ന്യൂഡൽഹി: മലയാളത്തിന്റെ സ്വന്തം താരമാണ് നമ്മുടെ ചാക്കോച്ചൻ. അന്യ ഭാഷകളിൽ പോലും കാണാത്ത് കുഞ്ചാക്കോ ബോബൻ നോർത്ത് ഇന്ത്യയിൽ താരമായിരിക്കുകയാണ്. ഉത്തരേന്ത്യയിൽ പുറത്തിറങ്ങുന്ന ഹിന്ദുസ്ഥാൻ ജോബ് സെർച്ച് എന്ന ഹിന്ദി പത്രത്തിൽ പരസ്യ മോഡലായാണ് ചാക്കോച്ചൻ എത്തിയത്.

ഒരിടത്ത് ഒരു പോസ്റ്റുമാൻ എന്ന ചിത്രത്തിൽ പോസ്റ്റ്മാനായി നിൽക്കുന്ന ഫോട്ടോയാണ് പത്രത്തിൽ പരസ്യമായി എത്തിയത്. പത്രത്തിന്റെ ഒന്നാം പേജിൽ തന്നെയാണ് താരത്തിന്റെ പോസ്റ്റർ അടിച്ച് വന്നത്.

ബിഹാർ, ജാർഖണ്ഡ്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുന്ന തൊഴിൽ വാരികയാണ് ഹിന്ദുസ്ഥാൻ ജോബ് സെർച്ച്. ഇതോടെ ചാക്കോച്ചനെ ട്രോളാൻ തുടങ്ങിയിരിക്കുകയാണ് മലയാളികൾ. കുഞ്ചാക്കോ ബോബന് ഇവിടെ മാത്രമല്ലടാ അങ്ങ് നോർത്തിലുമുണ്ടെടാ പിടി എന്നാണ് ട്രോളന്മാർ പറയുന്നത്.