- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ്; മതാടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് റദ്ദാക്കണമെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ്. മതാടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയെ സമീപിച്ചു.
അഡ്വക്കേറ്റ് ഹാരിസ് ബീരാൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്. 1955 ലെ ചട്ടപ്രകാരം ഒരു വിഭാഗത്തെ ഒഴിവാക്കാനാവില്ലെന്നാണ് ഹർജിയിലെ വാദം. മുസ്ലിങ്ങളല്ലാത്തവർക്ക് പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. നേരത്തെ രാജ്യത്തെ അഭയാർഥികളിൽ നിന്ന് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ അഭയാർഥികളായ മുസ്ലിം ഇതര മതക്കാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്
മറുനാടന് മലയാളി ബ്യൂറോ
Next Story