- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണിൽ കരടായ കുരീപ്പുഴയെ വിമർശിക്കാൻ ഈശ്വര പ്രാർത്ഥനയുടെ സമയത്ത് ഇരിക്കുന്ന ചിത്രം ഷെയർ ചെയ്ത് വിമർശിച്ച് സംഘപരിവാർ; കാലിൽ തൊട്ടു വന്ദിച്ച പെൺകുട്ടിയുടെ കാൽ തിരിച്ചു തൊട്ടു വന്ദിക്കുന്ന കവിയുടെ ചിത്രം പ്രചരിപ്പിച്ച് യുക്തിവാദികളുടെ പ്രതിരോധവും: സൈബർ ലോകത്ത് വാദപ്രതിവാദം മുറുകുമ്പോൾ സംഭവിക്കുന്നത്
തിരുവനന്തപുരം: കൊല്ലത്ത് വെച്ച് കവി കുരീപ്പുഴ ശ്രീകുമാറിന്റെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തോടെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം അരങ്ങേറുന്നുണ്ട്. സംഭവത്തിൽ ആറ് ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കുരീപ്പുഴക്കെതിരെ ആഞ്ഞടിച്ച് സംഘപരിവാർ അണികൾ രംഗത്തുണ്ട്. മറിച്ചുള്ള പ്രചരണവും ഒരു വശത്ത് ശക്തമായി നടക്കുന്നു. കൊല്ലം കടയ്ക്കൽ കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആർഎസ്എസ് പ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ചത്. കുരീപ്പുഴ പ്രസംഗിക്കുന്നതിനിടെ സമകാലീന സംഭവങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. വടയമ്പാടി ജാതിമതിൽ സമരത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് പ്രശ്‌നമുണ്ടായതെന്ന് കുരീപ്പുഴ ശ്രീകുമാർ കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ അതേസമയം തന്നെ ആരും മർദ്ദിച്ചില്ലെന്നും കവി വ്യക്തമാക്കിയിരുന്നു. കുരീപ്പുഴയുടെ ഈ വിശദീകരണം കൊണ്ടൊന്നും വിഷയം ഉപേക്ഷിക്കാൻ സൈബർ ലോകത്തെ സംഘപരിവാർ തയ്യാറല്ല. മറ്റൊരു പരിപാട
തിരുവനന്തപുരം: കൊല്ലത്ത് വെച്ച് കവി കുരീപ്പുഴ ശ്രീകുമാറിന്റെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തോടെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം അരങ്ങേറുന്നുണ്ട്. സംഭവത്തിൽ ആറ് ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കുരീപ്പുഴക്കെതിരെ ആഞ്ഞടിച്ച് സംഘപരിവാർ അണികൾ രംഗത്തുണ്ട്. മറിച്ചുള്ള പ്രചരണവും ഒരു വശത്ത് ശക്തമായി നടക്കുന്നു.
കൊല്ലം കടയ്ക്കൽ കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആർഎസ്എസ് പ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ചത്. കുരീപ്പുഴ പ്രസംഗിക്കുന്നതിനിടെ സമകാലീന സംഭവങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. വടയമ്പാടി ജാതിമതിൽ സമരത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് പ്രശ്‌നമുണ്ടായതെന്ന് കുരീപ്പുഴ ശ്രീകുമാർ കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ അതേസമയം തന്നെ ആരും മർദ്ദിച്ചില്ലെന്നും കവി വ്യക്തമാക്കിയിരുന്നു.
കുരീപ്പുഴയുടെ ഈ വിശദീകരണം കൊണ്ടൊന്നും വിഷയം ഉപേക്ഷിക്കാൻ സൈബർ ലോകത്തെ സംഘപരിവാർ തയ്യാറല്ല. മറ്റൊരു പരിപാടിയിൽ പങ്കെടുക്കവേ ഈശ്വര പ്രാർത്ഥന ചൊല്ലിയ വേളയിൽ ഇരുക്കുന്ന കവിയുടെ ചിത്രം ഷെയർ ചെയ്തു കൊണ്ടാണ് കുരീപ്പുഴക്കെതിരെ സൈബർ ആക്രമണം തുടരുന്നത്. കൊട്ടാരക്കര വെണ്ടാറിൽ ട്യൂട്ടോറിയൽ കോളേജ് വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഈശ്വര പ്രാർത്ഥന നടന്നപ്പോൾ വേദിയിലുള്ള എല്ലാവരും എഴുനേറ്റ് നിന്നപ്പോഴും കുരീപ്പുഴ കസേരയിൽ തന്നെ ഇരുന്ന ചിത്രം സഹിതമായിരുന്നു സംഘപരിവാർ വിമർശനം തുടർന്നത്. ഇത് കവി മാന്യതയില്ലാത്തവനാണെന്ന വിധത്തിൽ പറഞ്ഞു കൊണ്ടാണ് വിമർശനം തുടർന്നത്.
എന്നാൽ, യുക്തിവാദിയായ കുരീപ്പുഴ എന്തിന് ഈശ്വര പ്രാർത്ഥന കേൾക്കുമ്പോൾ എഴുനേറ്റ് നിൽക്കണം എന്ന ചോദ്യമാണ് മറുവിഭാഗം ഉയർത്തിയത്. സംഘപരിവാർ പ്രചരണത്തെ പൊളിക്കുന്ന മറ്റൊരു ചിത്രവും സൈബർ ലോകത്ത് ഇവർ ഷെയർ ചെയ്തു. ഒരു കൊച്ചു കുട്ടിയുടെ കവി കാൽതൊട്ട് വന്ദിക്കുന്ന ചിത്രമാണ് യുക്തിവാദികൾ പ്രചരിപ്പിക്കുന്നത്.
ഗുരുദക്ഷിണ നൽകിയ ശേഷം വിദ്യാർത്ഥിനിയുടെ കാൽതൊട്ടു വന്ദിച്ചപ്പോൾ വിദ്യാർത്ഥിനിയുടെ കാൽ കവി തന്നെ തൊട്ടു വന്ദിക്കുകയായിരുന്നു. ആരും വലുതല്ല, ആരെക്കാളും എന്ന ക്യാപ്ഷനോടെ മാതൃഭൂമി ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. സംഘപരിവാർ അണികൾക്കുള്ള മറുപടിയെന്ന നിലയിലാണ് ഈ ചിത്രം ഷെയർ ചെയ്യപ്പെടുന്നത്. എന്തായാലും കുരീപ്പുഴയുടെ രണ്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.