ന്ത്യക്കാരിയായ സ്ത്രിയെ വീട്ടിൽ അടിമപ്പണി ചെയ്യിച്ച് പീഡിപ്പിച്ച കേസിൽ ശ്രീലങ്കൻ ദമ്പതികൾ കുറ്റക്കാരെന്ന് കോടതി. അറുപത് വയസിനോട് അടുത്ത് പ്രായം വരുന്ന തമിഴ് സ്ത്രിയെ കഴിഞ്ഞ എട്ട് വർഷമായി അടിമയായി പാർപ്പിച്ചതിനാണ് മെൽബൺ ദമ്പതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കുമുതിനി കൃഷ്ണൻ, കന്ദസാമി കണ്ണൻ എന്നിവരാണ് കുറ്റവാളികൾ എന്ന് കണ്ടെത്തിയത്.

66 കാരിയായ മുത്തശ്ശിയെ ഇന്ത്യയിൽ നിന്ന് കുഞ്ഞുങ്ങളെ നോക്കാനായി എത്തിച്ച് ഒരു ദിവസം വെറും 3 ഡോളർ നൽകി 24 മണിക്കൂർ ജോലി ചെയ്യിച്ചതായാണ് കണ്ടെത്തിയത്. 2007 ജൂലൈ മുതൽ 2015 ജൂലൈ വരെ സ്ത്രീയെ മനഃപൂർവ്വം അടിമയായി കൈവശം വെച്ചതിനും അടിമയുടെ ഉടമസ്ഥാവകാശം വിനിയോഗിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

10 ആഴ്ചത്തെ വിചാരണയെത്തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരുടെയും വിവരങ്ങൾ കോടതി പുറത്ത് വിടുകയായിരുന്നു. ഇരുവരും ഇപ്പോൾ പരമാവധി 25 വർഷം പിഴ ഈടാക്കുമെന്നാണ് വിലയിരുത്തൽ.