- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: യുഡിഎഫ് നിയമസഭാ കക്ഷി നേതാവായി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉപനേതാവ്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത രമേശ് ചെന്നിത്തലയെ യു.ഡി.എഫ് നിയമസഭാ കക്ഷി നേതാവായി വ്യാഴാഴ്ച ചേർന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗമാണ് ഔദ്യോഗികമായി തിരഞ്ഞെടുത്തത്. വെള്ളിയാഴ്‌ച്ച സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കക്ഷി നേതാവായി ചെന്നിത്തലയെ തിരഞ്ഞെടുത്ത വിവരം സ്പീക്കറെ അറിയിക്കും. അതിനു ശേഷം സ്പീക്കർ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇത്തവണ യു.ഡി.എഫ് ആദ്യമായി രൂപീകരിച്ച യു.ഡി.എഫ് നിയമസഭാ കക്ഷിയുടെ ഉപനേതാവായി മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെയും പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസ് എം നേതാവ് എൻ.ജയരാജിനെയും തിരഞ്ഞെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നിയമസഭാകക്ഷി സെക്രട്ടറി, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബാണ് ട്രഷറർ. പ്രതിപക്ഷം എന്ന നിലയിൽ സഭയിൽ ഐക്യത്തോടെ നീ
തിരുവനന്തപുരം: യുഡിഎഫ് നിയമസഭാ കക്ഷി നേതാവായി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉപനേതാവ്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത രമേശ് ചെന്നിത്തലയെ യു.ഡി.എഫ് നിയമസഭാ കക്ഷി നേതാവായി വ്യാഴാഴ്ച ചേർന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗമാണ് ഔദ്യോഗികമായി തിരഞ്ഞെടുത്തത്. വെള്ളിയാഴ്‌ച്ച സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കക്ഷി നേതാവായി ചെന്നിത്തലയെ തിരഞ്ഞെടുത്ത വിവരം സ്പീക്കറെ അറിയിക്കും. അതിനു ശേഷം സ്പീക്കർ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഇത്തവണ യു.ഡി.എഫ് ആദ്യമായി രൂപീകരിച്ച യു.ഡി.എഫ് നിയമസഭാ കക്ഷിയുടെ ഉപനേതാവായി മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെയും പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസ് എം നേതാവ് എൻ.ജയരാജിനെയും തിരഞ്ഞെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നിയമസഭാകക്ഷി സെക്രട്ടറി, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബാണ് ട്രഷറർ. പ്രതിപക്ഷം എന്ന നിലയിൽ സഭയിൽ ഐക്യത്തോടെ നീങ്ങാനും യോഗം തീരുമാനിച്ചു.