കൊച്ചി: എന്നും യുവതാരമായ സീനിയർ താപരമാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചൻ. സിനിമയിൽ വന്ന് 20 വർഷമായപ്പോഴും യുവാവാണ് നമ്മുടെ ചാക്കോച്ചൻ. ഇപ്പോൾ ്ചാക്കോച്ചന്റെ ഒരു വീഡിയോ ആണ് വൈറലാവുന്നത്.

'ഭാര്യയ്ക്കു ഒരു പാട്ടു ഞാൻ പാടി കൊടുക്കണം എന്നു പറഞ്ഞു. ഒട്ടും അമാന്തിച്ചില്ല ....ഒരെണ്ണം അങ്ങ് വെച്ച് കാച്ചി.' പ്രിയക്ക് വേണ്ടി അടിപൊളി ആയി പാട്ട് പാടുകയാണ് ചാക്കോച്ചൻ. പാട്ട് കേട്ട് ആസ്വദിക്കുകയാണ് ഭാര്യ പ്രിയ

കോഹിനൂർ എന്ന ചിത്രത്തിലെ ഹേമന്തമെൻ കൈകുമ്പിളിൽ എന്ന പാട്ടാണ് ചാക്കോച്ചൻ പാടിയത്. എന്നാൽ കുറച്ച് കഴിഞ്ഞപ്പോ ഒരു സംശയം ഇത് ചാക്കോച്ചൻ തന്നെ ആണോ...

ഏയ് അല്ല ചാക്കോച്ചൻ നടൻ അല്ലേ... നന്നായി ചുണ്ടനക്കി ഭാര്യയെ പറ്റിച്ചു... അരികെ നിന്ന് പാടിയത് സാക്ഷാൽ വിജയ് യേശുദാസ് ആയിരുന്നു. വീഡിയോയുടെ അവസാനം സത്യാവസ്ഥ വെളിപ്പെടുത്തിയിട്ടുണ്ട്.

ശിക്കാരി ശംഭു എന്ന ചിത്രമാണ് ചാക്കോച്ചന്റെ ഇനി തീയറ്ററിലെത്താനുള്ളത്. ഓർഡിനറി, ത്രീഡോട്ട്‌സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ശിവദ, അൽഫോൻസ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഏയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമ്മിക്കുന്നത്