- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്കും മനസ്സിൽ കുട്ടിത്തം ഉള്ളവർക്കും ഹൈഡ്രജൻ ബലൂൺ വലിയ ഇഷ്ടമാണ്; കുട്ടനാടൻ മാർപ്പാപ്പ എന്ന ഹൈഡ്രജൻ ബലൂണ് പറത്തി വിജയിപ്പിച്ചു സന്തോഷിക്കുന്ന എല്ലാവർക്കും നന്ദി; മാതൃഭൂമി റിവ്യൂവിനെതിരെ ആഞ്ഞടിച്ച് കുഞ്ചാക്കോ ബോബൻ
കൊച്ചി: അടുത്ത കാലത്തായി വലിയ രീതിയിൽ വിമർശനം നേരിടുകയാണ് മാതൃഭൂമിയുടെ റിവ്യു. നിരവധി പേരാണ് മാതൃഭൂമിയുടെ റിവ്യൂവിനെതിരെ രംഗത്തെത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇര എന്ന ചിത്രത്തിനെതിരെ മോശം റിവ്യൂ എഴുതുകയും സസ്പെൻസ് വ്യക്തമാക്കുകയും ചെയ്യുന്ന സൂചനകൾ നൽകുകയും ചെയ്തതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാവായ വൈശാഖ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപാപ്പയ്‌ക്കെതിരെ മോശം റിവ്യൂ നൽകിയതിനാണ് മാതൃഭൂമിക്കെതിരേ കുഞ്ചാക്കോ ബോബനും രംഗത്തെത്തിയത്. ' ഹൈഡ്രജൻ ബലൂൺ പോലൊരു കുട്ടനാടൻ മാർപ്പാപ്പ' എന്ന പേരിലാണ് മാതൃഭൂമി റിവ്യൂ നൽകിയത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പം ഫേസ്‌ബുക്കിൽ ചാക്കോച്ചൻ പോസ്റ്റ് ചെയ്താണ് പ്രതിഷേധിച്ചത്. ചാക്കോച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ 'എന്തോ..കുട്ടികൾക്കും മനസ്സിൽ കുട്ടിത്തം ഉള്ളവർക്കും ഹൈഡ്രജൻ ബലൂൺ വലിയ ഇഷ്ടമാണ് , കുട്ടനാടൻ മാർപ്പാപ്പ എന്ന ഹൈഡ്രജൻ ബലൂണ് പറത്തി വിജയിപ്പിച്ചു സന്തോഷിക്കുന്ന എല്ലാവർക്കും നന്ദി' കുട്ടനാടിന്റെ പശ്ചാത്തലം പ്രമേയ

കൊച്ചി: അടുത്ത കാലത്തായി വലിയ രീതിയിൽ വിമർശനം നേരിടുകയാണ് മാതൃഭൂമിയുടെ റിവ്യു. നിരവധി പേരാണ് മാതൃഭൂമിയുടെ റിവ്യൂവിനെതിരെ രംഗത്തെത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇര എന്ന ചിത്രത്തിനെതിരെ മോശം റിവ്യൂ എഴുതുകയും സസ്പെൻസ് വ്യക്തമാക്കുകയും ചെയ്യുന്ന സൂചനകൾ നൽകുകയും ചെയ്തതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാവായ വൈശാഖ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപാപ്പയ്‌ക്കെതിരെ മോശം റിവ്യൂ നൽകിയതിനാണ് മാതൃഭൂമിക്കെതിരേ കുഞ്ചാക്കോ ബോബനും രംഗത്തെത്തിയത്. ' ഹൈഡ്രജൻ ബലൂൺ പോലൊരു കുട്ടനാടൻ മാർപ്പാപ്പ' എന്ന പേരിലാണ് മാതൃഭൂമി റിവ്യൂ നൽകിയത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പം ഫേസ്‌ബുക്കിൽ ചാക്കോച്ചൻ പോസ്റ്റ് ചെയ്താണ് പ്രതിഷേധിച്ചത്.
ചാക്കോച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
'എന്തോ..
കുട്ടികൾക്കും മനസ്സിൽ കുട്ടിത്തം ഉള്ളവർക്കും ഹൈഡ്രജൻ ബലൂൺ വലിയ ഇഷ്ടമാണ് , കുട്ടനാടൻ മാർപ്പാപ്പ എന്ന ഹൈഡ്രജൻ ബലൂണ് പറത്തി വിജയിപ്പിച്ചു സന്തോഷിക്കുന്ന എല്ലാവർക്കും നന്ദി'
കുട്ടനാടിന്റെ പശ്ചാത്തലം പ്രമേയമാക്കി നവാഗതനായ ശ്രീജിത്ത് വിജയൻ തിരക്കഥയും സംവിധാനം ചെയ്യന്ന കുട്ടനാടൻ മാർപാപ്പ മലയാളം മൂവി മെയ്ക്കേഴ്സ് ആൻഡ് ഗ്രാൻഡ് ഫിലിം കോർപ്പറേഷന്റെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
കുഞ്ചാക്കോ ബോബന് പുറമെ അതിഥി രവി, അജു വർഗീസ്, ശാന്തി കൃഷ്ണ, സൗബിൻ ഷാഹിർ, ഇന്നസെന്റ്, രമേശ് പിഷാരടി, ധർമ്മജൻ, സലിംകുമാർ, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

