- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് അപകടം; ദമ്മാമിൽ ഫർണീച്ചർ കട നടത്തിവന്ന നിലമ്പൂർ സ്വദേശി മരിച്ചു
ദമ്മാം: അൽഅഹ്‌സ സനയ്യയിൽ ഒട്ടകം റോഡ് മുറിച്ചുകിടക്കുന്നതിനിടെ വാഹനമിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. നിലമ്പൂർ പൂവത്തൂർമുട്ടിൽ സ്വദേശി കുഞ്ഞുമോൻ വർഗീസ് ആണ് മരിച്ചത്. പരേതന് 48 വയസായിരുന്നു പ്രായം. അൽഅഹ്‌സ ഹഫൂഫിൽ 20 വർഷത്തോളമായി ഫർണിച്ചർകട നടത്തിവരികയായിരുന്നു കുഞ്ഞുമോൻ. ഹസയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്ന ഇദ്ദേഹം ശനിയാഴ്ച സനഇയ്യയിൽ നിന്ന് പ്ലൈവുഡ് വാങ്ങി വാഹനത്തിൽ ഹഫൂഫിലേക്ക് വരുമ്പോഴാണ് അപകടം. സംഭവിച്ചത് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ നേതൃത്വത്തിൽ ഉടൻ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പിതാവ്: വർഗീസ്, മാതാവ്: ഏലിയാമ്മ. ഭാര്യ: നിർമ്മല. മക്കൾ: നിഥി, നിഖിത. സഹോദരി ഭർത്താവ് വിനോ ഹുഫൂഫിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ദമ്മാം: അൽഅഹ്‌സ സനയ്യയിൽ ഒട്ടകം റോഡ് മുറിച്ചുകിടക്കുന്നതിനിടെ വാഹനമിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. നിലമ്പൂർ പൂവത്തൂർമുട്ടിൽ സ്വദേശി കുഞ്ഞുമോൻ വർഗീസ് ആണ് മരിച്ചത്. പരേതന് 48 വയസായിരുന്നു പ്രായം.
അൽഅഹ്‌സ ഹഫൂഫിൽ 20 വർഷത്തോളമായി ഫർണിച്ചർകട നടത്തിവരികയായിരുന്നു കുഞ്ഞുമോൻ. ഹസയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്ന ഇദ്ദേഹം ശനിയാഴ്ച സനഇയ്യയിൽ നിന്ന് പ്ലൈവുഡ് വാങ്ങി വാഹനത്തിൽ ഹഫൂഫിലേക്ക് വരുമ്പോഴാണ് അപകടം. സംഭവിച്ചത്
സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ നേതൃത്വത്തിൽ ഉടൻ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പിതാവ്: വർഗീസ്, മാതാവ്: ഏലിയാമ്മ. ഭാര്യ: നിർമ്മല. മക്കൾ: നിഥി, നിഖിത. സഹോദരി ഭർത്താവ് വിനോ ഹുഫൂഫിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Next Story