- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം നന്നാക്കി മടങ്ങിയെത്തിയ പേച്ചിമുത്ത് കണ്ടത് മണ്ണുമൂടിയ അണ്ണാദുരൈയുടെ ചായക്കട; പിന്നെ തിരിച്ചറിഞ്ഞത് പ്രകൃതി ക്ഷോഭത്തിന്റെ ഭീകരത; വെള്ളത്തിന്റെ ഒഴുക്ക് ഇടത്തോട്ട് മാറിയപ്പോൾ ലയങ്ങൾ രക്ഷപ്പെട്ടു; മണ്ണിലായത് ഗണപതി ക്ഷേത്രം; കുണ്ടളയിൽ വഴിമാറിയത് മറ്റൊരു പെട്ടിമുടി; ജാഗ്രതകൾ പാലിക്കാതിരുന്നിട്ടും മൂന്നാറിൽ രക്ഷപ്പെട്ടത് 400ഓളം ജീവനുകൾ
കുണ്ടള(ഇടുക്കി); മലയിടിഞ്ഞത് അഞ്ഞൂറ് അടിയോളം മുകളിൽ നിന്ന് മണ്ണും കല്ലും വെള്ളവും ഒഴുകിയെത്തിയപ്പോൾ ഗതിമാറിയത് മൂലം രക്ഷപെട്ടത് 400-ൽപ്പരം ജീവനുകൾ. മണ്ണിനടിയിലായത് ഗണപതി ക്ഷേത്രവും രണ്ട് ചായക്കടകളും. ചെണ്ടുവര എസ്റ്റേറ്റിന്റെ കുണ്ടള പുതുക്കടി ഡിവിഷനിൽ ഉണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. അക്ഷരാത്ഥത്തിൽ വലിയൊരുദുരന്തമാണ് പ്രകൃതിയുടെ കനിവിൽ വഴിമാറിയതെന്നാണ് ഇവിടുത്തെ താമസിക്കാരിൽ ഏറെപ്പേരും വിശ്വസിക്കുന്നത്.
വെള്ളമൊഴുക്ക് വഴിമാറിയില്ലായിരുന്നെങ്കിൽ 150-ളം കൂടുംബങ്ങൾ താമസിച്ചിരുന്ന ലയം കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഒഴുകിപ്പോകുമായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇത് ഒരു പക്ഷെ പെട്ടിമുടി ദുരന്തത്തെക്കാൾ ഭയാനകമാകുമായിരുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ സമയം ലയത്തിലുണ്ടായിരുന്ന താമസക്കാരുടെ എണ്ണം 400-ന് മുകളിൽ വരുമായിരുന്നെന്നാണ് വിവരം.
ലയം സ്ഥിതിചെയ്യുന്ന ഭാഗത്തെത്തിയപ്പോൾ വെള്ളത്തിന്റെ ഒഴുക്ക് ഇടതുവശത്തേയ്ക്കായതാണ്് ദുരന്തം ഒഴിവാകാൻ കാരണം. മണ്ണും കല്ലും താഴേയ്ക്ക് പതിച്ചതിന്റെ വലതുവശത്താണ് ലയം സ്ഥിതി ചെയ്തിരുന്നത്. ലയത്തിന് സമീപം തോട്ടത്തിലെ ഫീൽഡ് ഓഫീസർ സൈമണും താമസിച്ചിരുന്നു. മാരിയപ്പൻ ,അണ്ണാദുരെ എന്നിവരുടെ ചായക്കടകളാണ് മണ്ണിനടിയിൽ ആയിട്ടുള്ളത്.
രാത്രി 11.30 തോട് അടുത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വട്ടവടയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും മാട്ടുപ്പെട്ടി ബോട്ടിങ് കേന്ദ്രത്തിലേക്കും അടക്കം പോകുന്ന റോഡ് മണ്ണും കല്ലും മറ്റും ഒഴുകിയെത്തി മൂടിയ നിലയിലാണ്. ഇത് മാറ്റുന്നതിന് നീക്കം ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് വാഹനം നന്നാക്കാൻ പോയി മടങ്ങിവരികയായിരുന്ന പേച്ചിമുത്ത്, വിജയകുമാർ എന്നിവരാണ് ദുരന്തം പുറത്തറിയുന്നതിന് നിമിത്തമായത്.
ഇവർ ഇവിടെ എത്തുമ്പോൾ അണ്ണാദുരൈയുടെ ചായക്കട മണ്ണുമൂടിയ നിലയിൽ കണ്ടു. തുടർന്ന് പരിചയക്കാരാനായ അണ്ണദുരയെ വിളിച്ച് വിവിരം പറഞ്ഞു. ഉടൻ അണ്ണാദുരെയും മകനും താഴേയ്ക്കിറങ്ങി എത്തി, പരിസരം വീക്ഷിച്ചപ്പോഴാണ് ഉരുൾ പൊട്ടൽ ഉണ്ടായതായി മനസ്സിലായത്. ഉടൻ എസ്റ്റേറ്റ് ജീവനക്കാരാനയ സൈമൺന്റെ താമസ്ഥലത്തെി വിവരം അറയിച്ചു. തുടർന്ന് ഭീതിയിലായ ലയത്തിലെ താമസക്കാർ ഇവിടെ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയുമായിരുന്നു.
ലയത്തിലെ മുഴുവൻ താമസക്കാരെയും ഇവിടെ നിന്നും സമീപത്തെ കുണ്ടള എൽ പി സ്‌കൂൾ , ചെണ്ടുവര ഹൈസ്‌കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റി. റോഡിലെ മണ്ണുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പെട്ടമുടി ദുരന്തത്തിന് രണ്ടാണ്ട് തികയുമ്പോഴാണ് മലയോരത്തെ ഞെട്ടിച്ച് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളത്.
മഴ മുന്നറിയിപ്പും ജാഗ്രത നിർദ്ദേശങ്ങളും തോട്ടം മേഖലകളിൽ പാലിക്കപ്പെടുന്നില്ല എന്നതാണ് പുതുക്കടി ഡിവിഷനിലെ ഉരുൾപൊട്ടലിനെ തുടർന്ന് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. തൊഴിലാളികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ടില്ലങ്കിൽ സമീപഭാവിയിൽ പെട്ടിമുടിയിലേതിന് സമാനമായ ദുരന്തം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
മറുനാടന് മലയാളി ലേഖകന്.