മനാമ: ബഹ്റൈൻ കേരളീയ സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സമാജം അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിക്കുന്ന സംഗീതനിശ ''കുന്നിമണിചെപ്പ്'' 10 ശനിയാഴ്‌ച്ച വൈകിട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും
സംഗീതത്തിലും നൃത്തത്തിലും താത്പര്യമുള്ള കുട്ടികളെയും മുതിർന്നവരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ''പാട്ടിന്റെ പാലാഴി'' ''ആടാം പാടാം'' എന്നിങ്ങനെയുള്ള പരിപാടികൾ എല്ലാ മാസവും സമാജത്തിൽ നടത്തിവരാറുണ്ട്
മലയാളികളുടെ മനസ്സിൽ എന്നും ഗൃഹാതുരത ഉണർത്തുന്ന മധുരഗനങ്ങളാണ് സമാജത്തിലെ കൗമാരപ്രതിഭകൾ തൽസമയ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. 

വ്യത്യസ്തതയാർന്ന ഈ സംഗീതനിശക്ക് പശ്ചാത്തലസംഗീതം ഒരുക്കുന്നത് ശ്രി.മനോജ് നേതൃത്വം കൊടുക്കുന്ന ട്യുൻസ് ഒര്‌കെസ്ട്രയാണ്.ഈ സംഗീതവിരുന്നിൽ പങ്കെടുക്കുവാനും കുരുന്നുകളെ പ്രോത്സാഹിപ്പിക്കുവാനുമായി എല്ലാ സംഗീതപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി.വി.രാധാകൃഷണപിള്ള , ജനറൽ സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ പാവറട്ടി (39848091) , ശ്രിഹരി (39799644), സജി കുടശനാട് (39828223) എന്നിവരുമായി ബന്ധപ്പെടുക.