- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിൽ കയർ കെട്ടി തലകീഴായി തൂങ്ങി നില്ക്കുന്നത് ടൊവിനോ തന്നെ: കുപ്രസിദ്ധ പയ്യനിലെ സാഹസിക രംഗം ചിത്രീകരിച്ചിരിക്കുന്നത് ഡ്യൂപ്പില്ലാതെ; മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
ടൊവിനോ നായകനായ ഏറ്റവും പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യൻ. പ്രേക്ഷക പ്രീതി നേടി മുന്നോട്ട് പോകുകയാണ്. ചിത്രത്തിലെ പല രംഗങ്ങളും തീയറ്ററിൽ കൈയടി നേടി. അതിൽ ഏറ്റവും പ്രധാനമാണ് കാലിൽ കയറുകെട്ടി തല കീഴായി കിടക്കുന്ന ടൊവിനോയുടെ രംഗം. ഡ്യൂപ്പില്ലാതെ ടൊവിനോ തന്നെയാണ് ഈ രംഗത്ത് അഭിനയിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന മേക്കിങ് വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. തലകീഴായി തൂങ്ങി കിടക്കുന്ന ടൊവിനോയുടെ രംഗങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.കയറു കെട്ടി തലകീഴായി അർദ്ധനഗ്‌നനായി കിടക്കുന്ന ടൊവീനോയെ വിഡിയോയിൽ കാണാം. മാഫിയ ശശിയാണ് ഈ രംഗത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്.ഓടുന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചു വട്ടം മറിഞ്ഞു ചാടി നിൽക്കുന്ന കുപ്രസിദ്ധ പയ്യനിലെ ടോവിനോയുടെ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ തരംഗമായിരുന്നു. ആദ്യ വിഡിയോയിലേത് പോലെ തന്നെ ടോവിനോക്ക് ഏറെ കൈയടികൾ നേടിക്കൊടുക്കുന്ന ഒന്നാണ് ഇതും. മാഫിയ ശശിയാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കിയത്. തലപ്പാവ്, ഒഴിമുറി എന്
ടൊവിനോ നായകനായ ഏറ്റവും പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യൻ. പ്രേക്ഷക പ്രീതി നേടി മുന്നോട്ട് പോകുകയാണ്. ചിത്രത്തിലെ പല രംഗങ്ങളും തീയറ്ററിൽ കൈയടി നേടി. അതിൽ ഏറ്റവും പ്രധാനമാണ് കാലിൽ കയറുകെട്ടി തല കീഴായി കിടക്കുന്ന ടൊവിനോയുടെ രംഗം. ഡ്യൂപ്പില്ലാതെ ടൊവിനോ തന്നെയാണ് ഈ രംഗത്ത് അഭിനയിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന മേക്കിങ് വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.
തലകീഴായി തൂങ്ങി കിടക്കുന്ന ടൊവിനോയുടെ രംഗങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.കയറു കെട്ടി തലകീഴായി അർദ്ധനഗ്‌നനായി കിടക്കുന്ന ടൊവീനോയെ വിഡിയോയിൽ കാണാം. മാഫിയ ശശിയാണ് ഈ രംഗത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്.ഓടുന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചു വട്ടം മറിഞ്ഞു ചാടി നിൽക്കുന്ന കുപ്രസിദ്ധ പയ്യനിലെ ടോവിനോയുടെ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ തരംഗമായിരുന്നു. ആദ്യ വിഡിയോയിലേത് പോലെ തന്നെ ടോവിനോക്ക് ഏറെ കൈയടികൾ നേടിക്കൊടുക്കുന്ന ഒന്നാണ് ഇതും. മാഫിയ ശശിയാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കിയത്.
തലപ്പാവ്, ഒഴിമുറി എന്നീ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയൻ എന്ന പാൽക്കാരനായിട്ടാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.
മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. വക്കീൽ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തി. ശ്വതാ മേനോൻ, സുധീർ കരമന തുടങ്ങിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ജീവൻ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു.
തലപ്പാവ്, ഒഴിമുറി എന്നീ ക്ലാസ് ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ആർക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നതെന്ന് മധുപാൽ പറയുന്നു. ചിത്രത്തിൽ അജയൻ എന്ന പാൽക്കാരനായാണ് ടൊവീനോ എത്തുന്നത്.