- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിയായി കുഞ്ഞാലിക്കുട്ടി; അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ കളികൾ കാണാനും ചില കളികൾ കാണിച്ചു പഠിപ്പിക്കാനും വീണ്ടും വരുന്നു....; യൂത്ത് ലീഗിന്റെ ബാനറിൽ നിറയുന്നത് എന്ത്?
തിരൂർ: മുസ്ലിം ലീഗിന്റെ സർവ്വാദരണീയ മുഖമാണ് പികെ കുഞ്ഞാലിക്കുട്ടി. വ്യവസായ മന്ത്രിയായ കുഞ്ഞാലിക്കുട്ടി ഉമ്മൻ ചാണ്ടി സർക്കാരിൽ രണ്ടാമനാണ്. പക്ഷേ ലീഗിൽ പഴയ പ്രതാപം അടുത്ത കാലം വരെ കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നില്ല. മതേര പ്രതിച്ഛായയിൽ നീങ്ങുന്ന ഈ ലീഗ് നേതാവ് പാർട്ടിയിൽ പിടിമുറുക്കുകയാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് പിന്
തിരൂർ: മുസ്ലിം ലീഗിന്റെ സർവ്വാദരണീയ മുഖമാണ് പികെ കുഞ്ഞാലിക്കുട്ടി. വ്യവസായ മന്ത്രിയായ കുഞ്ഞാലിക്കുട്ടി ഉമ്മൻ ചാണ്ടി സർക്കാരിൽ രണ്ടാമനാണ്. പക്ഷേ ലീഗിൽ പഴയ പ്രതാപം അടുത്ത കാലം വരെ കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നില്ല. മതേര പ്രതിച്ഛായയിൽ നീങ്ങുന്ന ഈ ലീഗ് നേതാവ് പാർട്ടിയിൽ പിടിമുറുക്കുകയാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് പിന്നിൽ രണ്ടാമൻ താൻ തന്നെ എന്ന് കുഞ്ഞാലിക്കുട്ടി വീണ്ടും തെളിയിക്കുകയാണ്. മുസ്ലിം ലീഗിന്റെ കേരള യാത്രയുടെ നായക സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി എത്തുന്നതിലൂടെ ലീഗും ഇതു തന്നെയാണ് വിശദീകരിക്കുന്നത്.
ഇതിന്റെ ആവേശം ലീഗ് അണികളിലും എത്തുന്നു. ഇതിന്റെ നേർ ചിത്രമാണ് പുത്തനാങ്ങാടി യൂത്ത് ലീഗ് ഘടകത്തിന്റെ ഫ്‌ലക്‌സ്. ബാഹുബലി സ്‌റ്റൈലിലാണ് കുഞ്ഞാലിക്കുട്ടിയുടെ നിൽപ്പ്. പച്ച പാന്റും പടച്ചട്ടയും. പടച്ച റബ്ബിനല്ലാതെ മറ്റൊരു ശക്തിക്കും മുസ്ലിം ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും തകർക്കാൻ കഴിയില്ലെന്ന സത്യം ഇനിയെങ്കിലും ലീഗ് വിരോധികൾ മനസ്സിലാക്കുക....! എന്നാണ് ഫ്‌ലക്‌സിലെ ആഹ്വാനം. താഴെ ഇങ്ങനേയും കുറിക്കുന്നു-5വർഷത്തെ ഇടവേളയ്ക്ക് ശേഷം പാണ്ടി കടവത്ത് കുഞ്ഞാലിക്കുട്ടി വീണ്ടും വരുന്നു.... പുതിയ കളികൾ കാണാനും കാണിച്ചു പഠിപ്പിക്കാനും. സോഷ്യൽ മീഡിയയിൽ ഈ ഫ്‌ലക്‌സ് വൈറലാവുകയാണ്.
അതായത് ലീഗിലും കേരള രാഷ്ട്രീയത്തിലും കുഞ്ഞാലിക്കുട്ടി താരമാവുമെന്നാണ് പ്രതീക്ഷ. ബാഹുബലി വേഷമാണ് ഈ ഫ്‌ലക്‌സിനെ സോഷ്യൽ മിഡിയയിൽ പ്രിയങ്കരനാക്കുന്നത്. എന്നാൽ അതിലുപരി ഏറെ രാഷ്ട്രീയ സന്ദേശങ്ങളും പ്രതീക്ഷകളും ഈ ഫ്‌ലക്‌സിൽ നിറയുന്നു. കുഞ്ഞാലിക്കുട്ടിക്ക് കേരള രാഷ്ട്രീയത്തിലേയും പാർട്ടിയിലേയും കരുത്ത് തന്നെയാണ് വ്യക്തമാക്കുന്നത്. ഇത്തരമൊരു ഫല്കസ് വന്നതിൽ പ്രശ്‌നമൊന്നും ലീഗ് അണികളോ നേതാക്കളോ കാണുന്നുമില്ല. വർഗ്ഗീയതയോ മറ്റോ കൂട്ടിക്കുഴച്ച് വിവാദമുണ്ടാക്കേണ്ടെന്നാണ് ഇവരുടെ നിലപാട്.
കുഞ്ഞാലിക്കുട്ടിയുടെ മതേതരമുഖം സൂചിപ്പിക്കാനാണ് ബാഹു ബലിയുടെ രൂപം സ്വീകിരിച്ചത് അത്രേ. കേരളത്തിലെ ഏറ്റവും വലിയ മതേതര നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്നും ലീഗിലെ പ്രധാനിയുമാണെന്ന് വിശദീകരിക്കുകയാണ് ഫ്‌ലക്‌സ് വച്ചവരുടെ ഉദേശ്യം.