- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖബർസ്ഥാനിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ് മോർട്ടംചെയ്തിട്ടും ദുരൂഹത മാറുന്നില്ല; കുഞ്ഞി പാത്തുമ്മയുടെ മരണം ക്രൈം ബ്രാഞ്ച് അന്വോഷിക്കണമെന്ന് സർവ്വകക്ഷി ആക്ഷൻ കൗൺസിൽ; ഇതും സ്വത്തിന് വേണ്ടി നടന്ന കൊലപാതകമോ?
മലപ്പുറം: 2020 ഡിസംബർ മുപ്പതിന് മരണപ്പെട്ട താനാളൂർ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വോഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന് സർവ്വകക്ഷി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
താനൂർ ഡി.വൈ.എസ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം രണ്ട് മാസം പിന്നിട്ടിട്ടും പുരോഗതി വരാത്ത സാഹചര്യത്തിലാണ് അന്വേഷണ ഏജൻസിയെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്. കുഞ്ഞി പാത്തുമ്മയുടെ വസ്തുമായി ബന്ധപ്പെട്ട് അവരുടെ കുടുംബത്തിലെ
ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി കുഞ്ഞി പാത്തുമ്മയുടെ സഹോദര പുത്രൻ പുളിക്കിയത്ത് സമീർ 2021 ജൂൺ 11 ന് താനൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പ്രാഥമിക അന്വേഷണ പ്രകാരം ജൂൺ 16 ന് താനാളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നിന്നും കുഞ്ഞി പാത്തുമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുകയും ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജൂലായ് ആദ്യവാരം ലഭിച്ചിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ്അന്വോഷണ ഏജൻസിയെ മാറ്റണമെന്ന് ആവശ്യം ഉയർത്തുന്നത്. ജീവിച്ചിരിക്കുമ്പോൾ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മാതൃകയായ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മ ഒ.കെ. പാറയിൽ അംഗനവാടി നിർമ്മിക്കുന്നതിനും , കുടിവെള്ളത്തിന് പൊതുജനങ്ങൾ എറെ ബുദ്ധിമുട്ടുന്ന ഒഴുക്കുംമ്പാറയിൽ കീണർ നിർമ്മികുന്നതിന് ജില്ലാ പഞ്ചായത്തിനും സൗജന്യമായി ഭൂമി നൽകുകയുണ്ടായി.
പാവപ്പെട്ട കുടുംബത്തിന് വീട് നിർമ്മിക്കാനും സൗജന്യമായി സ്ഥലം വിട്ട് നൽകി. പരാതിക്കാർ ഒഴികെ കുടുംബത്തിലെ മറ്റ് അംഗങ്ങളും നാട്ടുക്കാരും മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നില്ല. മക്കളില്ലാതെ മരണപ്പെട്ട കുഞ്ഞി പാത്തുമ്മയുടെ സ്വത്തിന് വേണ്ടി കുടുംബങ്ങൾ തമ്മിൽ കോടതിയിൽ സിവിൽക്കേസ് നിലവിൽ ഉണ്ട്.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കുഞ്ഞി പാത്തുമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ 2019 നവംബർ 18 ന് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വസ്തുമായി ബന്ധപെട്ട തീരുമാനങ്ങൾ കൈ കൊണ്ടിരുന്നെങ്കിലും അത് നടപ്പിലാക്കാൻ പരാതിക്കാരൻ ഉൾപ്പെടെയുള്ളവർ തയ്യാറായില്ല. പരാതിക്കാരിൽ ചിലർ മരണപ്പെട്ട കുഞ്ഞി പാത്തുമ്മയുടെ വസ്തുവിൽ വിടും, സ്ഥാപനങ്ങളും നിർമ്മിച്ചിട്ടുമുണ്ട്.
വിവരാവകാശ രേഖ പ്രകാരം കിട്ടിയ വിവരം അനുസരിച്ച് താനുർ പൊലീസിൽ പരാതിക്കാരൻ നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഏറെയുണ്ട്. 2019 നവംബർ 15 ന് കുഞ്ഞി പാത്തുമ്മയെ സംഘം ചേർന്ന് വീട്ടിൽ നിന്നും ബലമായി ഇറക്കി കൊണ്ട് പോയതിനും 2021 ജൂൺ 7 ന് വാടക പിരിക്കുന്നതുമായുണ്ടായ സംഘർഷത്തിലും പരാതിക്കാരനെതിരെതാനൂർ പൊലീസിലുള്ള പരാതിയിൽ നടപടി ഉണ്ടായിട്ടില്ല.
എന്നാൽ പരാതിക്കാരനായ പുളിക്കിയത്ത് സമീർ ജൂൺ 11 ന് നൽകിയ പരാതിയാൽ 5 ദിവസം കൊണ്ട് ഖബറിൽ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയുണ്ടായി.
പരാതി ലഭിച്ച് 5 ദിവസം കൊണ്ട് ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് കാണിച്ച വ്യഗ്രത തുടർന്നുള്ള അന്വേഷണത്തിൽ ഉണ്ടായില്ല.പകരം അന്വേഷണത്തിന്റെ പേരിൽ കുഞ്ഞി പാത്തുമ്മയെ 23 വർഷമായി സംരക്ഷിച്ചു പോന്നിരുന്ന ഭിന്നശേഷിക്കാരനായ സഹോദര പുത്രന്റെ മകൻ പുളിക്കിയത്ത് മിർഷാദിനെ 48 മണിക്കൂർ തുടർച്ചയായി പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയുണ്ടായി.
ഇതിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരിക്കയാണ്. ഇക്കാരണങ്ങൾ കൊണ്ട് ലോക്കൽ പൊലീസിൽ നിഷ്പക്ഷ അന്വേഷണം ഉണ്ടാവില്ലന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ എൽപ്പിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപെടുന്നത്.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുഞ്ഞി പാത്തുമ്മയുടെ വസ്തു സംബന്ധമായി ഇതുവരെ നടന്ന ക്രയവിക്രയങ്ങൾ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്നാണ് ആവശ്യം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്