- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ എന്നെ മാറ്റിയെടുക്കാൻ രണ്ട് മാസം മാത്രമാണ് അവന് എടുത്തത്; സുന്ദരിയായ നായികയെ പൊക്കിയെടുക്കാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല; വർഷങ്ങളായി തന്നെ അലട്ടിയ പ്രശ്നത്തിന് വർക്ക് ഔട്ടിലൂടെ പരിഹാരം; സന്തോഷം ആരാധകരുമായി പങ്കിട്ട് ചാക്കോച്ചൻ
അടുത്തിടെയാണ് നടൻ കുഞ്ചാക്കോ ബോബൻ വർക്കൗട്ടിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ജിമ്മിൽ നിന്നുള്ള താരത്തിന്റെ കിടിലൻ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോൾ പത്ത് വർഷമായി തന്നെ ബുദ്ധിമുട്ടിച്ച തോള് വേദനയിൽ നിന്ന് മുക്തനായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. പുഷ് അപ്പ് ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചത്. കൃത്യമായ വർക്കൗട്ടിലൂടെയാണ് ചാക്കോച്ചൻ തന്റെ വേദനയ്ക്ക് പരിഹാരം കണ്ടത്.
തോൾ വേദനയെത്തുടർന്ന് ബാഡ്മിന്റണും ക്രിക്കറ്റുമെല്ലാം കളിക്കാൻ സാധിക്കാതെയായെന്നും സിനിമയിൽ തന്റെ നായികമാരെ പൊക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും താരം പറയുന്നു. കഠിനമായ വേദനയുടെ സമയത്ത് തന്റെ ട്രെയിനറുടെ സഹായത്തിലാണ് താരം പുഷ് അപ്പ് എടുത്തിരുന്നത്. ആ സമയത്ത് അനുഭവിച്ചിരുന്ന വേദന താരത്തിന്റെ മുഖത്തുനിന്ന് നമുക്ക് വ്യക്തമാണ്. എന്നാൽ രണ്ട് മാസത്തെ ചിട്ടയായ വ്യായാമം കൊണ്ട് വേദനയെല്ലാം മാറ്റി വളരെ എളുപ്പം പുഷ്അപ്പ് എടുക്കുകയാണ് താരം.
കുഞ്ചാക്കോ ബോബന്റെ കുറിപ്പ് വായിക്കാം
നീണ്ട നാളത്തെ എന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. ഏകദേശം പത്ത് വർഷത്തോളമായി എന്റെ രണ്ട് തോളുകളിലും കാര്യമായി പ്രശ്നമുണ്ടായിരുന്നു. പ്രത്യേകിച്ച് വലതു തോളിൽ. ലിഗ്മെന്റിലുണ്ടാകുന്ന പ്രശ്നം എന്നെ ഒരു പതിറ്റാണ്ട് ബുദ്ധിമുട്ടിച്ചു. വലതു കൈ ഉയർത്താൻ എനിക്ക് ചില ദിവസങ്ങളിൽ ഇടതു കൈ വേണ്ടിവന്നു. ബാഡ്മിന്റണും ക്രിക്കറ്റും കളിക്കാതെ ദിവസങ്ങളോളും ഇരുന്നു.
ഏറ്റവും മോശം കാര്യം എന്തെന്നാൽ എന്റെ സുന്ദരിമാരായ നായികമാരെ പാട്ടിനിടയിൽ ഉയർത്താൻ പോലും കഴിഞ്ഞിരുന്നില്ല. തമാശ എല്ലാം മാറ്റിവച്ചാൽ, ഈ വർഷങ്ങളിൽ എനിക്ക് കൃത്യമായ പുഷ്അപ്പ് ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം കൂടെ നിന്ന എന്റെ ഓർത്തോ ഡോക്ടർ മാമൻ അലക്സാണ്ടറിന് നന്ദി പറയുന്നു. അനാവശ്യമായി അദ്ദേഹം എനിക്ക് മരുന്നു നൽകിയില്ല. അദ്ദേഹമാണ് എനിക്ക് രോഗമുക്തിയുടെ മാന്ത്രിക സ്പർശം നൽകിയത്.
എന്റെ പേഴ്സണൽ ട്രെയിനർ ഷൈജു അഗസ്റ്റിനും പ്രത്യേക നന്ദി. എന്നിൽ വിശ്വസിക്കാനും എന്റെ സ്വപ്നം മനസിലാക്കാനും സഹായിച്ചതിന്. ഞാൻ ഒരിക്കലും ഒരു ജിം ടൈപ്പ് ഗയ് അല്ല. ദിവസവും ജിമ്മിൽ പോകുന്നത് മടുപ്പുമാണ്. എന്നാൽ എന്നെ പ്രോത്സാഹിപ്പിക്കാനും എന്റെ ആരോഗ്യ പ്രശ്നങ്ങളിൽ ശ്രദ്ധ നൽകാനും എനിക്കുവേണ്ടി പ്രാർത്ഥിക്കാനും അദ്ദേഹമുണ്ടായിരുന്നു.
ഇങ്ങനെ എന്നെ മാറ്റിയെടുക്കാൻ രണ്ട് മാസം മാത്രമാണ് അവന് എടുത്തത്. ഈ വിഡിയോ പലർക്കും വളരെ എളുപ്പമായി തോന്നാം. പക്ഷേ ഞാൻ അനുഭവിക്കുന്ന കുട്ടികളെപ്പോലുള്ള സന്തോഷം വിലമതിക്കാനാവാത്തതാണ്. ഇത് മറ്റാർക്കെങ്കിലും ഉപയോഗപ്പെടുമെങ്കിൽ ഞാൻ കൂടുതൽ സന്തോഷവാനാണ്.
മറുനാടന് ഡെസ്ക്