ഡബ്ലിൻ: മഹാ പരിശുദ്ധനായ ചാത്തുരുത്തിയിൽ ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി)യുടെ ഓർമ്മ പെരുന്നാളിനും, ഡബ്ലിൻ കൺ വെൻഷനും നേതൃത്വം നല്കുന്നതിനായി കുരിയാക്കോസ് മോർ തെയോഫിലോസ് തിരുമേനി നാളെ ഡബ്ലിനിൽ എത്തുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഡബ്ലിൻ എയർപോർട്ടിൽ എത്തിചേരുന്ന തിരുമേനിയെ ഡബ്ലിൻ യാക്കോബായ പള്ളി വിശ്വാസികൾ സ്വീകരിക്കും.

ബുധനാഴ്‌ച്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരേയും, വ്യാഴാഴ്‌ച്ച രാവിലെ 10 മണി മുതൽ 3 മണി വരേയും, വെള്ളിയാഴ്‌ച്ച രാവിലെ 10 മുതൽ 3 മണി വരേയുമാണ് കൺ വെൻഷൻ നടത്തപ്പെടുന്നത്.  പള്ളിയുടെ പത്താമത് വാർഷിക പെരുന്നാൾ നവംബർ ഒന്നിന് ഞായറാഴ്‌ച്ച നടത്തപ്പെടും.

ഡബ്ലിൻ സ്മിത്ഫീൽഡുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വച്ചാണ് ഡബ്ലിൻ കൺ വെൻഷനും പെരുന്നാൾ ശുശ്രൂഷകളും നടത്തപ്പെടുന്നത്.
 
Promo Video :