- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയെ മുഖ്യ തെരഞ്ഞെടുപ്പു വിഷയമാക്കിയതിന് ഇരുമുന്നണികളോടും നന്ദി; അക്കൗണ്ട് തുറക്കാനല്ല കേരളം ഭരിക്കാനാണ് ഇത്തവണത്തെ മൽസരം; ന്യൂനപക്ഷ വോട്ടുകളും ഇത്തവണ എൻഡിഎയ്ക്കു കിട്ടും,കൂടുതൽ ന്യൂനപക്ഷ സംഘടനകൾക്കായി ഞങ്ങൾ വാതിൽ തുറന്നിട്ടിരിക്കുന്നു: കുമ്മനം രാജശേഖരൻ മനസ്സ് തുറക്കുന്നു
തിരുവനന്തപുരം: വിനയവും ലാളിത്യവുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ മുഖമുദ്ര. രാഷ്ട്രീയക്കാരുടെ പതിവ് കൊലകൊല്ലി ശരീരഭാഷ ഇദ്ദേഹത്തിനില്ല. നാട്ടിൻ പുറത്തെ ചെറിയ ക്ഷേത്രങ്ങളിലൊക്കെ കാണാറുള്ള കീഴ്ശാന്തിക്കാരന്റെയോ, കഴകക്കാരന്റെയോ മുഖത്തുകാണുന്ന ഒരു സാത്വിക ഭാവം. പ്രചാരണത്തിന് ഹെലികോപ്റ്റിൽ പറന്നിറങ്ങുന്ന നേതാക്കൾക്കിടയിൽ ഇന്നും ഓട്ടോയിൽ സഞ്ചരിക്കുന്ന സാധാരണക്കാരൻ. ഊണും ഉറക്കുമില്ലാതെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണത്തെയും ഒരു ചെറുപുഞ്ചിരികൊണ്ട് കുമ്മനം മായ്ക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ കാലത്ത് ചിത്രത്തിലേയില്ലാത്ത വ്യക്തിയായിരുന്നു ഇദ്ദേഹം. അപ്രതീക്ഷതമായാണെങ്കിലും കുമ്മനത്തിന്റെ നേതൃപദവിക്ക് ശേഷം ബിജെപി പ്രവർത്തകർക്ക് ഉണ്ടായ ആവേശം ചെറുതല്ല. കത്തുന്ന വേനൽച്ചൂടിനിടെയുള്ള ഇത്തരി ഉച്ചവിശ്രമ വേളയിൽ ബിജെപിയുടെ സംസ്ഥാനത്തിന്റെ അമരക്കാരൻ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു. ബിജെപിയും യു.ഡി.എഫുമായാണ് സംസ്ഥാനത്ത് മൽസരമെന്ന് നമ്മുടെ മുഖ്യമന്ത്രി പറയുന്നു. ഉമ്മൻ ചാണ്ടിയെ സുധ
തിരുവനന്തപുരം: വിനയവും ലാളിത്യവുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ മുഖമുദ്ര. രാഷ്ട്രീയക്കാരുടെ പതിവ് കൊലകൊല്ലി ശരീരഭാഷ ഇദ്ദേഹത്തിനില്ല. നാട്ടിൻ പുറത്തെ ചെറിയ ക്ഷേത്രങ്ങളിലൊക്കെ കാണാറുള്ള കീഴ്ശാന്തിക്കാരന്റെയോ, കഴകക്കാരന്റെയോ മുഖത്തുകാണുന്ന ഒരു സാത്വിക ഭാവം. പ്രചാരണത്തിന് ഹെലികോപ്റ്റിൽ പറന്നിറങ്ങുന്ന നേതാക്കൾക്കിടയിൽ ഇന്നും ഓട്ടോയിൽ സഞ്ചരിക്കുന്ന സാധാരണക്കാരൻ. ഊണും ഉറക്കുമില്ലാതെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണത്തെയും ഒരു ചെറുപുഞ്ചിരികൊണ്ട് കുമ്മനം മായ്ക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ കാലത്ത് ചിത്രത്തിലേയില്ലാത്ത വ്യക്തിയായിരുന്നു ഇദ്ദേഹം. അപ്രതീക്ഷതമായാണെങ്കിലും കുമ്മനത്തിന്റെ നേതൃപദവിക്ക് ശേഷം ബിജെപി പ്രവർത്തകർക്ക് ഉണ്ടായ ആവേശം ചെറുതല്ല. കത്തുന്ന വേനൽച്ചൂടിനിടെയുള്ള ഇത്തരി ഉച്ചവിശ്രമ വേളയിൽ ബിജെപിയുടെ സംസ്ഥാനത്തിന്റെ അമരക്കാരൻ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു.
- ബിജെപിയും യു.ഡി.എഫുമായാണ് സംസ്ഥാനത്ത് മൽസരമെന്ന് നമ്മുടെ മുഖ്യമന്ത്രി പറയുന്നു. ഉമ്മൻ ചാണ്ടിയെ സുധീരനും ആന്റണിയും ചെന്നിത്തലയും തിരുത്തുന്നു. യു.ഡി.എഫും-ബിജെപിയും ധാരണയിലാണെന്ന് എൽ.ഡി.എഫും മറിച്ചാണെന്ന് യു.ഡി.എഫും ആരോപിക്കുന്നു. സത്യത്തിൽ എന്താണിവിടെ ബിജെപിയെ ചുറ്റിപ്പറ്റി സംഭവിക്കുന്നത്?
( ചിരിച്ചുകൊണ്ട്) അതുതന്നെയാണ് ഞങ്ങൾക്കും ചോദിക്കാനുള്ളത്. ഇതൊക്കെ തെരഞ്ഞെടുപ്പ്കാലത്തെ തന്ത്രങ്ങൾ ആണെന്ന് ആർക്കാണ് അറിയാത്തത്. ഒരു കണക്കിന് ഇവരോടൊക്കെ ഞങ്ങൾക്ക് നന്ദിയുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാക്കി അവർ ബിജെപിയെ മാറ്റിയല്ലോ. ഇവിടുത്തെ ബിജെപിയുടെ വളർച്ചയിൽ എതിരാളികൾക്കുപോലും തർക്കമില്ലെന്ന് ചുരുക്കം. ഇരുമുന്നണികളെയും കേരളത്തിന്റെ ശാപമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങൾ ശക്തമായി മുന്നോട്ടുപോവുകയാണ്. ഇതിൽ ആരോടും ഞങ്ങൾക്ക് മൃദുസമീപനമില്ല. കേരളത്തിൽ മൂന്നാംമുന്നണി രൂപപ്പെട്ടുവെന്ന് ജനം വിശ്വസിക്കുന്നു. അതിന്റെ മാറ്റങ്ങൾ ഈ അസംബ്ലിയിലും ഉണ്ടാകും.
ബംഗാളിൽ ഒന്നിച്ച് കെട്ടിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രണ്ടുകക്ഷികളാണ് ഇവിടെ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നോർക്കണം. ഈ അവസരവാദ കൂട്ടുകെട്ടിന് കുറിച്ച് അവർക്ക് എന്താണ് പറയാനുള്ളത്. മുമ്പൊക്കെ ഞങ്ങൾ എപ്പോൾ അക്കൗണ്ട് തുറക്കുമെന്ന് ഇവരൊക്കെ തന്നെയായിരുന്നു പരിഹസിച്ചിരുന്നത്. ഇപ്പോൾ ഞങ്ങളാണ് മുഖ്യഎതിരാളികൾ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഇത്തവണ തുടക്കത്തിലേ ഞങ്ങൾ പറഞ്ഞു, അക്കൗണ്ട് തുറക്കാനല്ല, കേരളം ഭരിക്കാനാണ് ബിജെപി മൽസരിക്കുന്നതെന്ന്.
- മുമ്പുണ്ടായിരുന്ന കോ-ലീ-ബി മോഡൽ ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം ആരോപണം ഉന്നയിക്കുന്നത്?
അതിനൊക്കെ ഞങ്ങൾ എത്രയോ തവണ വിശദീകരണം നൽകിക്കഴിഞ്ഞു. ഓരോകാലത്തുമുള്ള രാഷ്ട്രീയതന്ത്രങ്ങൾ ഓരോ രീതിയിലായിരിക്കും.സത്യത്തിൽ കേരളത്തിൽ എൻ.ഡി.എയെ തോൽപ്പിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും കഴിഞ്ഞ എത്രയോ വർഷമായി ഒറ്റക്കെട്ടാണെന്നതാണ് സത്യം. ഞങ്ങൾ ജയിക്കുമെന്ന സൂചന കിട്ടിയാൽ ഇവർ വോട്ടുമറിക്കും. മുൻ തെരഞ്ഞെടുപ്പുകളിൽ മഞ്ചേശ്വരത്തും, തിരുവനന്തപുരത്തുമൊക്കെ ഈ ധാരണ പ്രകടമായിരുന്നു.
- പല സർവേകളിലും കാണിക്കുന്നത് ഹൈന്ദവ ഭൂരിപക്ഷമേഖലയിൽ മൽസരം എൽ.ഡി.എഫും- എൻ.ഡി.എയും തമ്മിലാണെന്നാണ്. ഹിന്ദുവോട്ടർമാരിൽ 38 ശതമാനം എൽ.ഡി.എഫിനെ പിന്തുണക്കുമ്പോൾ 34 ശതമാനംപേർ ബിജെപിയെ പിന്തുണക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ സർവേ സൂചനകൾ. യു.ഡി.എഫിന് വെറും 26 ശതമാനംമാത്രമാണ് ഹൈന്ദവ വോട്ടർമാരിലെ സ്വാധീനം. ഈ കണക്കിനെ എങ്ങനെ നോക്കിക്കാണുന്നു.
പക്ഷേ യാഥാർഥ്യം അതിനും അപ്പുറത്താണെന്നാണ് തെരഞ്ഞെടുപ്പ് കാമ്പയിനുമായി മുന്നോട്ട്‌പോകുമ്പോൾ ഞങ്ങൾക്ക് കിട്ടിയ സ്വീകരണം തെളിയിക്കുന്നത്. ഹൈന്ദവ വോട്ടുകൾ മാത്രമല്ല, എല്ലാ മതക്കാരുടെ വോട്ടുകളും ഇത്തവണ എൻ.ഡി.എക്ക് നല്ല രീതിയിൽ ലഭിക്കും. കാരണം മുൻകാലങ്ങളിൽ മോദി നരഭോജിയാണെന്നും, ഗർഭപാത്രത്തിലേക്ക് ശൂലം കുത്തി കുട്ടികളെ വലിച്ചിട്ടവനാണെന്നൊക്കെ പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്‌ത്തി നിർത്തുകയായിരുന്നു. എന്നാൽ ഇക്കാലത്തെ മോദി ഭരണത്തിനിടയിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അതോടെ ഈ പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് ഈ സമുദായങ്ങൾ തിരച്ചറിയാൻ തുടങ്ങി. അതുകൊണ്ടുതന്നെയാണ് ഇത്തവ ന്യൂനപക്ഷ വോട്ടുകളും ബിജെപി പ്രതീക്ഷിക്കുന്നത്.
ബിജെപി ഹൈന്ദവരുടെകാര്യങ്ങൾ മാത്രമേ ഉയർത്തിപ്പിടിക്കൂ എന്നു പറയുന്നതും ശരിയല്ല. കേരളത്തിലെ ഹൈന്ദവ സമൂഹം നേരിടുന്ന സാമൂഹിക അസമത്വം പലപ്പോഴും ഞങ്ങൾ എടുത്തുകാട്ടിയിട്ടുണ്ട്. പെരുമ്പാവൂരിലെ ജിഷവരെ ഈ അസമത്വത്തിന്റെ സൃഷ്ടിയാണ്. മാറിമാറി ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും ദലിതർക്കുവേണ്ടി എന്തുചെയ്തു. ഈ തിരിച്ചറിവ് ഉള്ളതുകെണ്ടാണ് ഇന്ന് നിരവധി ദലിത് സംഘടനകളും സി.കെ ജാനുവിനെപ്പോലുള്ള ആദിവാസി നേതാക്കളും എൻ.ഡി.എയിൽ അണിനിരക്കുന്നത്.
- പക്ഷേ ന്യൂനപക്ഷ മേഖലയിൽ ബിജെപി ദുർബലമാണല്ലോ? മുസ്ലിം സമുദായത്തിൽ ബിജെപിയുടെ പിന്തുണ സർവേ കണക്കുകൾ പ്രകാരം പൂജ്യം ശതമാനമാണ്. ക്രിസ്ത്യൻ സമുദായത്തിൽ വെറും 2 ശതമാനവും. ഈ സമുദായങ്ങളിൽനിന്ന് അടുത്തകാലത്തൊന്നും നിങ്ങൾക്ക് പ്രബലരായ ഘടകകക്ഷികളെ കിട്ടുമെന്നും തോന്നുന്നില്ല.
പക്ഷേ ഈ കണക്ക് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. മലപ്പുറം ജില്ലയിൽ നിന്നുപോലും ഞങ്ങൾക്ക് നല്ല പിന്തുണ കിട്ടുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിൽനിന്ന് വൻതോതിലുള്ള പിന്തുണയാണ് ഇത്തവണ ഞങ്ങൾക്ക് കിട്ടിയത്. പിന്നെ ഇരുമുന്നണികളും ചേർന്ന് വോട്ട് തട്ടാനായി ബിജെപിയെ ന്യൂനപക്ഷ വിരുദ്ധരാക്കുന്നതിന്റെ കാപട്യം ഇപ്പോൾ തിരിച്ചറിയപ്പെടുന്നുണ്ട്. പിന്നെ ഞങ്ങൾക്ക് ആരോടും ഒരു അയിത്തവുമില്ല. ഇന്ത്യയുടെയും കേരളത്തിന്റെയും വികസനംമാത്രമാണ് ഞങ്ങളുടെ അജണ്ട. ആ നിലക്ക് യോജിക്കാവുന്ന സഖ്യകക്ഷികൾ ഈ സമുദായങ്ങളിലുമുണ്ട്. അവർക്ക് ഒക്കെയായി ഞങ്ങൾ ചർച്ചകളുടെ വാതിൽ തുറന്നിട്ടിരിക്കയാണ്.
- ബീഫ്, രോഹിത് വെമൂല, ജെ.എൻ.യു, അസഹിഷ്ണുതാ വിവാദം.... തുടർച്ചയായ ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ ന്യൂനപക്ഷം ആശങ്കാകുലരല്ലേ? അത് എൽ.ഡി.എഫിന് അനുകൂലമാവുമെന്നാണ് സർവേ സൂചനകൾ കാണുന്നത്.
ഇതിനെല്ലാം ഞങ്ങൾ പലതവണ മറുപടി പറഞ്ഞതാണ്. ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാവുന്ന സംഭവങ്ങളെ വളച്ചൊടിച്ച് ഇവിടെ അവതിരിപ്പിക്കുക. എന്നിട്ട് ബിജെപിയെക്കുറിച്ചുള്ള ഭീതി വളർത്തി ന്യൂനപക്ഷ വോട്ടുതട്ടുക. ഇടതുപക്ഷം കഴിഞ്ഞ കുറേക്കാലമായി പ്രയോഗിക്കുന്ന ഈ തന്ത്രം ഇത്തവണ നടപ്പില്ല. നമ്മുടെ പ്രധാനമന്ത്രി മോദിക്കുതന്നെ ഇവർ മുമ്പ് കൊടുത്ത ചിത്രം ഓർത്തുനോക്കുക.പക്ഷേ എല്ലാവരെയും എക്കാലവും പറ്റിക്കാനാവില്ല. ഇപ്പോൾ ന്യൂനപക്ഷ സംഘടനകൾതന്നെ ഈ തട്ടിപ്പ് തിരിച്ചറിയുന്നുണ്ട്.
- ഘടകക്ഷികളെക്കുറിച്ച് പറഞ്ഞപ്പോൾ വെള്ളാപ്പള്ളിയെ ഓർത്തുപോയി. ഇവരെയൊക്കെ വച്ച് ബിജെപിക്ക് അഴിമതിവിരുദ്ധ പോരാട്ടം നടത്താൻ കഴിയും. എസ്.എൻ.ഡി.പിയുടെ മൈക്രോഫിനാൻസിനുനേരെയൊക്കെ ആരോപണങ്ങൾ നോക്കുക.
ഞാൻ ചോദിക്കട്ടെ, എപ്പോഴാണ് വെള്ളാപ്പള്ളി ഇവർക്കൊക്കെ അനഭിമതനായത്. അദ്ദേഹം ബിഡിജെഎസ് എന്ന പാർട്ടി രൂപീകരിക്കാനും എൻ.ഡി.എയുമായി സഹകരിക്കാനും തീരുമാനിച്ചതോടെ വെള്ളാപ്പള്ളിക്ക് ഇല്ലാത്ത കുറ്റങ്ങളില്ല. അതുവരെ കണിച്ചുകുളങ്ങരയിൽ കയറിയിറങ്ങി വോട്ടുതേടാൻ ഇരുമുന്നണിയിലുള്ളവർക്കും യാതൊരു പ്രയാസവും ഉണ്ടായില്ല. ഇപ്പോൾ ബിഡിജെഎസ് നല്ല രീതിയിൽ തങ്ങളുടെ വോട്ടുചോർത്തുമെന്ന് ഇരുമുന്നണികൾക്കും ആശങ്കയുണ്ട്.ആ വെപ്രവാളത്തിനിൽനിന്ന് ഉയരുന്ന ആരോപണങ്ങളാണ് ഇതൊക്കെ.
- ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന പദവി അപ്രതീക്ഷിതമാണോ?
അങ്ങനെ പറയാൻ കഴിയില്ല.ജനങ്ങളുടെ കൂടെ നിൽക്കുകയാണെല്ലോ, രാഷ്ട്രീയം. അങ്ങനെയാണെങ്കിൽ ഞാൻ എത്രയോ കാലമായി ഇതേ ജോലിതന്നെയാണ് ചെയ്യുന്നത്.ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് നമ്മൾ മുൻപന്തിയിൽ നിൽക്കുകയാണ് പ്രധാനം.
- കുമ്മനം വന്നതിനുശേഷമാണ് ബിജെപി കേരളത്തിൽ വിജയ സാധ്യതയിലേക്ക് നീങ്ങിയതെന്ന് കരുതുന്നവർ ഉണ്ടല്ലോ? പല സർവേകളിലും ഒ.രാജഗോപാലിനേക്കാൾ ജനപ്രതീതി താങ്കൾക്കാണെന്നാണ് കാണുന്നത്
(ചിരിച്ചുകൊണ്ട്) അങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല. പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ കണ്ണീരും ചോരയുമാണ് ഈ പ്രസ്ഥാനം.കുമ്മനം എന്ന വ്യക്തിക്കും അതിൽ അതിന്റെതായ റോൾ ഉണ്ടെന്ന് മാത്രം.
- പാർട്ടി വിട്ടവരെ തിരച്ചെടുക്കാൻ താങ്കൾ മുൻകൈ എടുക്കുകയാണല്ലോ? പി.പി മുകന്ദൻ അടക്കമുള്ളവർക്ക് എന്തു ചുമതലയാണ് നൽകുക. ബിജെപി സംസ്ഥാന ഘടകത്തിൽ ഇപ്പോഴും ഭിന്നിപ്പുണ്ടെന്ന് സൂചനയുണ്ടല്ലോ
പാർട്ടിയിൽ യാതൊരു തരത്തിലുമുള്ള വിയോജിപ്പും ഇല്ലെന്ന് മാത്രമല്ല, സമ്പൂർണ ഐക്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ബിജെപിയുടെ അനുദിന വളർച്ച അണികളെയെന്നപോലെ നേതാക്കളെയും ആവേശം കൊള്ളിച്ചിരിക്കയാണ്.ഈ ഒരു തരംഗം നിലനിൽക്കുന്ന അവസരത്തിൽ പാർട്ടവിട്ട മുഴവൻപേരും മടങ്ങിവരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.അതിന്റെ അടിസ്ഥാനത്തിലാണ് പി.പി മുകുന്ദൻ തിരിച്ചുവന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നത്.ചുമതലയും ഘടകവും സംബന്ധിച്ചകാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കും.
- വി.എച്ച്.പി.യിൽനിന്ന് നേരിട്ട് താങ്കൾ ബിജെപിയുടെ തലപ്പത്ത് എത്തിയത് ആർഎസ്എസ് പാർട്ടിയിൽ പിടമുറുക്കിയതുകൊണ്ടാണെന്നാണ് ആക്ഷേപം. മലബാറിലൊക്കെ താങ്കളെ കടുത്ത വർഗീയവാദിയാക്കിയും പ്രചാരണം കൊഴുക്കുന്നുണ്ട്.
(ചിരിക്കുന്നു) അങ്ങനെയും ഒരു പ്രചാരണമുണ്ടോ? പക്ഷേ മലബാറുകാർക്ക് എന്റെ പ്രവർത്തനം അപരിചിതമല്ലല്ലോ. മാറാട് കലാപകാലത്തൊക്കെ അത് പടരാതെ സമാധാനം കൊണ്ടുവന്നതിലൊക്കെ ഞാനടക്കമുള്ള ആളുകൾ വഹിച്ച പങ്കിനെ പരസ്യമായി എടുത്തുപറഞ്ഞവരാണ് അവിടുത്തെ ഇരുമുന്നണിയുടെയും നേതാക്കൾ. ഇപ്പോൾ ഞങ്ങൾ അവർക്ക് വർഗീയവാദികളായി. നിലക്കൽ മഹാദേവ ക്ഷേത്ര പ്രക്ഷോഭകാലത്തുതൊട്ട് ആറന്മ്മുള സമരത്തിൽവരെ ഞാൻ സ്വീകരിച്ച നിലപാടുകൾ കേരളീയ സമൂഹത്തിനറിയാം. നിഷേധിക്കപ്പെട്ട സാമൂഹിക നീതിയെക്കുറിച്ച് പറയുമ്പോൾ അതെങ്ങനെ വർഗീയതയാവും. പരിസ്ഥിതിയെ വ്യാപകമായി തകർത്തുകൊണ്ടുള്ള ഒരു വികസനത്തിന് നമുക്കെങ്ങനെ കൂട്ടുനിൽക്കാൻ കഴിയും.
പിന്നെ സംഘ കുടുംബത്തിൽ ആർ.എസ്.എസും ബിജെപിയും പരസ്പര പൂരകമാണെന്ന് ആർക്കാണ് അറിയാത്തത്ത്. പക്ഷേ ബിജെപിയുടെ ദൈനംദിന കാര്യങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ല. ബിജെപിയുടെ നേതൃത്വത്തിൽ ആരുവരണമെന്ന് തീരുമാനിക്കുന്നതും ബിജെപി തന്നെ.
- വട്ടിയൂർക്കാവിലെ വിജയസാധ്യത?
നൂറുശതമാനം. വട്ടിയൂർക്കാവിൽ മാത്രമല്ല കേരളത്തിൽ അങ്ങോളമിങ്ങോളം എൻ.ഡി.എക്കായുള്ള തരംഗംതന്നെയാണ് കാണുന്നത്.
- ബിജെപിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ
(ചിരിച്ചുകൊണ്ട്) വികസനം, വികസനം , വികസനം. വഴിമുട്ടിയ കേരളത്തിന് വഴികാട്ടാൻ ബിജെപി.