ഷാർജ: കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്ക് കുടിയേറി ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ പ്രവാസി മലയാളികളെ കുന്ദംകുളം ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പ് ആദരിച്ചു.ഒക്ടോബർ 12 ന് ഷാർജ വർഷിപ്പ് സെന്ററിൽ ചേർന്ന ഫെല്ലോഷിപ്പിന്റെ 20ാം വാർഷിക സമ്മേളനത്തിൽ മലബാർ സ്വതന്ത്ര്യ സുറിയാനി സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾമാർ ബസേലിയോസ് അദ്ധ്യക്ഷൻ വഹിച്ചു.

പിന്നീട് വർഷങ്ങളിൽ ദൈവം നമ്മെ നടത്തിയ വഴികളെ വിസ്മരിക്കരുതെന്നും, സമസൃഷ്ടങ്ങൾക്ക് നന്മ ചെയ്തുകൊണ്ട് നന്ദിയുള്ളവരായിരിക്കണമെന്നും തിരുമേനി ഓർമിപ്പിച്ചുചുരുക്കം ചിലരായി ആരംഭിച്ച കൂട്ടായ്മ വളർന്ന് പന്തലിച്ചു കൂടുതൽ ഫലങ്ങൾ പുറപ്പെടുവിപ്പിക്കുവാൻ കഴിയട്ടെ എന്നും തിരുമേനി ആശംസിച്ചു.ഫെല്ലോഷിപ്പ് സെക്രട്ടറി വിൽസൻ പുലിക്കോട്ടിൽ വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സഖറിയ തോമസ്, ബാബു വർഗീസ്, സിലിൻ സൈമൺ, പി സി സൈമൺ, സി വി ജോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ഡെബിൻ തോമസ് സ്വാഗതവും, അബ്രഹാം ജോസഫ് നന്ദിയും പറഞ്ഞു.