപിന്തുണ കിട്ടിയിരുന്നില്ല. ഇതിന് പുറമെയാണ് യാത്രയുടെ ഒരോ ദിവസവും നടക്കുന്ന സംഭവ വികാസങ്ങൾ എടുത്തു കാട്ടി ട്രോളർമാരുടെ വക പൊങ്കാലയും. കുമ്മനം രാജശേഖരന്റെ ജനരക്ഷ യാത്രാ പ്രഖ്യാപിച്ചത് മുതൽ തന്നെ ട്രോളന്മാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. യു.പിയും മറ്റും സംസ്ഥാനങ്ങളും രക്ഷിച്ച് കഴിഞ്ഞ് ബിജെപി കേരളത്തെ രക്ഷിക്കുന്നതിനെ പരിഹസിച്ചാണ് ട്രോളുകൾ രംഗത്ത് വരുന്നത്. എന്നാൽ യാത്ര ആരംഭിച്ചത് മുതൽ തന്നെ കാര്യങ്ങൾ ആകെ മാറി. ട്രോൾ ഗ്രൂപ്പുകളിൽ പൊങ്കാല ആരംഭിക്കുകയും ചെയ്തു. പയ്യന്നൂരിനെ ഇളക്കി മറിക്കുമെന്ന് പ്രഖ്യാപിച്ച ഉദ്ഘാടന ചടങ്ങ് പ്രാദേശിക പരിപാടിയെ പോലെ ചുരുങ്ങിയതിനെ ട്രോളിയായിരുന്നു ട്രോൾ ഗ്രൂപ്പുകളുടെ രംഗപ്രവേശം. പിന്നീട് ദിലീപിന് ജാമ്യം കിട്ടിയതോടെ അമിത് ഷായ്ക്കും സംഘത്തിനും ന്യൂസ് ബോക്സുകളിൽ ഇടം ലഭിക്കാതെ വന്നത
തിരുവനന്തപുരം: കേരളത്തിലെ ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി ജനരക്ഷാ യാത്രയിൽ ദേശീയ നേതാക്കൾ ഉൾപ്പടെ എത്തിയിട്ടും ജാഥക്ക് പ്രതീക്ഷിച്ച ജനപിന്തുണ കിട്ടിയിരുന്നില്ല. ഇതിന് പുറമെയാണ് യാത്രയുടെ ഒരോ ദിവസവും നടക്കുന്ന സംഭവ വികാസങ്ങൾ എടുത്തു കാട്ടി ട്രോളർമാരുടെ വക പൊങ്കാലയും.
കുമ്മനം രാജശേഖരന്റെ ജനരക്ഷ യാത്രാ പ്രഖ്യാപിച്ചത് മുതൽ തന്നെ ട്രോളന്മാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. യു.പിയും മറ്റും സംസ്ഥാനങ്ങളും രക്ഷിച്ച് കഴിഞ്ഞ് ബിജെപി കേരളത്തെ രക്ഷിക്കുന്നതിനെ പരിഹസിച്ചാണ് ട്രോളുകൾ രംഗത്ത് വരുന്നത്.
എന്നാൽ യാത്ര ആരംഭിച്ചത് മുതൽ തന്നെ കാര്യങ്ങൾ ആകെ മാറി. ട്രോൾ ഗ്രൂപ്പുകളിൽ പൊങ്കാല ആരംഭിക്കുകയും ചെയ്തു. പയ്യന്നൂരിനെ ഇളക്കി മറിക്കുമെന്ന് പ്രഖ്യാപിച്ച ഉദ്ഘാടന ചടങ്ങ് പ്രാദേശിക പരിപാടിയെ പോലെ ചുരുങ്ങിയതിനെ ട്രോളിയായിരുന്നു ട്രോൾ ഗ്രൂപ്പുകളുടെ രംഗപ്രവേശം.
പിന്നീട് ദിലീപിന് ജാമ്യം കിട്ടിയതോടെ അമിത് ഷായ്ക്കും സംഘത്തിനും ന്യൂസ് ബോക്സുകളിൽ ഇടം ലഭിക്കാതെ വന്നതും ട്രോളന്മാർ ആഘോഷമാക്കി. യാത്രയ്ക്ക് പ്രതീക്ഷിച്ച ജനപിന്തുണ ഇല്ലാതായതോടെ പരിപാടികളിൽ മാറ്റം വരുത്തി അമിത് ഷാ ഡൽഹിക്ക് തിരിച്ചതായിരുന്നു രണ്ടാം ദിനത്തിലെ പ്രത്യേകത. രണ്ടാം ദിനത്തിൽ ജാഥയിലെ മുഖ്യാതിഥിയായെത്തിയ യു.പി മുഖ്യമന്ത്രി യോഗ ആദിത്യനാഥിന്റെ പ്രസ്ഥാവനകളും ട്രോളന്മാർ കൊണ്ടാടി.
പിന്നാലെ ജാഥയിൽ കൂടുതലും ഇതര സംസ്ഥാനക്കാരാണെന്നും ജാഥക്കിടെ സിപിഐ.എം അനുകൂല മുദ്രാവാക്യം മുഴങ്ങിയെന്നുമുള്ള വീഡിയോ പ്രചരിച്ചതോടെ കുമ്മനത്തിന്റെയും സംഘത്തിന്റെയും യാത്ര ട്രോളന്മാർക്ക് പ്രിയങ്കരമായി തീർന്നു.
ട്രോളുകളിൽ ചിലത് കാണാം