- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് നിയമനത്തിനെതിരെയുള്ള സമരത്തിൽ ലീഗ് പിന്നോട്ടില്ല; കെ റെയിലിൽ സർക്കാരിന്റേത് ഏകപക്ഷീയ നിലപാട്; ലീഗ് സമരത്തിനെന്ന് കുഞ്ഞാലിക്കുട്ടി
കണ്ണൂർ: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന് ഇല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ സർക്കാരിനെ സമുദായത്തിന്റെ വിവേചനാധികാരത്തിൽകൈകടത്താൻ അനുവദിക്കില്ല. ജനുവരി മൂന്നാം തിയ്യതി വർക്കിങ് കമ്മറ്റി ചേർന്നു ഭാവി സമരപരിപാടി ആലോചിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഖ്ഫ് ചെയ്യുന്ന ആളുകൾ മരണാനന്തരം ഗുണം ചെയ്യണമെന്ന് ആഗ്രഹിച്ചാണ് സ്വത്തുവകകൾ കൊടുക്കുന്നത്. അത് കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ഭരണഘടന കൊടുത്ത അവകാശമാണത്. ഈക്കാര്യത്തിൽ സർക്കാറിന് അബദ്ധം പറ്റിയതാണെങ്കിൽ ചർച്ചക്ക് തയ്യാറാകണമെന്നും ജനവികാരം മാനിക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു
കെ റയിൽ വിഷയത്തിലെ പോരായ്മകളെയും വരുംവരായ്മകളെ പറ്റിയും പ്രതിപക്ഷത്തോട് ഉൾപ്പെടെ സംശയം പ്രകടിപ്പിക്കുന്ന എല്ലാവരുമായും സർക്കാർ ചർച്ച നടത്തണമെന്നും അല്ലാതെ വാശി കാണിക്കുകയല്ല വേണ്ടതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മത അവ
ബോധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മത തീവ്രവാദമല്ല. ഭൂരിപക്ഷ വർഗ്ഗീയതയെ എതിരിടാനെന്ന പേരിൽ ന്യൂനപക്ഷ വർഗ്ഗീയ പ്രസ്ഥാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. ഇതിനെ രണ്ടിനെയും എതിർക്കുന്ന സമീപനമാണ് മുസ്ലിം ലീഗ് സ്വീകരിച്ചിട്ടുള്ളതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു
സിപിഎം ന്യൂനപക്ഷ തീവ്രവാദത്തെ പ്രോൽസാഹിപ്പിച്ചപ്പോഴും ലീഗ് അതിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അതുകൊണ്ട് ലീഗിന്റെ മതേതരത്വം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനൊന്നും ആരും വളർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ വിഷയത്തിൽ ഏകപക്ഷീയമായ. നിലപാടുകളുമായാണ് സർക്കാർ മുൻപോട്ടു പോകുന്നത്. നിയമസഭയിൽ പോലും സർക്കാർ ചർച്ചയ്ക്കു തയ്യാറാകുന്നില്ല.
കെ റെയിൽ പ്രതിപക്ഷമുൾപ്പെടെയുള്ളവരുടെ സംശയം ദുരീകരിക്കണമെന്നും കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കുന്നതിനായി കുടിയിറക്കപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കണം. ചർച്ചക്ക് സർക്കാർ തയ്യാറാവണം. വികസനത്തെ ആരും എതിർക്കുന്നില്ലെന്നും പി.കെ.കുഞ്ഞാലികുട്ടി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ