- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുള്ളിപ്പുലികളും ആട്ടിൻകുട്ടിക്കും ശേഷം കുഞ്ചാക്കോ ബോബനും ലാൽ ജോസും വീണ്ടും ഒന്നിക്കുന്നു; ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയിൽ തുടങ്ങും
കുട്ടനാടൻ ജീവിതത്തിന്റെ കഥ പറഞ്ഞ പുള്ളിപ്പുലികളും ആട്ടിൻകുട്ടിക്കും ശേഷം കുഞ്ചാക്കോ ബോബനും ലാൽ ജോസും വീണ്ടും ഒന്നിക്കുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിന്ധുരാജാണ്. പുള്ളിപ്പുലികളുടെ തിരക്കഥയും സിന്ധുരാജിന്റേത് തന്നെയാണ്. ജൂലായ് അവസാനവാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സംവിധായകൻ മാർത്താണ്ഡൻ ഒരുക്കുന്ന ചിത്രം, നിമിഷ സജയൻ നായികയാകുന്ന മംഗല്യം തന്തുനാനേന എന്നിവയാണ് മറ്റ് ചാക്കോച്ചൻ ചിത്രങ്ങൾ. ഇതുകൂടാതെ നവാഗതനായ ബിലഹരി കെ രാജ് സംവിധാനം ചെയ്യുന്ന അള്ള് രാജേന്ദ്രനും അണിയറയിൽ ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കുട്ടനാടൻ ജീവിതത്തിന്റെ കഥ പറഞ്ഞ പുള്ളിപ്പുലികളും ആട്ടിൻകുട്ടിക്കും ശേഷം കുഞ്ചാക്കോ ബോബനും ലാൽ ജോസും വീണ്ടും ഒന്നിക്കുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിന്ധുരാജാണ്. പുള്ളിപ്പുലികളുടെ തിരക്കഥയും സിന്ധുരാജിന്റേത് തന്നെയാണ്. ജൂലായ് അവസാനവാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
സംവിധായകൻ മാർത്താണ്ഡൻ ഒരുക്കുന്ന ചിത്രം, നിമിഷ സജയൻ നായികയാകുന്ന മംഗല്യം തന്തുനാനേന എന്നിവയാണ് മറ്റ് ചാക്കോച്ചൻ ചിത്രങ്ങൾ. ഇതുകൂടാതെ നവാഗതനായ ബിലഹരി കെ രാജ് സംവിധാനം ചെയ്യുന്ന അള്ള് രാജേന്ദ്രനും അണിയറയിൽ ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Next Story