- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ കുഴഞ്ഞ് വീണ് ചികിത്സയിലിരുന്ന മലയാളി മരിച്ചു; അബുദബിയിൽ ഹൃദയാഘാതം മൂലം മരിച്ചത് മലപ്പുറം സ്വദേശി
അബൂദബി: നാട്ടിലേക്ക് പോകവേ വിമാനത്താവളത്തിലെത്തിയപ്പോൾ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി മൂർക്കനാട് സ്വദേശി കുഞ്ഞിമുഹമ്മദ് (46) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്. കുഞ്ഞിമുഹമ്മദ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കുറച്ച് ദിവസം മുമ്പ് കുഴഞ്ഞ് വീഴുകയായിരുന്നു.ബാഗേജ് തൂക്കിയ ശേഷം നടന്നുപോകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞിമുഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വിമാനത്താവള മെഡിക്കൽ സംഘവും പൊലീസുമെത്തി മഫ്‌റഖ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം. എട്ട് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ കുഞ്ഞിമുഹമ്മദ് സ്വയ്ഹാനിൽ അറബി വീട്ടിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ 18 വർഷം അബൂദബി മുഷ്‌രിഫിൽ ഒരു കഫ്റ്റീരിയയിൽ പ്രവർത്തിച്ചിരുന്നു.പൊട്ടച്ചോല മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: തഫ്‌സീറ, സാദത്ത്, സിനാൻ. മരുമകൻ: ഫൈസൽ. സഹോദരങ്ങൾ: റഷീദ്, ശരീഫ്, അഷറഫ്, സുഹറ, ഇമ്മുട്ടി.
അബൂദബി: നാട്ടിലേക്ക് പോകവേ വിമാനത്താവളത്തിലെത്തിയപ്പോൾ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി മൂർക്കനാട് സ്വദേശി കുഞ്ഞിമുഹമ്മദ് (46) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്.
കുഞ്ഞിമുഹമ്മദ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കുറച്ച് ദിവസം മുമ്പ് കുഴഞ്ഞ് വീഴുകയായിരുന്നു.ബാഗേജ് തൂക്കിയ ശേഷം നടന്നുപോകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞിമുഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വിമാനത്താവള മെഡിക്കൽ സംഘവും പൊലീസുമെത്തി മഫ്‌റഖ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.
എട്ട് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ കുഞ്ഞിമുഹമ്മദ് സ്വയ്ഹാനിൽ അറബി വീട്ടിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ 18 വർഷം അബൂദബി മുഷ്‌രിഫിൽ ഒരു കഫ്റ്റീരിയയിൽ പ്രവർത്തിച്ചിരുന്നു.പൊട്ടച്ചോല മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: തഫ്‌സീറ, സാദത്ത്, സിനാൻ. മരുമകൻ: ഫൈസൽ. സഹോദരങ്ങൾ: റഷീദ്, ശരീഫ്, അഷറഫ്, സുഹറ, ഇമ്മുട്ടി.