- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ചാക്കോ ബോബന്റെ സിനിമാ സെറ്റിൽ ആക്രമണം നടത്തിയതിന് അറസ്റ്റിലായ അഭിലാഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജയിൽ ഭിത്തിയിൽ തലയിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുഞ്ചാക്കോ ബോബന്റെ സിനിമയായ കുട്ടനാടൻ മാർപാപ്പയുടെ സെറ്റിൽ ആക്രമണം നടത്തിയ ആൾ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സെറ്റിലുള്ളവരെ ടോർച്ച് കൊണ്ട് ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ അഭിലാഷാണ് ജയിലിനുള്ളിൽ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവത്തിൽ മുന്നുപേരേ പൊലീസ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റിലായ അഭിലാഷ് ജയിലിനുള്ളിൽ വച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഭിത്തിയിൽ തലയിടിച്ചായിരുന്നു ആത്മഹത്യ ശ്രമം. തുടർന്ന് അഭിലാഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കു സാരമായ പരുക്ക് ഏറ്റിട്ടുണ്ട്. ആലപ്പുഴ കൈനകരിയിലെ ലൊക്കേഷനിലാണ് അജ്ഞാതരായ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്കേറ്റു. അക്രമം നടത്തിയ മൂന്നു പേർ പിടിയിലായി. അഭിലാഷ്, പ്രിൻസ് എന്നിവരാണ് പിടിയിലായ രണ്ടു പേർ. ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെയുള്ളവർ സെറ്റിലുണ്ടായിരുന്നു. ആലപ്പുഴ കൈനകരിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത
കുഞ്ചാക്കോ ബോബന്റെ സിനിമയായ കുട്ടനാടൻ മാർപാപ്പയുടെ സെറ്റിൽ ആക്രമണം നടത്തിയ ആൾ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സെറ്റിലുള്ളവരെ ടോർച്ച് കൊണ്ട് ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ അഭിലാഷാണ് ജയിലിനുള്ളിൽ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
സംഭവത്തിൽ മുന്നുപേരേ പൊലീസ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റിലായ അഭിലാഷ് ജയിലിനുള്ളിൽ വച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഭിത്തിയിൽ തലയിടിച്ചായിരുന്നു ആത്മഹത്യ ശ്രമം. തുടർന്ന് അഭിലാഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കു സാരമായ പരുക്ക് ഏറ്റിട്ടുണ്ട്.
ആലപ്പുഴ കൈനകരിയിലെ ലൊക്കേഷനിലാണ് അജ്ഞാതരായ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്കേറ്റു. അക്രമം നടത്തിയ മൂന്നു പേർ പിടിയിലായി. അഭിലാഷ്, പ്രിൻസ് എന്നിവരാണ് പിടിയിലായ രണ്ടു പേർ.
ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെയുള്ളവർ സെറ്റിലുണ്ടായിരുന്നു. ആലപ്പുഴ കൈനകരിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് നടന്മാരായ കുഞ്ചാക്കോ ബോബൻ, സലീം കുമാർ തുടങ്ങി നൂറോളം പേർ സ്ഥലത്തുണ്ടായിരുന്നു. മദ്യപിച്ചെത്തിയ പുന്നമട സ്വദേശി അഭിലാഷ്, നെടുമുടി സ്വദേശി പ്രിൻസ് എന്നിവർ താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവർത്തകർ ഇത് തടഞ്ഞതോടെ ഇവർ ഷൂട്ടിങ് സ്ഥലത്ത് ബഹളമുണ്ടാക്കുക ആയിരുന്നു. തുടർന്ന് ലൊക്കേഷൻ സ്ഥലത്ത് നിന്ന് പോയശേഷം തിരികെ വിണ്ടും ലൊക്കേഷനിൽ എത്തി അണിയറ പ്രവർത്തകരെ ടോർച്ച് ഉപയോഗിച്ച് ആക്രമിച്ചു.
പ്രൊഡക്ഷൻ മാനേജർമാരായ ഷെറിൻ സ്റ്റാൻലി, സിൻജോ എന്നിവർക്ക് പരിക്കേറ്റു. അക്രമത്തിനിടെ സിനിമയുടെ അണിയറ പ്രവർത്തകനായ പ്രിൻസിനും വീണു പരുക്കു പറ്റി. ഇവരെ ആലപ്പുഴ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ചാക്കോ ബോബൻ, സലിം കുമാർ തുടങ്ങിയ താരങ്ങൾ അടക്കം അഭിനയിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.
താരങ്ങൾ സുരക്ഷിതരാണ്. അണിയറ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിലാഷും കൂട്ടാളി പ്രിൻസും നിരവധി കേസുകളിലെ പ്രതികളാണ്. കാപ്പാ നിയമപ്രകാരം അറസ്റ്റിലായി കഴിഞ്ഞയാഴ്‌ച്ചയാണ് ഇയാൾ പുറത്തിറങ്ങിയത്. സിപിഐഎം നേതാക്കളെ വെട്ടിയ കേസിലെ പ്രതിയാണ് അഭിലാഷ്. ആലപ്പുഴയിൽ സ്ഥിരം അക്രമ പ്രവർത്തനങ്ങളിലേർപ്പെടുന്ന, പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളികളാണ് ഇരുവരും.
ഏറെ പുതുമുകളുമായാണ് കുട്ടനാടൻ മാർപാപ്പ ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയൻ ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടൻ മാർപാപ്പയിൽ വ്യത്യസ്ത കഥാപാത്രവുമായി കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് നായിക. ഇന്നസെന്റ്, അജു വർഗീസ്, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.മലയാളം മൂവി മേക്കേഴ്സിന്റെ ബാനറിൽ ഹസീബ് ഹനീഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആലപ്പുഴയാണ്.