- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മാലാഖയെ വെടി വെച്ചു കൊല്ലാൻ എങ്ങനെയാണ് പൊലീസെ നിങ്ങളുടെ കൈ പൊങ്ങിയത്? ബെൽജിയത്തിൽ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടത് രണ്ട് വയസ്സുള്ള കുർദിഷ് പെൺകുട്ടി
കള്ളന്റേയും കൊലപാതകിയുടേയും വരെ മനസ് കവരുന്നവരാണ് കുഞ്ഞുങ്ങൾ. കുരുന്നുകളുടെ നിഷ്‌കളങ്കമായ മുഖത്തേക്ക് നോക്കിയാൽ മാറാത്ത സങ്കടങ്ങളില്ല. എന്നാൽ മാലാഖയെ പോലൊരു കുഞ്ഞിനെ വെടിവെച്ച് കൊന്നിരിക്കുകയാണ് പൊലീസ്. തെക്കൻ ബെൽജിയത്തിലാണ് രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മുഖത്തേക്ക് പൊലീസ് വെടിയുതിർത്തത്. അനധികൃത കുടിയേറ്റക്കാരുമായി പോയ വാൻ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് രണ്ട് വയസ്സുള്ള കുർദിഷ് പെൺകുട്ടിയെ പൊലീസ് വെടിവെച്ച് കോന്നത്. നിർത്താതെ പോയ വാൻ പിടികൂടുന്നതിനിടെയണ് വാനിലുണ്ടായിരുന്ന കുഞ്ഞിനെ പൊലീസ് വെടിവെച്ചത്. മാതാപിതാക്കൾക്കും മൂന്ന് വയസ്സുള്ള സഹോദരനും ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുക ആയിരുന്നു. കുട്ടിയുടെ കവിൾ തുളച്ചാണ് ബുള്ളറ്റ് കയറിയത്. എന്നാൽ കുട്ടിയുടെ മരണ കാരണം വെടിയുണ്ട തറച്ചതല്ലെന്ന് ആരോപിച്ച് കൈകഴുകുകയാണ് പൊലീസ്. കുട്ടിയുടെ മരണത്തിൽ പൊലീസിനുള്ളിൽ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വാനിൽ നിന്നും പൊലീസ് കുർദിഷുകാരായ 30 അനധികൃത
കള്ളന്റേയും കൊലപാതകിയുടേയും വരെ മനസ് കവരുന്നവരാണ് കുഞ്ഞുങ്ങൾ. കുരുന്നുകളുടെ നിഷ്‌കളങ്കമായ മുഖത്തേക്ക് നോക്കിയാൽ മാറാത്ത സങ്കടങ്ങളില്ല. എന്നാൽ മാലാഖയെ പോലൊരു കുഞ്ഞിനെ വെടിവെച്ച് കൊന്നിരിക്കുകയാണ് പൊലീസ്. തെക്കൻ ബെൽജിയത്തിലാണ് രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മുഖത്തേക്ക് പൊലീസ് വെടിയുതിർത്തത്.
അനധികൃത കുടിയേറ്റക്കാരുമായി പോയ വാൻ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് രണ്ട് വയസ്സുള്ള കുർദിഷ് പെൺകുട്ടിയെ പൊലീസ് വെടിവെച്ച് കോന്നത്. നിർത്താതെ പോയ വാൻ പിടികൂടുന്നതിനിടെയണ് വാനിലുണ്ടായിരുന്ന കുഞ്ഞിനെ പൊലീസ് വെടിവെച്ചത്. മാതാപിതാക്കൾക്കും മൂന്ന് വയസ്സുള്ള സഹോദരനും ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുക ആയിരുന്നു.
കുട്ടിയുടെ കവിൾ തുളച്ചാണ് ബുള്ളറ്റ് കയറിയത്. എന്നാൽ കുട്ടിയുടെ മരണ കാരണം വെടിയുണ്ട തറച്ചതല്ലെന്ന് ആരോപിച്ച് കൈകഴുകുകയാണ് പൊലീസ്. കുട്ടിയുടെ മരണത്തിൽ പൊലീസിനുള്ളിൽ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വാനിൽ നിന്നും പൊലീസ് കുർദിഷുകാരായ 30 അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടിയത്.