ഫുജൈറ: ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്നും വൻ ഭൂരിപക്ഷത്തിനു വിജയിച്ചത്തിനു ശേഷം ആദ്യമായി ഫുജൈറയിൽ എത്തിയ മുൻ മന്ത്രി പി കെ കുഞ്ഞാലികുട്ടി എംപി യെ ഇൻകാസ് ഫുജൈറ ഭാരവാഹികൾ, പ്രസിഡന്റ് കെ സി അബൂബക്കറിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി ആശംസകൾ അർപ്പിച്ചു.

ടി ആർ സതീഷ് കുമാർ, ഡോ. കെ സി ചെറിയാൻ,പി സി ഹംസ, ഷാജി പെരുമ്പിലാവ്, നാസർ പാണ്ടിക്കാട്, സവാദ് യൂസുഫ്,സലിം യൂസുഫ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ഇൻകാസ് പ്രവർത്തനങ്ങളെ ക്കുറിച്ചും മേഖലയിലെ പൊതുപ്രവാസി പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിയുകയും വിജയമാശംസിക്കുകയും ചെയ്തു . പുതിയ ഡൽഹി വിശേഷങ്ങളും അനുഭവങ്ങളും പങ്കു വെക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയ രംഗത്ത് വാൻ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കയാണെന്നും അത് ഇന്ത്യൻ ജനാധിപത്യ പ്രക്രിയക്ക് കൂടുതൽ ശക്തി നൽകുന്ന തരത്തിൽ പരിണമിക്കുമെന്നും അദ്ദേഹം പറഞ്ഞു.