- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് നിർമ്മാതാവ് എസ് കെ ലോറൻസിന് നൽകി; പിന്നാലെ കേക്ക് പങ്കിട്ട് നടീനടന്മാർ; നടൻ കുഞ്ചാക്കോ ബോബന്റെ ജന്മദിനാഘോഷം കോതമംഗലത്തെ ഷൂട്ടിങ് ലൊക്കേഷനിൽ; ശിക്കാരി ശംഭുവിന്റെ ലൊക്കേഷനിൽ നടന്ന ആഘോഷ ചിത്രങ്ങൾ കാണാം..
കോതമംഗലം: നടൻ കുഞ്ചാക്കോ ബോബന്റെ ജന്മദിനാഘോഷം ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്നു. കോതമംഗലത്തിന് സമീപം വടാട്ടു പാറയിൽ പ്രകൃതി രമണീയമായ പലവൻ പടി പുഴയോരത്തെ ലൊക്കേഷനിലാണ് കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷം നടന്നത്. തന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് നിർമ്മാതാവ് എസ് കെ ലോറൻസിന് നൽകിയാണ് ചാക്കോച്ചൻ ആഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് സഹപ്രവർത്തകരായ ശിവദ ,ആൽഫി പഞ്ഞിക്കാരൻ ,വിഷ്ണു , ഹരീഷ് കണാരൻ , കൃഷ്ണകുമാർ ,സംവിധായകൻ സുഗീത്, ക്യാമറമാൻ ഫൈസൽ അലി, നിരവധി അണിയറ പ്രവർത്തകരും ആഘോഷത്തിൽ പങ്ക് ചേർന്നു. സംവിധായകൻ സുഗീതിന്റെ ആദ്യ ചിത്രമായ ഓർഡിനറി യുടെ ലൊക്കേഷനിൽ വെച്ചും ഇപ്പോൾ സുഗീതിന്റെ തന്നെ സംവിധാനത്തിലുള്ള ശിക്കാരി ശംഭുവിന്റെ സെറ്റിലും പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ചടങ്ങിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ചു. ഒരു മുഴുനീള ഹാസ്യ ചിത്രമായ ശിക്കാരി ശംഭൂ എന്ന ചിത്രത്തിൽ പ്രശസ്ത സംവിധായകരായ ജോണി ആന്റണിയും ,അജി ജോണും നടന്മാരായി എത്തുന്നുണ്ട്. കോതമംഗലവും പരിസര പ്രദേശവുമാണ് പ്രധ
കോതമംഗലം: നടൻ കുഞ്ചാക്കോ ബോബന്റെ ജന്മദിനാഘോഷം ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്നു. കോതമംഗലത്തിന് സമീപം വടാട്ടു പാറയിൽ പ്രകൃതി രമണീയമായ പലവൻ പടി പുഴയോരത്തെ ലൊക്കേഷനിലാണ് കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷം നടന്നത്. തന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് നിർമ്മാതാവ് എസ് കെ ലോറൻസിന് നൽകിയാണ് ചാക്കോച്ചൻ ആഘോഷത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് സഹപ്രവർത്തകരായ ശിവദ ,ആൽഫി പഞ്ഞിക്കാരൻ ,വിഷ്ണു , ഹരീഷ് കണാരൻ , കൃഷ്ണകുമാർ ,സംവിധായകൻ സുഗീത്, ക്യാമറമാൻ ഫൈസൽ അലി, നിരവധി അണിയറ പ്രവർത്തകരും ആഘോഷത്തിൽ പങ്ക് ചേർന്നു. സംവിധായകൻ സുഗീതിന്റെ ആദ്യ ചിത്രമായ ഓർഡിനറി യുടെ ലൊക്കേഷനിൽ വെച്ചും ഇപ്പോൾ സുഗീതിന്റെ തന്നെ സംവിധാനത്തിലുള്ള ശിക്കാരി ശംഭുവിന്റെ സെറ്റിലും പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ചടങ്ങിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ചു.
ഒരു മുഴുനീള ഹാസ്യ ചിത്രമായ ശിക്കാരി ശംഭൂ എന്ന ചിത്രത്തിൽ പ്രശസ്ത സംവിധായകരായ ജോണി ആന്റണിയും ,അജി ജോണും നടന്മാരായി എത്തുന്നുണ്ട്. കോതമംഗലവും പരിസര പ്രദേശവുമാണ് പ്രധാന ലൊക്കേഷൻ.