- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽനിന്ന് വധഭീഷണിയുമായി ഫോൺ കോളുകൾ ലഭിക്കുന്നു; നടന്നത് ആർഎസ്എസ് പ്രവർത്തകർ നേരിടുന്ന ആക്രമണങ്ങളുടെ പുറത്തുണ്ടായ വൈകാരിക പ്രതികരണം മാത്രം; പിണറായിയുടെ തലവെട്ടുന്നവർക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച ആർഎസ്എസ് നേതാവ് പശ്ചാത്തപിച്ചു പ്രസ്താവന പിൻവലിച്ചു
ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നല്കുമെന്നു പ്രഖ്യാപിച്ച ആർഎസ്എസ് നേതാവ് പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശിലെ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്താണ് കഴിഞ്ഞദിവസം സ്വന്തം സ്വത്തു വിറ്റാണെങ്കിലും പാരിതോഷികം നല്കുമെന്നു പ്രഖ്യാപിച്ചത്. വധിക്കണമെന്ന് ആഹ്വാനം ചെയ്തതിൽ ഖേദമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നെന്നും കുന്ദൻ ഇന്നു പറഞ്ഞു. ആർഎസ്എസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പുറത്തുണ്ടായ വൈകാരിക പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയതെന്നും കുന്ദൻ പറഞ്ഞു. പ്രസംഗത്തെ തുടർന്ന് കേരളത്തിൽ നിന്ന് നിരവധി ഫോൺവിളികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിൽ വധഭീഷണിയുണ്ടെന്നും കുന്ദൻ പറഞ്ഞു. പിണറായി വിജയന്റെ തലയെടുക്കുന്നവനു ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നായിരുന്നു കുന്ദന്റെ പ്രഖ്യാപനം. ആർഎസ്എസിന്റെ മുതിർന്ന നേതാക്കളും എംപിയും എംഎൽഎയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. ഗോധ്രയിൽ പക വീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങൾക്
ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നല്കുമെന്നു പ്രഖ്യാപിച്ച ആർഎസ്എസ് നേതാവ് പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശിലെ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്താണ് കഴിഞ്ഞദിവസം സ്വന്തം സ്വത്തു വിറ്റാണെങ്കിലും പാരിതോഷികം നല്കുമെന്നു പ്രഖ്യാപിച്ചത്. വധിക്കണമെന്ന് ആഹ്വാനം ചെയ്തതിൽ ഖേദമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നെന്നും കുന്ദൻ ഇന്നു പറഞ്ഞു.
ആർഎസ്എസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പുറത്തുണ്ടായ വൈകാരിക പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയതെന്നും കുന്ദൻ പറഞ്ഞു. പ്രസംഗത്തെ തുടർന്ന് കേരളത്തിൽ നിന്ന് നിരവധി ഫോൺവിളികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിൽ വധഭീഷണിയുണ്ടെന്നും കുന്ദൻ പറഞ്ഞു.
പിണറായി വിജയന്റെ തലയെടുക്കുന്നവനു ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നായിരുന്നു കുന്ദന്റെ പ്രഖ്യാപനം. ആർഎസ്എസിന്റെ മുതിർന്ന നേതാക്കളും എംപിയും എംഎൽഎയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. ഗോധ്രയിൽ പക വീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങൾക്കും പകരം വീട്ടുമെന്നും കുന്ദൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
കൊലവിളി നടത്തിയ യോഗത്തിനുശേഷം മാദ്ധ്യമങ്ങൾക്കു മുമ്പിലും ചന്ദ്രാവത് തന്റെ പ്രഖ്യാപനം ആവർത്തിച്ചിരുന്നു. ഞാൻ എന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. ഭാരത പുത്രനായതുകൊണ്ടാണ് ഞാനിതു പറഞ്ഞത്. എന്തു സംഭവിച്ചാലും ഭാരതപുത്രനെന്ന നിലയിൽ നേരിടാൻ തയ്യാറാണെന്നും കുന്ദൻ കൂട്ടിച്ചേർത്തു. പ്രസംഗം വിവാദമായതോടെ വ്യാഴാഴ്ച വൈകിട്ടോടെ ചന്ദ്രാവത്ത് പരാമർശം പിൻവലിച്ചു പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ ഖേദപ്രകടനം നടത്തിയിരുന്നില്ല.
പ്രസ്താവന ആർഎസ്എസിന്റെ യഥാർഥ നിറം വെളിപ്പെടുത്തുന്നതാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഒരു ഭീകര സംഘടന എന്ന നിലയിൽ ആർഎസ്എസ് അതിന്റെ യഥാർഥ നിറങ്ങൾ വെളിപ്പെടുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്രസർക്കാരിനോ അവരുടെ വാ മൂടിക്കെട്ടാൻ സാധിക്കുമോയെന്നും യെച്ചൂരി ഇന്നലെ ചോദിച്ചു.



