- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷയൊരുക്കാൻ ഞങ്ങൾക്കു കാശില്ല; അവരുടെ ജീവനു ഭീണഷണിയുണ്ടെങ്കിൽ സർക്കാർ അവരെ എങ്ങോട്ടെങ്കിലും കൊണ്ടുപോയി പാർപ്പിച്ചോളൂ; ഫ്രാങ്കോയുടെ പീഡനത്തിനെതിരേ നിലപാടെടുത്ത കന്യാസ്ത്രീകളുടെ ജീവൻ കാക്കാൻ പൊലീസ് നൽകിയ നിർദ്ദേശം തള്ളി കന്യാസ്ത്രീകളെ പുറത്താക്കാനുള്ള പഴുതു തേടി മഠം അധികൃതർ; കന്യാസ്ത്രീകളുടെ ജീവനു ഭീഷണി ഉയരുമ്പോഴും നിസംഗത വിട്ടൊഴിയാതെ സർക്കാർ
കുറവിലങ്ങാട്: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കനെതിരേ പീഡനപരാതി നൽകിയ കന്യാസ്ത്രീക്കും പരാതിക്കാരിക്കൊപ്പം നിലപാടെടുത്ത കന്യാസ്ത്രീകൾക്കും സുരക്ഷാ സൗകര്യമൊരുക്കാൻ കുറവിലങ്ങാട് എസ്‌ഐ നൽകിയ നിർദ്ദേശം തള്ളി സെന്റ് ഫ്രാൻസീസ് മിൻഷോം മഠം അധികൃതർ. കന്യാസ്ത്രീകളുടെ സുരക്ഷയ്ക്ക് പൊലീസ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ കാശില്ലെന്നും അവരുടെ ജീവന് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിൽ സർക്കാരിന് അവരെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിക്കാമെന്നും അതിന് തങ്ങൾക്ക് സമ്മതമാണെന്നും കുറവിലടങ്ങാട് പൊലീസിന് മദർ സുപ്പീരിയർ നൽകിയ മറുപടിയിൽ വ്യക്തമാക്കി. അതേസമയം എന്തൊക്കെ ഭീഷണികൾ ഉണ്ടായാലും ഇനിയുള്ള നാളും സമർപ്പിത ജീവിതത്തിൽ തന്നെ തുടരുമെന്ന് ഇരയായ കന്യാസ്ത്രീയും സാക്ഷികളും വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്രാങ്കോ പീഡനക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തിനു പിന്നാലെയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് സിഐ മദർ സുപ്പീരിയറിന് കത്ത് നൽകിയത്
കുറവിലങ്ങാട്: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കനെതിരേ പീഡനപരാതി നൽകിയ കന്യാസ്ത്രീക്കും പരാതിക്കാരിക്കൊപ്പം നിലപാടെടുത്ത കന്യാസ്ത്രീകൾക്കും സുരക്ഷാ സൗകര്യമൊരുക്കാൻ കുറവിലങ്ങാട് എസ്‌ഐ നൽകിയ നിർദ്ദേശം തള്ളി സെന്റ് ഫ്രാൻസീസ് മിൻഷോം മഠം അധികൃതർ. കന്യാസ്ത്രീകളുടെ സുരക്ഷയ്ക്ക് പൊലീസ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ കാശില്ലെന്നും അവരുടെ ജീവന് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിൽ സർക്കാരിന് അവരെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിക്കാമെന്നും അതിന് തങ്ങൾക്ക് സമ്മതമാണെന്നും കുറവിലടങ്ങാട് പൊലീസിന് മദർ സുപ്പീരിയർ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
അതേസമയം എന്തൊക്കെ ഭീഷണികൾ ഉണ്ടായാലും ഇനിയുള്ള നാളും സമർപ്പിത ജീവിതത്തിൽ തന്നെ തുടരുമെന്ന് ഇരയായ കന്യാസ്ത്രീയും സാക്ഷികളും വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്രാങ്കോ പീഡനക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തിനു പിന്നാലെയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് സിഐ മദർ സുപ്പീരിയറിന് കത്ത് നൽകിയത്. ഫാ.കാട്ടുതറയുടെ മരണത്തെ തുടർന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടേയും സാക്ഷികളായവരുടേയും ജീവനു തന്നെ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് മഠത്തിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് പൊലീസ് മഠം അധികൃതരോട് ആവശ്യപ്പെട്ടത്.
മഠത്തിലെ സിസിടിവി കാമറകൾ പ്രവർത്തന സജ്ജമാക്കുക, ഇരുഗേറ്റുകളിലും നൈറ്റ് വിഷൻ കാമറ സ്ഥാപിക്കുക, മെയിൻ റോഡ് മുതൽ മഠം വരെയുള്ള വഴിയിൽ ലൈറ്റ് സ്ഥാപിക്കുക, മഠത്തിന്റെ ടെറസ്സിലെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ മതിയായ വെളിച്ചം കിട്ടുന്നതിന് ആവശ്യമായ ലൈറ്റുകൾ സ്ഥാപിക്കുക, കുടിവെള്ള സ്രോതസ്സുകൾ കമ്പിവലയിട്ട് സുരക്ഷിതമാക്കുക, ഗാർഡിന്റെ അംഗബലം കൂട്ടിയതിനാൽ ആയുധങ്ങളും മറ്റും സൂക്ഷിക്കുന്നത് ഗാർഡ് റൂം അനുവദിക്കുക, മഠത്തിലെ വൃദ്ധമന്ദിരത്തിലെ മുഴുവൻ താമസക്കാരുടെയും വിവരങ്ങൾ കൈമാറുക, ഭക്ഷണം പാചകം ചെയ്യുന്നതിന് സ്ഥിരമായി നിയമിച്ചിരിക്കുന്നവരുടെ പേരുവിവരങ്ങൾ നൽകുകയും മറ്റുള്ളവരെ ആ ചുമതല ഏല്പിക്കാതിരിക്കുകയും ചെയ്യുക, മഠത്തിന്റെ ടെറസ്സിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റുക, ചാപ്പലിന്റെ ഭാഗത്തെ ജനാലകൾ ഉറപ്പുള്ളതാക്കുക, ഇരായ കന്യാസ്ത്രീ താമസിക്കുന്ന മുറിക്കു സമീപത്തെ ബെൽ ഗാർഡ് റൂമിന് സമീപത്തേക്ക് മാറ്റുക, പരാതിക്കാരിയുടെ മുറിയുടെ വാതിൽ അകത്തുനിന്ന് ബ്രോസ്ബാർ ചെയ്ത് ബലപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഒക്ടോബർ 27ന് എസ് ഐ മദർ സൂപ്പീരിയറിന് കൈമാറിയത്.
എന്നാൽ പൊലീസ് നിർദ്ദേശിച്ചിട്ടുള്ള ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ മിഷണറീസ് ഓഫ് ജീസസ് സന്യാസസമൂഹത്തിന് സാമ്പത്തിക ശേഷിയും അധികാരവും ഇല്ലെന്നും പൊലീസിന്റെ നിർദ്ദേശങ്ങളിൽ പലതും മഠത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളേയും അന്തേവാസികളുടെ സ്വകാര്യതയേയും ബാധിക്കുന്നതാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് മദർ സുപ്പീരിയർ സിസ്റ്റർ റെജീന മറുപടി നൽകിയിരിക്കുന്നത്. പരാതിക്കാരിയുടേയും സാക്ഷികളുടേയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാമെന്നും അതിന് മഠം അധികൃതർക്ക് സമ്മതമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊലീസ് നൽകിയ സുരക്ഷാനിർദ്ദേശങ്ങൾ ഒരുക്കാൻ കാശില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ അധികൃതർ ഇതിലൂടെ പരാതിക്കാരിയേയും സാക്ഷികളേയും മഠത്തിൽ നിന്നു പുറത്താക്കാനുള്ള പഴുതാണ് തേടുന്നതെന്നും പറയപ്പെടുന്നു. അതേസമയം ബലാത്സംഗത്തിന് ഇരയായ ഒരു കന്യാസ്ത്രീയുടേയും അവരുടെ കൂടെ നിലപാടെടുത്ത കന്യാസ്ത്രീകളുടേയും ജീവൻ തന്നെ നഷ്ടപ്പെടുമെന്ന സാഹചര്യമാണെന്ന് അറിഞ്ഞിട്ടും സർക്കാരും നിസംഗത വിടുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. നീതിന്യായത്തിൽ തങ്ങൾക്കു പൂർണവിശ്വാസമുണ്ടെന്ന് ഭീഷണി നേരിടുന്ന കന്യാസ്ത്രീകൾ പറയുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലനിലപാട് കാത്തിരിക്കുകയാണ് ഇവർ.